???? ℙ???? ?2️⃣ {??? ? ?????} 3046

അരുന്ധതിക്ക് നഷ്ടപ്പെട്ടതിനു പകരം ആവില്ല ഈ ലഭിച്ച തുകകൾ … പക്ഷെ 11 ലക്ഷത്തോളം രൂപ ലഭിച്ചിട്ടും പഠന ചിലവുകൾ നടത്താൻ വേണ്ടി പാർട്ട് ടൈം ജോലിക്ക് പോയത് എന്തിനായിരുന്നു….?”

അരുന്ധത്തിയിൽ നിന്നും ഉത്തരം ഒന്നും ഉണ്ടായില്ല…

“മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല അരുന്ധതി…. ചോദ്യത്തിന് ഉത്തരം പറഞ്ഞെ തീരു… ” ഹരി വീണ്ടും അരുന്ധത്തിയുടെ നേരെ ചോദ്യം എറിഞ്ഞു…

“ഒബ്ജെക്ഷൻ യുവർ ഹോണർ….”

“ഒബ്ജെക്ഷൻ ഓവർ റൂൾഡ്…..” ജഡ്ജി മൂർത്തിയുടെ എതിർപ്പിനെ തട്ടി എറിഞ്ഞു……

“സർ… അരുന്ധതിക്ക് പറയാൻ മടി ഉള്ള കാര്യം ഞാൻ പറയാം…. അരുന്ധത്തിയുടെ ചേട്ടൻ അരുൺ ജോലിക്ക് ഒന്നും പോകാതെ നാട്ടിൽ റിയൽ എസ്റ്റേറ്റ് കളിച്ചു നടക്കുന്ന സമയത്ത് ആണ് അപകടത്തിൽ പെട്ടു അരുന്ധത്തിയുടെ പേരെന്റ്സ് മരണപ്പെടുന്നത്…. അന്ന് കിട്ടിയ തുക മുഴുവൻ അരുന്ധത്തിയെ ഭീഷണിപെടുത്തി തട്ടി എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഇറക്കി… ഒരു രൂപ പോലും ബാക്കി വെക്കാതെ അതൊക്കെ നഷ്ടപ്പെടുത്തി….

ഞാൻ പറഞ്ഞത് ശെരിയല്ലേ അരുന്ധതി…. ” ഹരി അരുന്ധത്തിയുടെ മുഖത്തേക്ക് നോക്കി….
കോടതിയിലെ വിസിറ്റർസ് ഏരിയയിൽ ഉള്ള അരുണിന്റെ മുഖം വലിഞ്ഞു മുറുകി ഇരുന്നു….

“അവിടേം കൊണ്ടും കഴിഞ്ഞില്ല സർ… പഠനത്തിന്റെ ആവശ്യത്തിന് സ്പോൺസർസ് നൽകിയ തുകയിൽ നിന്നു പോലും അരുൺ വിഹിതം ചോദിച്ച് ഉപദ്രവിക്കുമായിരുന്നു….”

അരുന്ധതിക്ക് ഒന്നും നിഷേധിക്കാൻ കഴിയുമായിരുന്നില്ല…..

ഹരി അരുണിനെ നോക്കി മുൻപ് ലഭിച്ച പുച്ഛം ഒക്കെ തിരിച്ചു കൊടുത്തു….….

“പഴയ കഥകൾ ഒക്കെ പറഞ്ഞു തന്നപ്പോൾ കക്ഷികൾ ഇതൊന്നും പറഞ്ഞിട്ടുണ്ടാവില്ല അല്ലെ വക്കീലേ…. അവർക്ക് കൊറച്ചിൽ ആയിട്ടായിരിക്കും…..” ഹരി മൂർത്തിയോട് ചോദിച്ചു…

തുടർ വാദം ഉച്ചയ്ക്ക് കഴിഞ്ഞു ഉള്ള സമയത്തേക്ക് മാറ്റി വെച്ചു, കോടതി ലഞ്ച് ബ്രേക്കിനു പിരിഞ്ഞു…. വിറ്റ്നെസ്സ് ബോക്സിൽ നിന്നു ഇറങ്ങിയ അരുന്ധതി കലങ്ങിയ കണ്ണുകളോടെ ഹരിയെ കടന്നു പോയി… അരുണിന്റെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുന്നു….

അരുൺ അരുന്ധത്തിയെ പിടിച്ചു വലിച്ചു കോടതിയുടെ പുറത്തേക്ക് നടന്നു… പുറത്ത് എത്തിയതും അരുൺ അരുന്ധത്തിയെ അടിക്കാൻ കൈ ഓങ്ങി… ശ്രീകുമാർ പിടിച്ചു മാറ്റിയത് കൊണ്ട് മാത്രം ആണ് അടി കിട്ടാഞ്ഞത്….

“നീ എന്തിനാടി ഇതൊക്കെ അവിടെ പറയാൻ പോയെ….”

“നീ എന്താ അരുണേ ഇങ്ങനെ… അവൾ എന്ത് പറഞ്ഞു എന്ന…. അവൻ തന്നെ അല്ലെ എല്ലാം പറഞ്ഞത്….”

“അവൻ പറഞ്ഞു എന്ന് വെച്ചു… ഇവൾ സമ്മതിച്ചു കൊടുക്കണോ….”

