?‍♀️Univers 6?‍♀️ [ പ്രണയരാജ] 478

ആ ഭീകര രൂപം മരങ്ങൾ പിഴുതു മാറ്റി, പതിയെ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് ഞാൻ കണ്ടിരുന്നു. ഭയത്താൽ ശരീരം തളർന്ന അവസ്ഥ.

മാക്സ്, എഴുന്നേൽക്ക്

മാക്സ് ഓടി രക്ഷപ്പെട്

ഇത് മിനിമോണസ് ആണ് നിനക്കു നേരിടാനാവില്ല.

ഒലീവയുടെ വാക്കുകൾ ഞാൻ കേട്ടിരുന്നു. എന്നാൽ എനിക്കു പ്രതികരിക്കാനാവുന്നില്ല. അവനെ നേരിടാൻ ഞാൻ ശ്രമിക്കുന്നില്ല. ഓടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാൽ എനിക്കതാവുന്നില്ല. ഒരു നിമിഷം മരണം ഞാൻ മുന്നിൽ കണ്ടു.

ആ രൂപം എനിക്കരികിലെത്തിയതും, ഒരു വലിയ മരം ആ രൂപത്തിനു നേരെ ആരോ എറിഞ്ഞിരുന്നു. അതിൻ്റെ ആഘാതത്തിൽ അതു കുറച്ചു ദൂരേക്ക് തെറിച്ചു വീണത് ഞാൻ നോക്കി തിരിഞ്ഞതും എനിക്കു മുന്നിൽ ഏയ്ഞ്ചൽ.

എൻ്റെ ചെക്കനെ നീ തൊടുമല്ലെ…..

ഭ്രാന്തമായി അലറി കൊണ്ട് രണ്ടു കൈകളും രണ്ടു വശത്തേക്കു വിരിച്ചു കൊണ്ടവൾ നിന്നതും അവളുടെ ദേഹം പ്രകാശകിരണങ്ങളാൽ ജ്വലിച്ചു. അവൾ വായുവിൽ ഉയർന്നു നിന്നതും

ആ കാടിലെ മരങ്ങൾ എല്ലാം അനക്കം സംഭവിക്കുന്നത് ഭയത്തോടെ ഞാൻ കണ്ടു. മരത്തിൻ്റെ ശിഖിരങ്ങളും വള്ളികളും ക്രമാതീതമായി വളരുവാൻ തുടങ്ങി, അവ ആ രൂപത്തെ ലക്ഷ്യമാക്കി പോയി.

അത് ആ ജീവിയുടെ ദേഹത്തെ വരിഞ്ഞു മുറുക്കി ബന്ധനത്തിലാക്കുന്നത് ഞാൻ കണ്ടു.

എയ്ഞ്ചൽ…..

ഒലിവ അവളെ വിളിച്ചതും അവൾ ശാന്തയായി പഴയ രൂപത്തിലേക്കു തിരിച്ചു വന്നു.

നമുക്കുടനെ പോകണം.

ഒലീവയത് പറഞ്ഞതും എയ്ഞ്ചൽ എന്നെ നോക്കി.

മാക്സ്…

എന്നു വിളിച്ചു കൊണ്ട് എനിക്കു നേരെ കൈ നീട്ടി, ആ കൈകളിൽ ഞാൻ പിടിച്ചതും എന്നെയും കൂട്ടി അവൾ ഓടി, അവളുടെ ഇടതു കൈ പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. കാടിലൂടെ ഞങ്ങൾ ഓടുന്ന വഴിയിലെ തടസ്സങ്ങൾ എല്ലാം തനിയെ മാറുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി.

കാറിൽ കയറിയതും കാർ സ്റ്റാർട്ടായി, പെട്ടെന്നു വണ്ടി വളച്ച് അതി വേഗം വീട്ടിലേക്ക് കാർ ഒലീവ പായിച്ചു. ഭയത്തോടെ ഞാനാ കാറിൽ ഇരിക്കുമ്പോൾ , എയ്ഞ്ചൽ എൻ്റെ കൈ വിടാതെ പിടിച്ചിരുന്നു.

( തുടരും….)