???? ℙ???? ?2️⃣ {??? ? ?????} 3046

ഹരി ജഡ്ജിനു നേരെ തിരിഞ്ഞു…. റെസ്‌പെക്ടഡ് സർ….. കോടതിയിലെ പ്രയോഗങ്ങളും രീതികളും എനിക്ക് പുതിയതാണ്…. കുറച്ചൊക്കെ ഞാൻ ചോദിച്ചറിഞ്ഞിട്ടുണ്ട്.. പക്ഷെ പൂർണമല്ല… ഒരു സാധാരണക്കാരൻ എന്ന നിലയിൽ കോടതിയിൽ ഉപയോഗിച്ച് കാണുന്ന അഭിവാദ്യങ്ങൾ ഒന്നും പരിചയമില്ലാത്തതിനാൽ അങ്ങയെ സർ എന്ന് വിളിക്കാൻ അനുവദിക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു…..”

ഹരിയുടെ അപേക്ഷ കോടതിയിൽ ചിരി ഉണർത്തി… ജഡ്ജിയുടെ മുഖത്തും….

“പെർമിഷൻ ഗ്രാൻറ്റഡ്…. യു മേ പ്രൊസീഡ്…”

“താങ്ക് യു സർ…”

“എന്താണ് നിങ്ങളുടെ പേര്???” ഹരി അരുന്ധത്തിയോട് ചോദിച്ചു….

അരുന്ധത്തിയുടെ മുഖത്ത് വല്ലാത്ത ഒരു സംശയ ഭാവം ആയിരുന്നു….

“ഉത്തരം കിട്ടിയില്ല….”

“അരുന്ധതി…..”

“അരുന്ധതി എന്ന് മാത്രമേ ഉള്ളോ….”

“യുവർ ഹോണർ എതിർ കക്ഷി അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു കോടതിയുടെ വിലപ്പെട്ട സമയം കളയുകയാണ്… ഇത് അനുവദിക്കരുത്..”

മൂർത്തി ഹരിയെ തടസ്സപ്പെടുത്തി കൊണ്ട് ഇടയിൽ കയറി….

“ഞാൻ ചോദ്യം ചോദിച്ചു കഴിഞ്ഞില്ലാലോ മൂർത്തി സാറേ… അതിനു മുന്നേ എങ്ങനെയാ അനാവശ്യമാണോ അല്ലയോ എന്ന് അറിയുക… ഇപ്പൊ അനാവശ്യമായി ഇടയിൽ കയറി സംസാരിച്ചു മൂർത്തി സാറാണ് കോടതിയുടെ സമയം കളയുന്നത്….”

ശേഷം ജഡ്ജി ഇടപെട്ടത്തോടെ മൂർത്തി സീറ്റിലേക്ക് ഇരുന്നു…

“അരുന്ധതി പറയു… അരുന്ധതി എന്ന് മാത്രമേ ഉള്ളോ…..” മൂർത്തിയുടെ ഇടപെടൽ ഒന്ന് ഒരു വിഷയമേ അല്ല എന്ന തരത്തിൽ ഹരി തുടർന്നു…

“അല്ല അരുന്ധതി രവീന്ദ്രൻ….”

“രവീന്ദ്രൻ അച്ഛനായിരിക്കും അല്ലെ… അച്ഛനിപ്പോ???”

“എട്ടു വർഷങ്ങൾക്ക് മുൻപ് അച്ചനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ചു പോയി….” ആ ഓർമകളിൽ അരുന്ധത്തിയുടെ കണ്ണുകളിൽ ഈറനണിഞ്ഞിരുന്നു….

“സോറി….”

അരുന്ധതി ഒഴുകി വന്ന കണ്ണ്നീർ തുടച്ചു….

“8 വർഷം മുൻപ് എന്ന് പറയുമ്പോൾ ബിടെക് സെക്കന്റ് ഇയർ പഠിക്കുമ്പോൾ അല്ലെ…???”

“അതേ….”

“മിസ്റ്റർ ഹരി…. നിങ്ങളുടെ പോയിന്റ് വ്യക്തമാക്കാമോ… ഈ ചോദ്യങ്ങൾ ഒന്നും ഈ കേസുമായിട്ട് റെലവന്റ് ആയിട്ട് തോന്നുന്നില്ല. ”

ജഡ്ജി വാദത്തിന്റെ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തി…

“സോറി സർ…. പക്ഷെ ഈ ചോദ്യങ്ങൾ ആവശ്യം ഉള്ളത് തന്നെയാണ്……”

“യു മേ കണ്ടിന്യു..….”

“അരുന്ധത്തിക്ക് ഹരിപ്രസാദിനെ എങ്ങനെയാണ് പരിചയം…??”

“ഹരിയേട്ടൻ കോളേജിൽ എന്റെ സീനിയർ ആയിരുന്നു….”

“അപ്പോൾ കോളേജിൽ വെച്ചാണ് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാവുന്നതും കല്യാണത്തിലേക്ക് എത്തുന്നതും, അല്ലെ..????”

കുറച്ചു നേരം അരുന്ധതി നിശബ്ദയായി….

“അരുന്ധതി മറുപടി ഒന്നും പറഞ്ഞില്ല….”

“അല്ല…..”

“പിന്നെ….??.”

