?‍♀️Univers 6?‍♀️ [ പ്രണയരാജ] 477

 

അവനു നേരെ കുതിച്ചു കൊണ്ട്,  അവനെറ്  അടി വയറ്റിൽ ഞാൻ  ചവിട്ടി, അവനിൽ നിന്നും വേദനയുടെ ആർത്തനാദം ഉയർന്നു വന്നതും,  അകത്തു നിന്ന് എയ്ഞ്ചലും ആന്റിയും പുറത്തേക്ക് വന്നു.

 

മാക്സ്….

 

ആദ്യമായി എയ്ഞ്ചൽ എൻ്റെ  പേര് വിളിച്ചു എന്നാൽ ആ സന്ദർഭം നല്ലതായിരുന്നില്ല. കാരണം അവൾക്ക് എൻ്റെ  മനസിനെ നിയന്ത്രിക്കാൻ ആവുന്ന  തരത്തിലുള്ള ഒരു  ബന്ധം പോലും എന്റെ മനസ്സിലോ അവളുടെ മനസ്സിലോ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ആ വിളി എൻ്റെ കാതുകളിൽ മാത്രം അലയടിച്ചു.

 

അവൻ്റെ കഴുത്തിൽ പിടിച്ച് ഉയർത്തിയ സമയം പ്രാണവായുവിനായി  അവൻ പിടയുന്നത്, ഞാൻ ആസ്വദിക്കുകയായിരുന്നു. അത്രയധികം ദുഃഖം എന്നിൽ  അലയടിക്കുന്നു ഉണ്ടായിരുന്നു. അവൻ്റെ പ്രാണൻ പറിച്ചെടുത്താൽ  പോലും  അടങ്ങാത്ത അത്ര ദേഷ്യം എന്നിൽ  ഉടലെടുത്തത് എങ്ങനെ എന്ന് എനിക്കറിയില്ല.  എന്നിലെ  വന്യതയെ ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.

 

മോനേ വേണ്ട,

 

ദേവകിയമ്മയുടെ, സ്വരം കാതുകളിൽ അല്ല പകരം ഹൃദയത്തിലാണ്  അലയടിച്ചത്.  അതു കൊണ്ടു തന്നെ ആ ശബ്ദം കേട്ടതും എൻ്റെ കൈകൾക്ക് ബലക്ഷയം സംഭവിച്ച പോലെ, അവൻ്റെ കഴുത്തിൽ നിന്നും ഞാൻ അറിയാതെ പിടി വിട്ടുപോയി. നിലത്തേക്ക് വീണു കിടന്ന അവർ ശ്വാസം വലിച്ചെടുക്കുമ്പോൾ. അവനെ കൊല്ലാനുള്ള ദേഷ്യം അതിന്റെ തീവ്രതയിൽ എൻ്റെ മിഴികളിൽ കത്തിജ്വലിക്കുന്നു  ഉണ്ടായിരുന്നു.

 

മോനെ വേണ്ട,

ദേവകിയമ്മേ…,എന്തിനാ എന്നെ തടഞ്ഞെ..?

ദേഷ്യത്തോടെ തന്നെയാണ് ഞാൻ ദേവകിയമ്മയോട് ആ  ചോദ്യം ചോദിച്ചത്.

പെറ്റ വയറല്ലെ, മോനെ  ദണ്ണം ഇല്ലാതിരിക്കോ..

ഒരു അമ്മയുടെ വാത്സല്യം, ആ മുഖത്ത് തെളിഞ്ഞു കാണുമ്പോൾ,അമ്മയുടെ വിലയറിയാത്ത ആ നീച ജീവനോട് അടങ്ങാത്ത ദേഷ്യം ആണ് എനിക്ക് തോന്നിയത്. അവൻ്റെ  ഷർട്ടിനു കുത്തി പിടിച്ചു കൊണ്ട്   ഞാൻ അവനെ നോക്കി.

മോനെ വേണ്ട,എന്റെ പേരയ്ക്കകുട്ടിക്ക് അച്ഛൻ ഇല്ലാതെ  ആവണ്ട എന്ന് കരുതിയാ ,അല്ലാതെ ഇവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അല്ല മോനെ.

ആ വാക്കുകൾ മതിയായിരുന്നു എന്നെ ശാന്തനാക്കാൻ, ദേവകി അമ്മയ്ക്ക് പേരക്കുട്ടിയോട് ഉള്ള സ്നേഹം എനിക്ക് നല്ല പോലെ അറിയാം. എന്നിൽ ഉയർന്നു വരുന്ന കോപത്തെ അടിച്ചമർത്താൻ ഞാൻ പെടാപ്പാട് പെടുകയായിരുന്നു.

