ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

“ധൈര്യമായി കഴിച്ചുകൊള്ളു…. മുറഷിന്റെ മാംസം ഇവിടെ ഉള്ള പ്രത്യേക വീനാഗിരിയിൽ വേവിച്ചതാണ്…  പെട്ടന്ന് ആരോഗ്യം വീണ്ടുകിട്ടും…. “ആ സ്ത്രീ പറഞ്ഞത് കേട്ട് ആ ആഹാരം കഴിച്ചു കഴിഞ്ഞു ആ സ്ത്രീ അതുലിനെ ഒരു മൂലയിൽ പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത ഒരിടത്ത്  കിടത്തി… കുറെയേറെ ഉണങ്ങിയ മരച്ചില്ലകളും എന്തൊക്കെയോ സാധനങ്ങളും വിരിച്ചതോടെ അതുലിനു ആരും കാണാതെ  കിടക്കാൻ സാധിക്കുന്ന അവസ്ഥയായി…

പഴമയുടെ ഗന്ധം  മൂക്കിലേക്ക് ആവാഹിച്ചുകൊണ്ട് അതുൽ കണ്ണുകൾ അടച്ചു….

♥️♥️♥️♥️

Day 03 @ മിസ്റ്റീരിയസ് ഐലൻഡ്

ആ ദിവസം പുലരുന്നത് മൂടി കെട്ടിയ ആകാശത്തോടെയാണ്…  അത് മനസിലാക്കിയത് പോലെ ഇര തേടി ഇറങ്ങാതെ കിളികളും  മൃഗങ്ങളും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടി…

സൂര്യന്റെ രശ്മികൾ ഭൂമിയിൽ എത്തുന്നതിൽ നിന്നും മേഘങ്ങൾ തടഞ്ഞതോടെ നേരം വെളുത്തത് പോലും വൈകിയെന്ന് തോന്നുന്നു…

പക്ഷേ, മഴക്ക് അകമ്പടിയായി  കടൽകാറ്റ്  വീശിയതോടെ പ്രകൃതി തന്റെ ആസുരഭാവം കൈകൊണ്ടു എന്ന് തോന്നി…. മരങ്ങൾക്ക് ഇടയിലൂടെ വീശുന്ന കാറ്റിന്റെ ഹുങ്കാരവും ഒപ്പം കാറ്റിൽ കൂട്ടത്തോടെ കൊഴിയുന്ന പഴുത്ത ഇലകളും എല്ലാം ശരിക്കുമൊരു ആസുരഭാവം ദ്വീപിനേകി…

പ്രകൃതിയുടെ ക്ഷോഭം കപ്പലിന്റെ ഉള്ളിലേക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നില്ല…. പക്ഷേ എയർ ഫിൽറ്ററിലൂടെ വെളിച്ചക്കുറവ് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു എന്ന് മാത്രം….

ആ ദിവസം വേട്ടക്ക് പോകാതെ കഴിച്ചുകൂട്ടിയാലും പ്രശ്നം ഒന്നും ഉണ്ടാകാത്ത അത്രയും പഴവർഗ്ഗങ്ങളും മാംസവും  തലേന്ന് കിട്ടിയിരുന്നു….

പക്ഷേ… തലേന്ന് രാത്രി പാതി വെളിച്ചത്തിൽ കണ്ട കാഴ്ചകൾ.. അത് എന്താണെന്നും അവർ സംസ്കരിച്ച മൃതദേഹങ്ങൾക്ക് എന്ത് സംഭവിച്ചു എന്നും എല്ലാവർക്കും അറിയേണ്ടിയിരുന്നു….

പക്ഷേ, അതിലേറെ  അവരെ വേദനിപ്പിക്കുന്ന ഒരു വാർത്തയുമായാണ് അവർക്ക് പുതിയ ദിവസത്തെ വരവേൽക്കേണ്ടി വന്നത്…..

കപ്പലിലെ പരിക്കേറ്റ് വിശ്രമത്തിൽ ഉണ്ടായിരുന്ന മൂന്ന് പേര് കൂടി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്…

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.