ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

അതൊക്കെ ആണെങ്കിലും അവർ തലേന്ന് സംസ്കരിച്ച  മൃതദേഹങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ഇതുവരേയും അന്വേഷിചിട്ടില്ല…. എങ്കിലും മിക്കവാറും എല്ലാവർക്കും ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ട് അവയെ എന്തൊക്കെയോ ജീവികൾ  മണ്ണ് ചികഞ്ഞ് എടുത്തു കൊണ്ട് പോയി ആഹാരമാക്കി കാണുമെന്നു…..ഇനി ഇന്ന് ഈ മൂന്നു പേരെ സംസ്കരിച്ചാലും ഇത് തന്നെ ആണ് സംഭവിക്കുക എന്നും അവർക്ക് അറിയാം…. അങ്ങനെ ഒരു അവസ്ഥയിലേക്ക് അവരെ വിട്ടുകൊടുക്കാൻ അവർക്ക് ഒട്ടും ആഗ്രഹമില്ല… പക്ഷേ എന്ത് ചെയ്യണം എന്നൊരു മാർഗ്ഗവും അവർക്ക് മുൻപിൽ തെളിഞ്ഞില്ല എന്നതാണ് സത്യം…

തലേന്ന് ലഭിച്ച പലവിധത്തിലുള്ള  പഴവർഗ്ഗങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് ആക്കിയതോടെ രാവിലത്തെ കാര്യം ഒക്കെ ആയി… എല്ലാവരും കഴിച്ചു എന്ന് ഉറപ്പ് വരുത്തിയതോടെ  ആശുതോഷും  കപ്പലിലെ തേർഡ് പേഴ്സൻ ആയിരുന്ന ജോഗീന്ദറും അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ രത്നചുരുക്കം  വിശദീകരിച്ചു….

അതനുസരിച്ചു രണ്ട് ടീം ഇറങ്ങേണ്ടിയിരുന്നു….

ഒരു ടീം  ആ സംസ്കരിച്ചവർക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാനും പുതിയ മൂന്നു മൃതദേഹങ്ങൾ എവിടെ സംസ്കരിക്കും എന്ന് കണ്ടെത്തുന്നതിനും കുഴിയെടുത്തു അവ സംസ്കരിക്കാനും…. അടുത്ത ടീം  വേട്ടയാടുന്നതിനും അതുലിനു എന്ത് സംഭവിച്ചു എന്നു കണ്ടെത്തുന്നതിനും…

“ഓൾ ന്യൂ ടീം  ഷുഡ് ഗോ…”

തലേന്ന് പോയ എല്ലാവർക്കും മതിയായ വിശ്രമം കിട്ടാൻ വേണ്ടി ആയിരുന്നു അശുതോഷിന്റെ  ആ തീരുമാനം…

“സർ, ഈ മരിച്ചവരെ എന്ത് ചെയ്യും നമ്മൾ??? ”

കപ്പലിലെ ഡോക്ടർ ഗിരിധർ ആണ് ചോദിച്ചത്….

“കുഴിച്ചിടേണ്ടി വരും… വേറെ വഴിയില്ലല്ലോ….”

“പക്ഷേ ഇന്നലെത്തേത് പോലെ വീണ്ടും അവയും നഷ്ടപ്പെടില്ലേ????”

“നമുക്കൊരു കാര്യം ചെയാം സർ…  അവയെ ഇന്നലത്തെത് പോലെ കുഴിച്ചിടാം.. എന്നിട്ടു ഒരു ടീം  മുകളിൽ തോക്കുമായി കാത്തിരിക്കാം… വരുന്നത് എന്തായാലും അവയെ അതോടെ വേട്ടയാടാം…..”

എല്ലാം കേട്ട് നിന്ന അമീത് ആണ് പറഞ്ഞത്.. ഇന്ന് പുറത്തേക്ക് ഇറങ്ങാനുള്ള ടീമിൽ മെമ്പർ ആണ് അയാളും….

“എന്തിന്… നമ്മുടെ കൂട്ടരെ ഇരകൾ ആക്കി വേട്ടയാടാമെന്നോ????”

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.