മോനെ, ഇവന് എന്തെങ്കിലും പറ്റിയ, ഞാൻ കരയില്ല, പക്ഷേ പേരക്കുട്ടിയെ ഓർത്തു ചിലപ്പോ ഞാൻ  കരഞ്ഞേക്കും, എന്നാൽ  മോനു വല്ലത് പറ്റിയ, എനിക്ക് താങ്ങാനാവില്ല.

ദേവകിയമ്മ അതു  പറഞ്ഞപ്പോൾ,  ആ മനസിൽ എനിക്ക് എത്രത്തോളം സ്ഥാനമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ദൈവം എനിക്ക് തന്ന മകനാ നീ.. ഇവനെ ഒരു മോനായി  ഞാൻ കാണുന്നുമില്ല. എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണു മോനെ ഇവൻ.

ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ കൈ കൊണ്ട് തന്നെ ഇവൻ മരിക്കും  എന്ന് എനിക്ക് തോന്നി, അതു കൊണ്ട് തന്നെ അവൻ്റെ പോക്കറ്റിൽ കൈ ഇട്ട് ,ആ കാർഡ്ത്താൻ  എടുത്തു , കാർഡ് ഞാൻ ദേവകി അമ്മയുടെ കയ്യിൽ കൊടുത്തു. ദേവകി അമ്മയുടെ കൈപിടിച്ച് ഞാൻ, മുന്നോട്ട് നടന്നപ്പോൾ അവരും സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെ കൂടി എന്റെ കൂടെ നടന്നു വന്നു.

ഞാൻനേരെ പോയത് എന്റെ മുറിയിലേക്ക് ആയിരുന്നു. മുറിയിൽ ചെന്നു കയറിയതും ബെഡിൽ കയറി കിടന്നു. , എൻ്റെ മനസ്സ് ഇപ്പോഴും  അശാന്തമാണ്. കറങ്ങുന്ന ഫാനിൻ്റെ കാറ്റിനു പോലും എന്നെ തണുപ്പിക്കാൻ കഴിയാതെ പോയ ആ നിമിഷം  ശക്തമായി വാതിൽ തള്ളി തുറന്നു കൊണ്ട് , എയ്ഞ്ചൽ മുറിയിലേക്ക് കടന്നു വന്നു. അവളുടെ  മുഖം  ദേഷ്യം കൊണ്ട് ജ്വലിക്കുകയായിരുന്നു.

മാക്സ്…

ഞാനൊന്ന് തലയുയർത്തി നോക്കി, അവളെ കണ്ടതും  വീണ്ടും, ഞാൻ ബെഡിലേക്കു തന്നെ കിടന്നു.

മാക്സ് , നിന്നെ ഞാൻ വിളിച്ചത് കേട്ടിലെ ,

എന്താ  നിനക്ക് വേണ്ടത്, ഏയ്ഞ്ചൽ

നേരത്തെ ഞാൻ വിളിച്ചിട്ടും നീയെന്തിനാ  അവനെ തല്ലിയത്.

എയ്ഞ്ചൽ, നീ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ട, അതിന് ഞാൻ ആർക്കും അധികാരം നൽകിയിട്ടില്ല.

അതായിരിക്കും ദേവകി അമ്മ വിളിച്ചപ്പോൾ നീ നിന്നത്.

അത് സ്നേഹമാണ്, സ്നേഹത്തിന്റെ ഭാഷയാണ്, അത് നിനക്ക് മനസ്സിലാവില്ല. ഏയ്ഞ്ചൽ.

അതെന്താ, എനിക്ക് സ്നേഹം മനസ്സിലാവാത്തത്, വെറുതെ ഓരോന്നും പറഞ്ഞു, സ്വന്തം തെറ്റുകൾ മറക്കാൻ നോക്കരുത്. മാക്സ്,

തെറ്റുകളോ, ഇപ്പോ ഞാൻ എന്ത് തെറ്റു ചെയ്തെന്നാ നി പറഞ്ഞു വരുന്നത്.

നിനക്കൊന്നും മനസ്സിലായില്ല അല്ലേ.., സ്വന്തം ശക്തികൾ നിയന്ത്രിക്കാൻ അറിയാത്തവൻ അത് ഉപയോഗിക്കാൻ പാടില്ല.

എയ്ഞ്ചൽ വേണ്ട,

നിനക്ക് ദേഷ്യം അനിയന്ത്രിതമായ സമയത്ത്, രൂപം മാറിത്തുടങ്ങിയത്  നീ അറിഞ്ഞിരുന്നോ..?

അറിഞ്ഞിരുന്നു, അതിനെന്താ..?

എന്നിട്ടും നീ നിന്റെ കോപത്തെ നിയന്ത്രിക്കാതിരുന്നു  ഇതെന്തു കൊണ്ട് ,ലോകം ഇതറിഞ്ഞാൽ എന്തൊക്കെ ഉണ്ടാക്കും എന്ന് നിനക്കറിയാമോ.?

