ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

ചെളിയോ കറയോ പുരണ്ടത് പോലുള്ള ആ കൈകളുടെ നിറം ഒഴിച്ചാൽ അത് മനുഷ്യന്റേത് പോലെ അതുലിനു തോന്നി…. അയാളെ നോക്കികൊണ്ട് അതുൽ പതിയെ എണീറ്റ് ഇരുന്നു… അയാൾ ആക്രമിച്ചാൽ പ്രതിരോധിക്കാൻ ശ്രമിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്ക് അതിനു കഴിയില്ല എന്ന് അതുലിനു അറിയാമായിരുന്നു…..”ഭയക്കണ്ട… ഞാനും നിങ്ങളെ പോലെ ഒരാളാണ്….”

വടിവൊത്ത ഇംഗ്ളീഷ് വാക്കുകളിൽ ആ സ്ത്രീ ശബ്ദം അതുലിനു നേരെ ഒഴുകിയെത്തി….

അതേ!!!!! അതൊരു സാധാരണ മനുഷ്യൻ ആണ്… മാത്രമല്ല അതൊരു സ്ത്രീ കൂടിയാണ്…. തങ്ങളെ പോലെ പണ്ടെന്നോ വന്നു പെട്ടത് ആണെന്ന് തോന്നുന്നു…

അതുലിനു തുള്ളി ചാടാൻ തോന്നി… പക്ഷേ അയാൾക്ക് അപ്പോളും നിലത്തു ഉറച്ചു നിൽക്കാൻ തന്നെ ബുദ്ധിമുട്ട് ആയിരുന്നു…. അതുൽ  എണീറ്റ് സ്വയം നിൽക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു ആ സ്ത്രീ അതുലിനെ പിടിച്ചു നിലത്തു തന്നെ ഇരുത്തിയ ശേഷം പറഞ്ഞു…

“വോട്രൂ പഴമാണ്  നിങ്ങൾ കഴിച്ചത്… ഒരു ദിവസം പൂർണമായും കഴിയാതെ നിങ്ങൾക്ക് പൂർണ ആരോഗ്യം തിരിച്ചു കിട്ടില്ല…. അത് വരേയ്ക്കും വിശ്രമിച്ചു കൊള്ളു….”

“നിങ്ങ… ആ… ആ… രാണ്????”

ശരിക്കും സംസാരിക്കാൻ കൂടി  അതുലിനു  കഴിയുന്നില്ല… പക്ഷേ അതുൽ ഉദ്ദേശിച്ചത് എന്താണെന്ന് ആ സ്ത്രീക്ക് മനസിലായി….

“ഞാൻ ചാങ് ലീ…. ലീ എന്നു വിളിച്ചോളൂ… അജുൽ അല്ലേ…???”

അതുൽ എന്ന പേര് അജുൽ എന്ന് പറയുന്നത് കേട്ട് അയാൾ തിരുത്താൻ ശ്രമിച്ചു….

“അ… അജു….”

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.