അതുൽ ആ സംസാരം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു… വല്ലതും മനസിലാക്കാൻ സാധിക്കുമോ എന്ന് ശ്രമിച്ചെങ്കിലും അയാൾക്ക് അതിന് കഴിയാതെ വന്നു…
പെട്ടന്ന് കാലിൽ എന്തോ വന്നു കൊത്തും പോലെ…. വേദന അനുഭവപ്പെട്ട് അതുൽ താഴോട്ടു നോക്കുമ്പോൾ മറ്റൊന്നും കണ്ടില്ലെങ്കിൽ കൂടി അവിടെ അയാളുടെ ഇടം കാൽ പുഴയിൽ നിന്നും ഒരു മീറ്റർ മാത്രം ഉയരത്തിലാണ്….
പെട്ടന്ന് വീണ്ടുമൊന്ന് ഉയർന്ന് വന്നു…. പിരാന!!!!! പക്ഷേ അതിന് ഇത്തവണ അതുലിന്റെ കാലിൽ സ്പർശിക്കാനായില്ല…. അതുൽ ആശ്വാസത്തോടെ കണ്ണുകൾ അടച്ചു…..
ഏതാനും നിമിഷത്തെ ഓളങ്ങൾ ഇല്ലാത്ത പുഴയിൽ നിന്നും വീണ്ടുമത് കുതിച്ചു ചാടി…. ഇത്തവണ അത് ശരിക്കും അതുലിന്റെ കാൽവിരലിന്റെ തൊലിയുടെ ഉള്ളിലേക്ക് അതിന്റെ പല്ലുകൾ ആഴ്ന്നിറക്കിയ ശേഷമാണ് തിരിച്ചു വെള്ളത്തിലെത്തുന്നത്….
അപ്പോളേക്കും അതുൽ നടുക്കുന്ന മറ്റൊരു കാര്യം മനസിലാക്കി… തന്റെ പുഴയുമായുള്ള അകലം കുറഞ്ഞുകൊണ്ടിരിക്കുകയാണ്…
അല്പനിമിഷങ്ങൾ കൊണ്ട് അതുലിന്റെ കാൽ വിരലിൽ ഇക്കിളി തോന്നും പോലെ… താഴോട്ടു നോക്കുമ്പോൾ ആ പിരാന കടിച്ചയിടത്തും നിന്ന് ഒരു തുള്ളി രക്തം പൊടിഞ്ഞിട്ടുണ്ട്….. ഏതു നിമിഷവും അത് പുഴയിലേക്ക് വീണു ചേരാം….
അങ്ങനെ സംഭവിച്ചാൽ,, നിമിഷനേരം കൊണ്ട് അത് മറ്റു മീനുകളെ ആകർഷിക്കാനും കാരണമാവും…. അതുൽ കാൽ വിരൽ കൊണ്ട് തന്നെ ഒരുവിധം ആ രക്തം തുടച്ചു ഒഴിവാക്കി….
പക്ഷേ അതിനിടയിൽ ആ മീൻ വീണ്ടും ഉയർന്നു ചാടി…. ഇത്തവണ അത് തൊലിക്കനം കുറഞ്ഞ ചെറുവിരലുകളിൽ ഒന്നിൽ പിടുത്തമിട്ടു…. അതുലിനു നന്നായി കാൽ കുടയേണ്ടി വന്നു അതിന്റെ കടിയിൽ നിന്നും തന്റെ കാലുകൾ മോചിപിക്കാൻ…..
പക്ഷേ ആ മീൻ പോവുന്നതിനൊപ്പം തുള്ളി തുള്ളിയായി അതുലിന്റെ രക്തം പുഴയിലേക്ക് വീഴാൻ തുടങ്ങി…. അത് തടയാൻ ഒരു വഴികളുമില്ലാതെ അതുൽ നിസ്സഹായനായി വെള്ളത്തിലേക്ക് നോക്കി… ഒപ്പം മുകളിൽ നിന്നാൽ സ്ത്രീ തന്നെ പൊക്കിയെടുക്കാൻ വരുന്നോ എന്നും കാതോർത്തു….
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