ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

അവിടെ ആദ്യത്തെ ടീം കുഴിയെടുക്കൽ ഏകദേശം പൂർത്തി ആയിട്ടുണ്ട്….  രണ്ടാമത്തെ ടീമിലെ ബാക്കി നാല് പേരും കപ്പലിലേക്ക് കയറുമ്പോൾ ഓരോരുത്തരായി കപ്പലിൽ വച്ച് മരിച്ച മൂന്നു പേർക്കും അന്ത്യോപചാരം അർപ്പിക്കുന്നുണ്ട്…. ആകെ അഞ്ചു പേരുടെ നഷ്ടം ഒറ്റ ദിവസം കൊണ്ട്…. അശുതോഷ് മനസ്സിൽ വേദനയോടെ ഓർത്തു…

ആദ്യത്തെ ടീം മൂന്നു പേരുടെയും ശരീരം കുഴിയിലേക്ക് ഇറക്കി വച്ച ശേഷം മണ്ണിട്ട് മൂടാൻ ആരംഭിച്ചു…. മൂന്നു പേര് കുഴി മൂടുമ്പോൾ ബാക്കി രണ്ട് പേര് മുൾചെടികൾ വെട്ടി തുടങ്ങി… ഒരാൾ ചുറ്റിലും നിന്നും ഏതെങ്കിലും വിധ അപകടം വരുന്നുണ്ടോ എന്ന് നോക്കാനും…

കുഴി പാതി മൂടി കഴിഞ്ഞു കാണും… അപ്പോളേക്കും മുൾചെടി വെട്ടി റെഡിയാക്കിയിട്ടുമുണ്ട്….

“Whooom!!!!!”

“ഗ്ഗ്ഗ്.. മ്മ്ഹ‍ഗ്ഗ് ”

ഒരു മൂളൽ…. അപകടം എവിടെ നിന്ന് എന്ന് ആർക്കും മനസിലായി കൂടിയില്ല…. മുൾചെടികൾ  വെട്ടിക്കൊണ്ടിരുന്ന അരവിന്ദ് നേർത്ത അപശബ്ദങ്ങൾ മാത്രം പുറപ്പെടുവിച്ച് മുൾ ചെടികളിലേക്ക് വീണു…. കഴുത്തിലും വയറ്റിലും രണ്ട് അസ്ത്രങ്ങൾ തറച്ചിട്ടുണ്ട് അയാൾക്ക്…  കൂടാതെ ഒരു അസ്ത്രം ലക്ഷ്യം തെറ്റി മുൾചെടികൾക്ക് ഇടയിൽ മണ്ണിൽ തറച്ച നിലയിൽ കാണാം…

എല്ലാവരും ഡിഫെൻസീവ് പൊസിഷൻ എടുത്തു തോക്കുകൾ  ചൂണ്ടിയെങ്കിലും എവിടെ നിന്നാണ് ആ അസ്ത്രങ്ങൾ വന്നത് എന്നോ ആരാണ് എയ്തത് എന്നോ, അമ്പെയ്തവർ എവിടെ ഒളിച്ചിരിക്കുന്നു എന്നോ ഒരു സൂചനയും അവർക്ക് കിട്ടിയില്ല…

ഒടുവിൽ പരസ്പരം ആംഗ്യം കാണിച്ച ശേഷം അവരിൽ ഒരാൾ മുകളിലേക്ക് ഒരു മരത്തിനു നേരെ നിറയൊഴിച്ചു….

ആ നിമിഷം തന്നെ രണ്ടാൾ ഓടി അരവിന്ദിന്റെ അടുത്തുള്ള കാടുകൾക്ക് ഉള്ളിലേക്ക് കുതിച്ചു അവിടെ ഒളിച്ചു…

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.