ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

നിലാ തന്റെ സോളായ് കോട്ട മതിലിൽ ഉറപ്പിച്ച ശേഷം അവനെ കോരിയെടുത്തു…. അടുത്ത നിമിഷം അവൾ കോട്ടയുടെ ഉള്ളിലേക്ക് അതുലിനെയും കൊണ്ട് എടുത്തു ചാടി…

നിലത്തു നിന്നു ഏതാനും മീറ്റർ ഉയരത്തിൽ നിലാ യുടെ സോളായ് യിൽ അവർ തൂങ്ങി കിടക്കുമ്പോൾ അവളെ തന്നെ നോക്കുന്ന അതുലിന്റെ കണ്ണുകൾ അവൾ തന്റെ വലത് കൈ കൊണ്ട് അടച്ചു….

ശേഷം നിലാ അതുലിനെ വെറും നിലത്തേക്ക് തട്ടി ഇട്ടതിനു ശേഷം തിരിച്ചു മുകളിലേക്ക് കയറാൻ തുടങ്ങി….

തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവും മുൻപേ അതുൽ നിലത്തു വീണു കഴിഞ്ഞു…. വേദന ഒന്നും അനുഭവപ്പെട്ടില്ല എങ്കിലും അതുലിനു മുകളിൽ നിലാ കയറി പോവുന്നത് കാണാനായി….

നഷ്ടബോധത്തിൽ കണ്ണുകൾ ചുറ്റിലും പായിച്ചെങ്കിലും താൻ ചുറ്റും മതിൽ മാത്രം നിറഞ്ഞ മുകളിൽ മാത്രം തുറന്ന ജയിൽ പോലുള്ള ഒരു മുറിയിൽ ആണെന്നു മനസ്സിൽ ആയി….

പെട്ടന്ന് തനിക്ക് നേരെ ഒരു രൂപം വരുന്നത് അവൻ കണ്ടു… ആ രൂപം ദ്വീപ് വാസി അല്ലെന്നും അവർ ഇരു കാലുകളിലും ബന്ധനസ്ഥൻ ആണ് എന്നും അതുലിനു മനസിലായി…

നിലാ തന്നെ ചതിച്ചു എന്ന് മനസിലാക്കുമ്പോളേക്ക് എത്ര പരിശ്രമിച്ചിട്ടും കഴിയാതെ അതുലിന്റെ കണ്ണുകൾ അടഞ്ഞു

ഓപ്പറേഷൻ ഗ്രേറ്റ് വാൾ 2-മിസ്റ്റീരിയസ് ഐലൻഡ് Part 5

Operation Great Wall 2-Mysterious ഐലൻഡ് Part 5| Author :Pravasi

Previous Part

View post on imgur.com


കണ്ണുകളിലേക്ക് തണുത്ത മഴതുള്ളികൾ  വീണപ്പോൾ അതുൽ  പതിയെ കണ്ണ് തുറന്നു… പരിസരവുമായി പൊരുത്തപ്പെടാൻ വീണ്ടും അല്പം സമയം അതുലിനു ആവശ്യമായി…

അപ്പോളേക്കും മഴ ശക്തി ആർജിച്ചിട്ടുണ്ട്…. മുഖത്തു പതിക്കുന്ന മഴത്തുള്ളികൾ കണ്ണിൽ പതിക്കാതെ കൈ കൊണ്ട് മറ പിടിച്ചു കൊണ്ട് അതുൽ ചുറ്റിലും നോക്കി…

അയാൾക്ക് തൊട്ട് അരികിൽ തന്നെ ഇരിപ്പുണ്ടായിരുന്നു മുൻപ് കണ്ട മനുഷ്യൻ…. അതുൽ കണ്ണ് തുറക്കുന്നത് കണ്ടു അയാൾ തന്റെ കറുത്ത് കരി പൂണ്ട കൈകൾ  അവനു നേരെ ഉയർത്തി…

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.