ചിലപ്പോൾ അവർ എന്നെ കൊന്നു കളയും, അതിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല.

നിനക്ക് ഭ്രാന്താണോ…

ചിലപ്പോൾ ആയിരിക്കാം, നിന്റെ അമ്മയെ ഒരാൾ ഉപദ്രവിക്കാൻ വരുകയാണെങ്കിൽ നീ നോക്കി നിൽക്കുമോ…?

ആ ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ എയ്ഞ്ചലിന് ആയില്ല,എന്നാൽ അവളിൽ വർധിച്ചു വരുന്ന ദേഷ്യം,തോറ്റു കൊടുക്കാനും അവളെ അനുവദിച്ചില്ല.

അതിന് നിന്റെ അമ്മ ചത്തു പോയതല്ലേ…?

അതു പറഞ്ഞു തീരുന്നതിനു മുമ്പ് എനിക്ക് പോലും അറിയില്ല, എന്തിനാണ് ഞാൻ അവളെ അടിച്ചത് എന്ന് . അടി കൊണ്ട മുഖം തടവിക്കൊണ്ട് ദേഷ്യത്തോടെ അവൾ എന്നെ നോക്കി. ഒരു നിമിഷം ചെയ്തത് തെറ്റാണ് എനിക്കും തോന്നി.

എന്റെ ദേഹത്ത് തൊടാൻ ഞാൻ ആരെയും അനുവധിച്ചിട്ടില്ല, പക്ഷേ നീ എന്നെ തല്ലി.

എയ്ഞ്ചൽ സോറി,

മാക്സ്,  എനിക്കിഷ്ടമായിട്ടല്ല ഞാൻ നിന്റെ വീട്ടിൽ താമസിക്കുന്നത്,  ഞാൻ ഇവിടെ താമസിക്കുന്നു എന്ന് വച്ച് ,നീ..  അധികാരം കാണിക്കരുത്.

അവളുടെ ഓരോ വാക്കുകൾക്കും കഠാരയുടെ മൂർച്ച ഉണ്ടായിരുന്നു. അത് നെഞ്ചിൽ ആഴ്ന്നു ഇറങ്ങുന്ന രീതിയിൽ തന്നെയായിരുന്നു അവളുടെ സംസാരം. ആ സമയം സിമോണിയയും മുറിയിലേക്ക് കടന്നു വന്നു. അമ്മ വന്നതും, എയ്ഞ്ചൽ നിശബ്ദതയായി.

മാക്സ്,

ആന്റി, ഞാൻ

എന്താ മോനെ നീ ഈ കാണിക്കുന്നത്.

ആൻ്റി എനിക്ക് പിടിച്ചു നിൽക്കാൻ ആയി, കൈ വിട്ടുപോയി,

നീ ചെയ്തത് , തെറ്റ് എന്ന് ഞാൻ  ഒരിക്കലും  പറയില്ല,  നീ അമ്മയെ പോലെ കാണുന്ന സ്ത്രീയെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടാൽ, ഏതൊരു മകനും പ്രതികരിച്ചു പോകും.

ആന്റി എന്നെ മനസ്സിലാക്കുന്നു എന്ന് അറിഞ്ഞപ്പോൾ, എനിക്ക് ഒത്തിരി സന്തോഷം,  എന്നെ മനസ്സിലാക്കുന്ന ഒരാൾ, ഈ ഭൂമിയിൽ ഉണ്ടെന്ന്. ഞാൻ അറിഞ്ഞു.

ഒലിവ എന്നെ ഇവിടേക്ക് കൂട്ടി കൊണ്ടു വരുമ്പോൾ പറഞ്ഞ കാരണം,  ഇതു തന്നെയായിരുന്നു.

എന്തായിരുന്നു ആൻ്റി,

മാക്സ്, നിൻ്റെ ട്രെയിനിങ്ങുകൾ നാളെ തുടങ്ങും.

ആന്റി.

അതെ മാക്സ്, നിന്റെ ശക്തികളിൽ നീ നിയന്ത്രണം നേടിയെടുത്തില്ല എങ്കിൽ, അതു നിൻ്റെ ജീവനു തന്നെ ആപത്താണ്.

അങ്ങനെയൊന്നുമില്ല ആൻ്റി,  അതാ സമയത്ത്.

സന്ദർഭങ്ങളാണ് മാക്സ് മനുഷ്യ വികാരങ്ങൾ ഉണർത്തുന്നത്,  സന്ദർഭങ്ങൾ ജീവിതത്തിൽ മാറി മറിഞ്ഞു കൊണ്ടിരിക്കും. എപ്പോൾ എത് സന്ദർഭം നേരിടേണ്ടി വരുമെന്ന് നമുക്ക് ഒരിക്കലും പറയാനുമാകില്ല. ഇനി ഒരിക്കൽ അങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നാൽ,  നിൻ്റെ ശക്തിയെക്കുറിച്ച് പുറം ലോകം അറിയാൻ പാടില്ല. അതിന് നിന്നെ സജ്ജനാക്കാനുള്ള  ട്രെയിനിങ്  ഞാൻ നൽകുന്നതാണ്.