“ഞാൻ ഫസ്റ്റ് ഇയർ ജോയിൻ ചെയ്യുമ്പോൾ ഹരിയേട്ടൻ ഫൈനൽ ഇയർ ആയിരുന്നു… അന്ന് ജസ്റ്റ് കണ്ട പരിചയമേ ഉള്ളു, ഹരിയേട്ടൻ അന്ന് കോളേജ് ആർട്സ് സെക്രട്ടറി ആയിരുന്നു……”

48 Comments

  1. ❤️❤️❤️❤️❤️

  2. Different approach of story telling. Feeling each moments of Hari & Arundhadhi.❤?

    1. Tnkuuuuu

  3. Yaa mwone variety theme നന്നായിട്ടുണ്ട്???
    Waiting for next part ❤️

    1. 3rd part vannittund… 4th nale?

  4. വളരെ വ്യത്യസ്തമായ ഒരു കഥ… പിന്നെ കഥ ഒരു കേസിന്റെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് കഥയും വളരെ വേഗം പുരോഗമിക്കുന്നു…

    ശെരിക്കും ത്രില്ലിങ്ങായിരുന്നു…. ഹരിയുടെ interrogation എല്ലാം വളരെ natural ആയിരുന്നു..

    ഹരി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അരുന്ധതി അവസാനം പറയുന്നത് കൂടി ആയപ്പോ ഇനിയാണ് പ്രധാനപ്പെട്ട സംഭവങ്ങൾ പുറത്ത് വരാൻ പോകുന്നത് എന്ന് തോന്നി…

    അടുത്തിനി എന്തു സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ ആകാംഷയോടെ waiting.
    സ്നേഹത്തോടെ ♥️♥️

    1. ഫ്ലാഷ് ബാക്ക് പറയുക അല്ല… ചോദ്യങ്ങൾക്ക് പറയുന്ന ഉത്തരത്തിൽ നിന്നും ഫ്ലാഷ്ബാക്ക് കണക്ട് ചെയ്തു എടുക്കുവാന്… അത് കൊണ്ട് സ്പീഡ് ഉണ്ടാകും… പിന്നെ ഫുള്ള് കഥയും ഉണ്ടാവില്ല…. കുറച്ചു ഭാഗം വായനക്കാർ സങ്കല്പിച്ചേ മതിയാവൂ….

      അല്ലറങ്കിൽ ബോർ ആയി പോകും എന്ന് തോനുന്നു….

      Tnku…. നെക്സ്റ്റ് പാർട്ട് നാളെ… ?

  5. It’s flowing good ???

    1. Tnku… ???

  6. ♥♥♥♥♥

    1. Tnkuuuu

  7. ???❤️❤️❤️???????????????????

    1. Tnkuuuu

  8. Pwoliii ee part oru rakshayum illa❣️❣️✨

  9. Bro ee part is awesome….and Hari ennna kathapathrathinte calibre enanthanennu nice aayitu kanichu ….

    1. Tnkuuuuu

  10. പാലാക്കാരൻ

    Going good oru narasimham touch feel cheyunnu

    1. ☺️????☺️☺️☺️☺️☺️☺️☺️

  11. ❤പേജ് കൂട്ടി എഴുതാമൊ

    1. ഒരു ദിവസം ഇടവിട്ട് പോസ്റ്റ് ചെയ്യാം….രണ്ടോ മൂന്നോ പാർട്ട് കൂടി…. ?

  12. Man poli court scene parimithamaaya arivil ezhuthiyathu aanenkilum poli aayittund ❤️❤️

    1. ചില കാര്യങ്ങൾ എന്റെ ഒരു വക്കീൽ സുഹൃത്തിനോട് ചോദിച്ചു എഴുതിയ്യുണ്ട്… പക്ഷെ റിയൽ ലൈഫ് എക്സ്പീരിയൻസ് കിട്ടില്ലലോ…

      മാക്സിമം ട്രൈ ചെയ്യുന്നുണ്ട്… ?

  13. Nice bro ?

    1. Tnkuuuuu

  14. ❤❤❤????

  15. ♥️

  16. Aliya, innanu randu partum vayichath. Vethysthamaya theme. Annu vayikkathae poyathil vishamikkunnu. Nice. Kathirikkunnu.

    1. ഒരുപാടു സന്തോഷം… നാളെ കാണാം

  17. അവഗണിക്കപ്പെട്ടവൻ്റെ ഫീല് ഒരു വല്ലാത്ത വികാരമാണ് ബായ് …… വല്ലാത്തൊരു വൈകാരികത തോന്നുന്നു ഈ എഴുത്തിനോട് ….താങ്ക്യു

    1. അവഗണന, ഇൻസൾട്ട്… രണ്ടും വലിയ ഇമ്പാക്ട് ഉണ്ടാക്കും…

  18. നിങ്ങളുടെ kathakal ishtamakunnundu…
    ??????

    1. Tnku ചേട്ടാ…..

  19. Sai bro പൊളിച്ചു വല്ലാത്ത twist….എന്താണ് ഒരു പേജിൽ തന്നെ നിർത്തുന്നത്…… പെട്ടന്ന് തീരുന്നു

    1. ചെറിയ പാർട്ട് ആയതു കൊണ്ടാണ് പേജ് ബ്രേക്ക് ഇടാത്തത്….. ആൾന്റെര്നാന്റെ ഡയസിൽ പോസ്റ്റും….???

  20. Ashane ❤️❤️

    1. ??? tnku

Comments are closed.