ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

അതുലിനു നേരെ വെള്ളത്തിൽ ഓളങ്ങൾ രൂപമെടുക്കുന്നത് ഭയത്തോടെ അയാൾ കണ്ടു…. രണ്ട് ദിവസം മാത്രം മുൻപ് ഇത്പോലെ റാണയുടെ ചുറ്റും വെള്ളത്തിൽ ഓളങ്ങൾ  രൂപപ്പെട്ടത് മനസിലേക്ക് വന്നപ്പോൾ അയാൾ ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു…..കാലിൽ വല്ലാത്ത ഭാരം അനുഭവപ്പെടുന്നെങ്കിലും അതുൽ  കാലുകൾ മടക്കു മുകളിലേക്കായി പിടിച്ചു…. എന്നിട്ടും അയാൾ പുഴയിൽ നിന്നും ഒരു മീറ്ററിനെക്കാൾ അല്പം മാത്രം ഉയരത്തിലാണ്….

തനിക്ക് കീഴിൽ വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ കണ്ണുകൾ തുറന്നു താഴോട്ടു നോക്കി… പിരാനകൾ  തുടങ്ങികഴിഞ്ഞു… ഒരേസമയം കുറെയേറെ എണ്ണം മീനുകളാണ്  മുകളിൽ അയാളുടെ കാൽ  കാൽ ലക്ഷ്യമാക്കി ചാടുന്നത്….

ഒടുവിൽ ഒരെണ്ണം അയാളുടെ നേവി യൂണിഫോം പാന്റിൽ കടിച്ചു… പല്ല് അതിൽ തന്നെ ഉടക്കി അത് പിടഞ്ഞപ്പോൾ അതുൽ കാലുകൾ ഇളക്കി അതിനെ കളയാൻ ശ്രമിച്ചു…

പക്ഷേ അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്….  ഇളകിയപ്പോൾ അല്പം താഴ്ന്ന കാലുകളിലേക്ക് ചാടിപിടിക്കാൻ മൂന്ന് മീനുകൾക്ക് കഴിഞ്ഞു…

രണ്ടെണ്ണം കാൽ വിരലിലും  ഒരെണ്ണം പാദത്തിലും…. പല്ലുകൾ മാംസത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വേദനയിൽ ഒരു നിലവിളി അതുലിന്റെ തൊണ്ടയിൽ തന്നെ കുരുങ്ങി പുറത്തെത്താണാവാതെ  അന്ത്യം കണ്ടു… അയാൾക്ക് അറിയാം തന്റെ ഒരു നിലവിളി മുകളിൽ നിന്ന് കൂടി ശത്രുക്കളെ ക്ഷണിച്ചു വരുത്തുമെന്ന്….

മാംസത്തിന്റെ ചീളുകൾ രക്തത്തോടൊപ്പം പുഴയിലേക്ക് തെറിക്കുന്നത് കണ്ടു നിൽക്കാൻ മാത്രമാണ് അതുലിനു കഴിഞ്ഞത്….

പെട്ടന്ന് മുകളിൽ നിന്നും ഒരു ശബ്ദം അയാൾ കേട്ടു….

“അജുൽ ആർ യു  ഓക്കേ???”

അതോടൊപ്പം അയാളുടെ സോളായ് അല്പമായി ഉയർന്നു തുടങ്ങി… അല്പം ഉയർന്നതോടെ അയാൾ സ്വയം കൈ ഉയർത്തി കാട്ടു വള്ളികളിലൊന്നിൽ പിന്നെ മുകളിലേക്ക് കയറി…

അപ്പോളും പക്ഷേ അയാളെ തിന്നുകൊണ്ടിരുന്ന മീനുകളിലെ രണ്ടെണ്ണം അയാളുടെ കാലുകളിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു…. കാൽവിരലിലെ മാംസം പാതി തിന്നു തീർത്തുകൊണ്ട്….

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.