1440 രൂപ [Suresh] 140

വിറയ്ക്കുന്ന കൈകളോടെ ഞാൻ ന്യൂസ് പേപ്പർ വാങ്ങി, പേജുകൾ മറച്ചു.

“കോമൺ എൻട്രൻസ് ക്സാമിനേഷൻ റിസൾട്ട്‌ 1995”

1600സീറ്റ്കൾ ആണ് ഓപ്പൺ മെറിറ്റിൽ ഉള്ളത്. എൻട്രൻസ് എഴുതുന്നവർ ഒരു ലക്ഷത്തിനു മേലെയും. ഓപ്പൺ മെറിറ്റിൽ കിട്ടിയാൽ 1440രൂപക്ക്  എഞ്ചിനീയറിംഗ് പഠിക്കാം അതാണ് എൻറെ ലക്ഷ്യം. അതല്ലാതെ മറ്റൊന്ന്   സാദാരണയിലും താഴവക്കിടയിലുള്ള ഞങ്ങക്ക് ആലോചിക്കാൻ കൂടെ പറ്റില്ല.

എന്റെ കൈകൾ വിറക്കുന്നുണ്ട് എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാൻ ആവുന്നില്ല.പേപ്പർ മേശപ്പുറത്തു വെച്ച് ഞാൻ നോക്കാൻ തുടങ്ങി, അച്ചായി എൻറെ ഇടതുവശതുണ്ട്,  ഇപ്പോൾ അച്ചായിയുടെ കിതപ്പ് എനിക്ക് കേൾക്കാം. അച്ചായി നാലു കിലോമീറ്റർ ഓടിയാണ് വന്നിരിക്കുന്നത് എന്ന് എനിക്ക് മനസിലായി. ഇത്രനേരം ഞാൻ അറിയാതിരിക്കാൻ ശ്വാസം നിയത്രിച്ചതാണ്, എന്റെ സമ്മർദ്ദം കുറയ്ക്കാനായി. ഇപ്പോൾ പറ്റുന്നില്ല എന്തെന്നാൽ അച്ചായയും എന്നെ പോലെ തന്നെ ആകാംഷ ഭരിതനാണ്.

ഞാൻ റാങ്ക്ലിസ്റ്റിന്റ പിറകിൽ നിന്നും ആണ് നോക്കാൻ തുടങ്ങിയത്, മെല്ലെ മെല്ലെ എന്റെ കൈകൾ ഓരോ നമ്പറിലൂടെയും നീങ്ങി കൊണ്ടിരുന്നു, ഇപ്പോൾ 1200 കഴിഞ്ഞു എൻറെ ചങ്കിടിപ്പു കൂടി കൊണ്ടിരുന്നു 1000വും കടന്നു എൻറെ കണ്ണിൽ കണ്ണുനീര് ഉരുണ്ട് കൂടി.എൻറെ കൈകൾ ശരിക്കും വിറച്ചു. ഞാൻ 900 കടന്നു മുകളിലേക്ക് യാന്ത്രികമായി  നോക്കുകയാണ്. ഞാൻ ശരിക്കും നമ്പറുകൾ കാണുന്നില്ല എൻറെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പേപ്പറിൽ വീണു താഴേക്കുരുണ്ടു, അച്ചായി എൻറെ പുറത്ത് തടകുന്നുണ്ട്. എൻറെ വിറക്കുന്നകായ്കൾ 800ഇൽ എത്തി അപ്പോഴാണ് ഞാൻ ഓർത്തത്‌ അവസാനത്തെ നാല് ആക്കം ഞാൻ എവിടെയോ കണ്ടപോലെ, ഞാൻ തിരിച്ചു താഴോട്ട് നോക്കി.

അതാ അവിടെ 844എൻറെ നമ്പർ. ഒരു നിമിഷം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി … അച്ചായി… എനിക്ക് കിട്ടി.. എനിക്ക് കിട്ടി അച്ചായി…. എന്ന്‌ പറഞ്ഞു ഞാൻ അന്റെ അച്ചായിയെ കെട്ടിപിടിച്ചു.. അച്ചായി എന്നെ നോക്കി ചിരിച്ചു..പിന്നെ എന്നെ ദീർഘനേരം കെട്ടിപിടിച്ചു.  ആ കൺ കോണിൽ ഒരു കണ്ണുനീർ പൊടിഞ്ഞിരുന്നു. ചെച്ചിയും അമ്മയും ഞങ്ങളുടെ കൂടെ കൂടി. പിന്നെ എല്ലാവരും ചിരിച്ചു.