ശരി ആന്റി.

കൂടുതലൊന്നും പറയാതെ തന്നെ ആന്റി മുറി വിട്ടു പോയി,  എയ്ഞ്ചൽ അവിടെത്തന്നെ നിന്നു, ഒരു നിമിഷം എന്നെ ദേഷ്യത്തോടെ നോക്കി, പിന്നെ മുഖം വെട്ടിച്ചു കൊണ്ട് അവളും മുറിക്ക് പുറത്തേക്ക് പോയി.

പുതിയ  ഒരു യുദ്ധത്തിന്, തിരശ്ശീല വീണത് പോലെ. എനിക്കും എയ്ഞ്ചലിനും ഇടയിൽ ഉണ്ടായിരുന്ന അകലം വീണ്ടും ഇരട്ടിച്ചു. ഒരു നിമിഷമെങ്കിലും, അവളെക്കുറിച്ച് മനസ്സിൽ മറ്റൊരു രീതിയിൽ ചിന്തിച്ചതിനെ ഓർത്തു ഞാൻ സ്വയം കുറ്റപ്പെടുത്തി.

അവളെ പോലെ ഒരാളെ, ജീവിതകാലം മുഴുവൻ സഹിക്കുക എന്നത് അസാധ്യം. മൂക്കിൻ തുമ്പിലാണു അവൾക്ക് ദേഷ്യം, ആ ദേഷ്യത്തിൽ ഹോമിക്കേണ്ടതല്ല എന്റെ ജീവിതം, എന്ന് എനിക്കും തോന്നി. സത്യത്തിൽ, എ യ്ഞ്ചലിനെക്കാൾ  എത്രയോ നല്ലത്,  ഡെൽറ്റ തന്നെയാണ്. എന്നെ അവൾ മനസ്സിലാക്കിയിടത്തോളം മറ്റൊരാളും മനസ്സിലാക്കിയിട്ടില്ല.

?????

തന്റെ മുറിയിൽ  കയറിയ, എയ്ഞ്ചൽ പൊട്ടിക്കരയുകയായിരുന്നു. മുഖത്ത് തിണർത്തു പൊന്തിയ, കൈ പാടുകൾ നോക്കുന്തോറും, അവളുടെ ഉള്ളിലെ അഗ്നിപർവ്വതം നുരഞ്ഞു പൊന്തുകയായിരുന്നു.

ഇക്കാലമത്രയും അവളുടെ അമ്മ പോലും, ഒരു മുള്ളു കൊണ്ടു പോലും കുത്തി നോവിക്കാതെ , പൊന്നു പോലെ കൊണ്ടു നടന്ന അവളെയാണ് അവൻ തല്ലിയത്. കവിളിലെ ചുവന്ന പാട്, കാണുന്തോറും അവനോടുള്ള ദേഷ്യം, അവളിൽ അനിയന്ത്രിതമായി ഉയരുകയായിരുന്നു.

എയ്ഞ്ചൽ ദേഷ്യത്തോടെ കട്ടിലിൽ കിടന്നു, വിങ്ങി പൊട്ടിക്കരയുകയായിരുന്നു, ആ സമയം അവളുടെ കവിൾത്തടത്തിൽ, ഒരു കരസ്പർശം പതിഞ്ഞു . പുഞ്ചിരി തൂകി കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.

മോളെ,

അമ്മേ..

വേദന തോന്നുന്നുണ്ടോ നിനക്ക്,

ഇല്ല അമ്മേ…

കള്ളം പറയേണ്ട, അമ്മയ്ക്കറിയാം നിന്നെ,

അത്  അമ്മെ  അവൻ,

അവനെ ഞാൻ കുറ്റം പറയില്ല എയ്ഞ്ചൽ, തെറ്റുകൾ നിൻ്റെയാണ്.

അമ്മയും അവന്റെ കൂടെ നിൽക്കുകയാണ്

ഞാൻ ആരുടെയും കൂടെ നിൽക്കുകയല്ല.

ഞാൻ അമ്മയുടെ മോളല്ലേ അമ്മേ, എന്നിട്ട് അമ്മ എന്താ എന്നെ കുറ്റപ്പെടുത്തുന്നത്, അവൻ ചെയ്തത് ശരിയാണോ…

നീ ആ മുറിയിലേക്ക് കയറിയപ്പോൾ മുതൽ ഞാൻ ആ വാതിലിനു പിറകിