ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

അതുലിന്റെ കാലിൽ നിന്നും ചിന്തിയ രക്തമാണ് ആ സ്ത്രീ ഉദ്ദേശിച്ചത്… അതുലിനു വല്ലാത്ത സ്നേഹമോ കടപ്പാടോ ഒക്കെ ആ സ്ത്രീയോട് തോന്നി….അയാൾ കൃതജ്ഞതയോടെ അവരെ നോക്കി ആ കൈയിൽ മൃദുവായി പിടിച്ച ശേഷം മെല്ലെ പറഞ്ഞു…

“താങ്ക്സ്…”

“എന്തിന്??? നിർശ്വാ പറഞ്ഞു ഞാൻ അനുസരിക്കുന്നു… അത്രയേറെ സഹായിച്ചിട്ടുണ്ട് അവരെന്നെ….”

“ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞാൽ…. കഴിയും എന്ന് എനിക്കു ഉറപ്പുണ്ട്.. അന്ന് നിങ്ങളെയും ഒപ്പം കൊണ്ടുപോയിരിക്കും ഞാൻ…”

“അതൊക്കെ പിന്നീട്… ഇപ്പോൾ എനിക്കു നാട്ടിലേക്ക് വരാൻ ആഗ്രഹമില്ല…. ആർക്ക് വേണ്ടി നാട്ടിൽ പോകണം ഞാൻ???”

അതുലിനു മറുപടി ഉണ്ടായില്ല…. നാട്ടിലേക്ക് കൊണ്ടുപോയാൽ ചൈനക്കാരിയായ ഇവരെ ഇന്ത്യ സ്വീകരിക്കാൻ സാധ്യത തീരെയില്ല… ചൈനയിലേക്ക് അയച്ചാൽ  വീണ്ടും കാരാഗൃഹ വാസമാവും കാത്തിരിക്കുന്നത്…

അതുലിന്റെ മറുപടി ലഭികാതെ ആയപ്പോൾ അവൾ പറഞ്ഞു..

“പിന്നെ നിങ്ങൾക്ക് നന്ദി പറയാൻ തോന്നുന്നുവെങ്കിൽ നിർശ്വായോട് വേണം… നിങ്ങൾക്ക് അവർ പറയുന്നത് മനസിലാവുന്നില്ല എന്നത് കൊണ്ട് മാത്രം വളരെയേറെ ബുദ്ധിമുട്ടി ആണ് അവർ നിങ്ങളെ ഇവിടെ വരെ കൊണ്ട് വന്നത്….”

“പക്ഷേ അവരോട് എങ്ങനെ നന്ദി പറയും….”

“ആളാഷ്… അതാണ് നന്ദിയ്ക്ക് ഇവിടെ പറയുന്നത്…”

അതുലിനു കൂടുതൽ എന്തോ ചോദിക്കാനുണ്ട്.. പക്ഷേ വല്ലാത്ത ക്ഷീണം അയാളുടെ കണ്ണുകളെ അടച്ചു കളയുന്ന പോലെ… ആ സ്ത്രീയും അത് ശ്രദ്ധിച്ചു….

“അജുൽ…. ഇത് കഴിക്കൂ എന്നിട്ടു വിശ്രമിക്കാം…..”

അവർ ഒരു ഇലയിൽ  പൊതിഞ്ഞ ചീസ് പോലെ മാർദ്ദവമുള്ള എന്നാൽ ബ്രൗൺ നിറമുള്ള എന്തോ ഭക്ഷണപദാർത്ഥം അവനു നൽകി…

അതുൽ അത് രുചിച്ചു നോക്കി… മാംസത്തിന്റെ വിദൂര രുചി നാവിൽ അനുഭവപ്പെട്ടു…. പക്ഷേ ആ സമയത്തെ വിശപ്പിൽ എന്ത് കിട്ടിയാലും കഴിക്കാൻ അയാൾ തയ്യാറായിരുന്നു…

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.