അച്ചായി ഉടനെ തന്നെ മിറ്റത്തിറങ്ങി തൂമ്പയും വാക്കത്തിയും  എടുത്തു പറമ്പിലേക്ക് ഇറങ്ങി.  സാദാരണ ഒരുഗ്ലാസ് കട്ടൻ കാപ്പി കുടിച്ചിട്ടാണ് പോകാറുള്ളത് ഇന്നെന്തോ ഒരു പുഞ്ചിരിയോടെ പറമ്പിലേക്ക് ഇറങ്ങി.

എന്തോ എനിക്ക് സന്തോഷം തോന്നി പക്ഷെ അതിയായ സന്തോഷം ഉണ്ടയിരുന്നില്ല.  അമ്മയും ചേച്ചിയും കിലു കില ചിരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മുഖം അമ്പിളി അമ്മാവനെ പോലെ തോന്നി. ഞാൻ പതിയെ അച്ചായി പോയ വഴിയേ നടന്നു.

കുറച്ചു പോയപ്പോൾ വലിയ ഒരു വരിക്ക പ്ലാവിൽ വാക്കത്തി കൊത്തിവച്ചു അച്ചായി അനങ്ങാതെ  നിൽക്കുന്നു. ഞാൻ അടുത്തു ചെന്നപ്പോഴാണ് എനിക്ക് മനസിലായത് അച്ചായി തേങ്ങി കരയുന്നു.

എന്തിനെയും കൂസലും ഇല്ലാതെ നേരിടുന്ന എൻറെ അച്ചായി കരയുന്നു. എന്റെ ഹീറോ കരയുന്നു… ഞാൻ ഒരിക്കലും അത് കണ്ടിട്ടില്ല. ഇത് എനിക്ക്

27 Comments

  1. ༒☬SULTHAN☬༒

    ❤❤

  2. താങ്ക്സ് അപ്പുക്കുട്ടാ

  3. ꧁༺അഖിൽ ༻꧂

    ഒത്തിരി ഇഷ്ട്ടമായി….
    വളരെ നന്നായിട്ടുണ്ട് ❤️❤️❤️

    1. Thanks അഖിൽ

  4. നല്ല കഥ

    1. താങ്ക്സ് buddy

  5. Bro,
    വളരെ നന്നായിട്ടുണ്ട്.. അധികം പറഞ്ഞു കുളമാക്കുന്നില്ല.. അടുത്ത കഥകളിൽ കാണാം ഇനിയും????

    1. താങ്ക്സ് buddy

  6. ബ്രോ… ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്… 3 പേജ്… അതിൽ ഒരു ജീവിതത്തിലെ തന്നെ ഫീലിംഗ്സ് ഉൾ കൊള്ളിച്ചു… ഒരു നിമിഷം എങ്കിലും അച്ഛനെ ഓർത്തു കണ്ണു നിറയ്ക്കാൻ നിങ്ങൾക് ആയി… അച്ഛന്റെ സ്നേഹം വാത്സല്യം സപ്പോർട്ട്… ഇതെല്ലാം മാനസ്സിലേക്കു വന്നു..അച്ഛന്റെ സ്നേഹവും കരുതലും അമ്മയുടെ സ്നേഹത്തിൽ എന്നും മുങ്ങിപോകാറ് ആണ് പതിവ്… പക്ഷെ ഇതൊക്കെ വായിക്കുമ്പോൾ ആണ് ആ സ്നേഹം എത്ര മഹത്തരം ആണെന്ന് വീണ്ടും മനസ്സിലാകുന്നെ…

    ഒരുപാട് നന്ദി ബ്രോ ❤️??

    1. സത്യം ജീവൻ. കമന്റ്‌ ഇന് ഒരുപാട് നന്ദി

  7. Nannayitund etta..❤❤

    1. Thanks ragendu…

  8. വായിച്ചു ബ്രോ
    നല്ല കഥ ആണ്…

    1. Thanks harsha, u r the inspiration to write after long years

      1. കേൾക്കുമ്പോ സന്തോഷം മാത്രം അണ്ണാ..

  9. ❤❤ nannayitund

  10. രണ്ടാമത്തെ പേജ് മുതൽ കണ്ണീരോടെയാണ് വായിച്ചു തീർത്തത് ?❣️❣️❣️

    നന്ദി ബ്രോ ??

  11. ഋഷി ഭൃഗു

    ???

    1. താങ്ക്സ്

Comments are closed.