ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

“ഓ… സോറി.. സോറി മാൻ….”ആ സ്ത്രീ വേഗം അയാളുടെ കാൽ വിരലുകളെ മീനുകളിൽ നിന്നും മോചിപ്പിച്ചു…. കരയിൽ പിടഞ്ഞു കൊണ്ടിരുന്ന മീനുകളിലൊന്നിനെ ചവിട്ടി കൊല്ലാൻ ശ്രമിച്ച അതുലിനെ ആ സ്ത്രീ തടഞ്ഞു…..

അവയെ ഉപദ്രവിക്കാതെ തിരിച്ചു പുഴയിലേക്ക് തട്ടി ഇട്ട ശേഷം അവർ അതുലിന്റെ കാൽവിരലുകൾ വൃത്തി ആക്കാൻ സഹായിച്ചു കൊണ്ട് പറഞ്ഞു….

“സ്വയ രക്ഷക്കോ  ആഹാരത്തിനോ അല്ലാതെ ഒന്നിയെയും ഉപദ്രവിക്കാൻ പാടില്ല…. അത് മൃഗമായാലും സസ്യമായാലും…. അത് ഈ ദ്വീപിലെ നിയമമാണ്…”

“പക്ഷേ ഈ ജീവികളെ നശിപ്പിച്ചില്ലെങ്കിൽ അവയൊരു അവസരം കിട്ടുമ്പോൾ നമ്മെ ആക്രമിക്കില്ലേ????”

“അവ ആക്രമിക്കുന്നത് ആഹാരത്തിന് വേണ്ടിയാണ്… ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നത് കൊണ്ടാണ്… അല്ലെങ്കിൽ ഇത്രയും ചെറിയ ദ്വീപിലെ ഓരോ വിഭാഗം ജീവികളായി എന്നേ ഇല്ലാതായേനെ….”

“ഗുളുവാ അടക്കം??? അതിനെയും  ആക്രമിക്കാറില്ല??? അത്പോലെ അർണാ???”

“ഗുളുവാ ഈ ദ്വീപിലെ ജീവിയല്ല…. എവിടെയോ നിന്നും വന്നതാണ്… പക്ഷേ അർണാ… അതിനെ ആരും ഉപദ്രവിക്കാറില്ല…. അതിനെ അധികം കാണാൻ കിട്ടുക കൂടിയില്ല….. അതും.. ആഹാരത്തിന് വേണ്ടി അല്ലാതെ ഒന്നിനെയും ഉപദ്രവിക്കില്ല….”

അതുൽ കൂടുതൽ ഒന്നും സംസാരിച്ചില്ല… ആ സ്ത്രീ ഒരു മൂലയിൽ കൂട്ടി വച്ചിട്ടുള്ള സാധനങ്ങളിൽ നിന്നും എന്തോ കൊണ്ടുവന്ന് അവന്റെ മുറിഞ്ഞ കാലിൽ പിഴിഞ്ഞു….

അതോടെ ചോര നിന്ന് അവിടെ രക്തം കട്ട പിടിക്കാൻ തുടങ്ങി… പിന്നെ ആ സ്ത്രീ ചെയ്തത് അതുലിനെ അടക്കം അതിശയപ്പെടുത്തി….

എവിടെ നിന്നോട് കൊണ്ട് വന്ന മുള്ള് എടുത്തു സ്വന്തം  കാലിൽ കുത്തി പരിക്കേല്പിച്ചു…. ഇവർക്കിത് എന്ത് പറ്റി എന്നാ സംശയത്തോടെ അതുൽ അവരെ നോക്കുമ്പോൾ ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?? അപാര ഘ്രാണ ശക്തിയുണ്ട് ഇവർക്ക്… രക്തത്തിന്റെ ഗന്ധം ഇവർക്ക് പെട്ടന്ന് മനസിലാവും…. ആരെങ്കിലും അന്വേഷിച്ചു വന്നാൽ ഈ രക്തത്തിന് അവകാശി വേണ്ടേ????”

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.