രണ്ട് പേരെ അവിടെ തന്നെ നിറുത്തിയ ശേഷം മാനസ് ബാക്കി ഉള്ളവരെയും കൊണ്ട് ആ ദ്വീപ് മനുഷ്യനെ കെട്ടിയിട്ട ഇടത്തേക്ക് നീങ്ങി….
അവിടെയും നിരാശ ആയിരുന്നു ഫലം…. ആ ഭാഗത്ത് അപ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല…. ആ ബന്ധനസ്ഥനായ മനുഷ്യൻ പോലും…. പക്ഷേ അയാളെ കെട്ടിയിട്ട കാട്ടുവള്ളി അങ്ങനെ തന്നെ തൂങ്ങി കിടപ്പുണ്ട് എന്ന് മാത്രം…..
അവിടെ നിന്നും തിരിച്ചു പോരാൻ നേരം മാനസിന്റെ കൂടെ ഉള്ള ഒരാൾ അത് കണ്ടു പിടിച്ചു….
ഒരു വന്മരത്തിൽ തറച്ച അമ്പ്…. അമ്പ് തറച്ചയിടത്തു നിന്നും ഒഴുകി ഇറങ്ങിയ പശ പൂർണമായും മഴയിൽ ഒലിച്ചു പോയിട്ടില്ല…. ആ പശയിൽ തൊട്ടപ്പോൾ അത് ഇനിയും ഉണങ്ങിയിട്ടില്ല എന്ന് അവർക്ക് മനസിലായി… അതായത് ഒരു ദിവസം മാത്രം പഴക്കമുള്ള പശ!!!!
മിക്കവാറും അത് അതുലിനു നേരെ വന്നത് ആകുമെന്ന ആശങ്ക അവർക്ക് തോന്നി…. പക്ഷേ അത് ലക്ഷ്യത്തിൽ എത്തിയില്ല എന്നതും വേറെ രക്ത പാടുകൾ ഒന്നും കാണാത്തതും അവർക്ക് തെല്ലു ആശ്വാസം നൽകി എന്ന് മാത്രം….
അവരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ താഴെ മണ്ണിൽ ആരൊക്കെയോ തമ്മിൽ നടന്ന സംഘട്ടനത്തിന്റെ ബാക്കിപ്പത്രമായ മഴയിൽ വ്യക്തമല്ലാത്ത കാലടി പാടുകളും കണ്ടു…
“ആആആ!!!!!!! മ്മേഏ”!!!!!”
“ക്ലീഈൗ….. ക്രീ….”
അതിനിടെ ആരുടെയോ കരച്ചിലിന്റെ ശബ്ദം ഉയർന്നു…. ഒപ്പം മുൻപ് പലപ്പോളായി അവർ കേട്ട അലർച്ചകളും….
ശബ്ദം കേട്ടത് രണ്ട് പേരെ നിറുത്തി വന്ന സ്ഥലത്തു നിന്നാണെന്ന് മനസിലാക്കി മാനസ് അടക്കം ഉള്ള നാല് പേരും അങ്ങോട്ട് ഓടി….
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