“ഞാൻ.. ഞാൻ.. ഒന്നും പറഞ്ഞില്ലാലോ… ഹരിയേട്ടൻ പറഞ്ഞതൊക്കെ സത്യം അല്ലെ.. അത് കേട്ടപ്പോ അച്ഛനേം അമ്മേം ഓർത്തപ്പോ എനിക്ക് ഒന്നും മറുത്ത് പറയാൻ കഴിഞ്ഞില്ല….”

48 Comments

  1. ❤️❤️❤️❤️❤️

  2. Different approach of story telling. Feeling each moments of Hari & Arundhadhi.❤?

    1. Tnkuuuuu

  3. Yaa mwone variety theme നന്നായിട്ടുണ്ട്???
    Waiting for next part ❤️

    1. 3rd part vannittund… 4th nale?

  4. വളരെ വ്യത്യസ്തമായ ഒരു കഥ… പിന്നെ കഥ ഒരു കേസിന്റെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് കഥയും വളരെ വേഗം പുരോഗമിക്കുന്നു…

    ശെരിക്കും ത്രില്ലിങ്ങായിരുന്നു…. ഹരിയുടെ interrogation എല്ലാം വളരെ natural ആയിരുന്നു..

    ഹരി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അരുന്ധതി അവസാനം പറയുന്നത് കൂടി ആയപ്പോ ഇനിയാണ് പ്രധാനപ്പെട്ട സംഭവങ്ങൾ പുറത്ത് വരാൻ പോകുന്നത് എന്ന് തോന്നി…

    അടുത്തിനി എന്തു സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ ആകാംഷയോടെ waiting.
    സ്നേഹത്തോടെ ♥️♥️

    1. ഫ്ലാഷ് ബാക്ക് പറയുക അല്ല… ചോദ്യങ്ങൾക്ക് പറയുന്ന ഉത്തരത്തിൽ നിന്നും ഫ്ലാഷ്ബാക്ക് കണക്ട് ചെയ്തു എടുക്കുവാന്… അത് കൊണ്ട് സ്പീഡ് ഉണ്ടാകും… പിന്നെ ഫുള്ള് കഥയും ഉണ്ടാവില്ല…. കുറച്ചു ഭാഗം വായനക്കാർ സങ്കല്പിച്ചേ മതിയാവൂ….

      അല്ലറങ്കിൽ ബോർ ആയി പോകും എന്ന് തോനുന്നു….

      Tnku…. നെക്സ്റ്റ് പാർട്ട് നാളെ… ?

  5. It’s flowing good ???

    1. Tnku… ???

  6. ♥♥♥♥♥

    1. Tnkuuuu

  7. ???❤️❤️❤️???????????????????

    1. Tnkuuuu

  8. Pwoliii ee part oru rakshayum illa❣️❣️✨

  9. Bro ee part is awesome….and Hari ennna kathapathrathinte calibre enanthanennu nice aayitu kanichu ….

    1. Tnkuuuuu

  10. പാലാക്കാരൻ

    Going good oru narasimham touch feel cheyunnu

    1. ☺️????☺️☺️☺️☺️☺️☺️☺️

  11. ❤പേജ് കൂട്ടി എഴുതാമൊ

    1. ഒരു ദിവസം ഇടവിട്ട് പോസ്റ്റ് ചെയ്യാം….രണ്ടോ മൂന്നോ പാർട്ട് കൂടി…. ?

  12. Man poli court scene parimithamaaya arivil ezhuthiyathu aanenkilum poli aayittund ❤️❤️

    1. ചില കാര്യങ്ങൾ എന്റെ ഒരു വക്കീൽ സുഹൃത്തിനോട് ചോദിച്ചു എഴുതിയ്യുണ്ട്… പക്ഷെ റിയൽ ലൈഫ് എക്സ്പീരിയൻസ് കിട്ടില്ലലോ…

      മാക്സിമം ട്രൈ ചെയ്യുന്നുണ്ട്… ?

  13. Nice bro ?

    1. Tnkuuuuu

  14. ❤❤❤????

  15. ♥️

  16. Aliya, innanu randu partum vayichath. Vethysthamaya theme. Annu vayikkathae poyathil vishamikkunnu. Nice. Kathirikkunnu.

    1. ഒരുപാടു സന്തോഷം… നാളെ കാണാം

  17. അവഗണിക്കപ്പെട്ടവൻ്റെ ഫീല് ഒരു വല്ലാത്ത വികാരമാണ് ബായ് …… വല്ലാത്തൊരു വൈകാരികത തോന്നുന്നു ഈ എഴുത്തിനോട് ….താങ്ക്യു

    1. അവഗണന, ഇൻസൾട്ട്… രണ്ടും വലിയ ഇമ്പാക്ട് ഉണ്ടാക്കും…

  18. നിങ്ങളുടെ kathakal ishtamakunnundu…
    ??????

    1. Tnku ചേട്ടാ…..

  19. Sai bro പൊളിച്ചു വല്ലാത്ത twist….എന്താണ് ഒരു പേജിൽ തന്നെ നിർത്തുന്നത്…… പെട്ടന്ന് തീരുന്നു

    1. ചെറിയ പാർട്ട് ആയതു കൊണ്ടാണ് പേജ് ബ്രേക്ക് ഇടാത്തത്….. ആൾന്റെര്നാന്റെ ഡയസിൽ പോസ്റ്റും….???

  20. Ashane ❤️❤️

    1. ??? tnku

Comments are closed.