ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

അതിന് അയാൾ മറുപടി പറഞ്ഞില്ല…”എന്തായാലും അത് നമുക്ക് ആലോചിച്ചു തീരുമാനിക്കാം… ബാക്കി കാര്യങ്ങൾ നടക്കട്ടെ…. ”

അപ്പോളേക്കും മാനസ്  അശുതോഷിന്റെ അടുത്തേക്ക് ചെന്നു

“യെസ് മാനസ്???”

“രണ്ടാമത്തെ ടീമിൽ ഞാനും ജോയിൻ ചെയ്തോട്ടെ???”

“നിങ്ങൾ ആൾറെഡി വളരെ ക്ഷീണിതൻ ആണ് മാനസ്….. ഇനിയും നിങ്ങളെ ജോലിക്ക് ഇറക്കുന്നത് അപകടകരമാണ്….”

“പക്ഷേ എനിക്ക് മാത്രമേ അറിയൂ ക്യാപ്റ്റൻ അതുലിനെ എവിടെ തിരയണമെന്ന്… അദ്ദേഹത്തിന്റെ ഒപ്പം അവസാന നിമിഷം വരെയും ഞാൻ ഉണ്ടായിരുന്നല്ലോ….”

അശുതോഷ് അല്പം ആലോചിച്ച ശേഷം തലയാട്ടി…. ആ സമ്മതം കിട്ടിയതോടെ രണ്ടാമത്തെ ടീമിന് ഒപ്പം മാനസ് കൂടി പുറത്തേക്ക് ഇറങ്ങി…..

ആദ്യത്തെ ടീം അമീതിന്റെ നേതൃത്വത്തിൽ ഇറങ്ങി…. UP ക്കാരനാണ്  അയാൾ… വലിയ മാനുഷിക ഫീലിംഗ്സ് ഒന്നും ഇല്ലാത്തയാൾ… പക്ഷേ സ്വന്തം ജീവൻ പോയാലും ജോലി ഉത്തരവാദിത്വത്തോടെ ചെയ്യും….

ആറു പേരാണ് ആണ് രണ്ടാമത്തെ ടീമിൽ ഉണ്ടായിരുന്നത്…. അവർക്ക് കുറെയേറെ സഞ്ചരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു…. അതുലിനെ കാണാതെ ആയ ഇടത്ത് ചെന്നു ശേഷം കാലടിപാടുകളോ മറ്റു അടയാളങ്ങളോ നോക്കി അതുൽ പോയ വഴിയേ പിന്തുടർന്നു പോകണം എന്നതാണ് അവരുടെ പ്ലാൻ….

രണ്ട് ടീമും പുറപ്പെട്ടപ്പോൾ അശുതോഷ് നിരഞ്ജിത് സിങ് എന്ന അസിസ്റ്റന്റ് ടോർപിടോ ഓപ്പറേറ്ററേയും കൂട്ടി തങ്ങളുടെ കൈകളിൽ ഉള്ള ചൂണ്ടകളും ആയി മുകളിലേക്ക് കയറി…

പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു ചൂണ്ടയിടൽ…. തലേന്ന് വേട്ടയാടിയ പന്നിയുടെ മാംസത്തിന്റെ ചെറു ചീളുകൾ  കോർത്ത ചൂണ്ടയിൽ കൊളുത്താൻ പിരാനാ മീനുകൾ മത്സരിച്ചതോടെ  അവർ  പ്രതീക്ഷിച്ചതിലേറെ മീൻ അവർക്ക് കിട്ടി….

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.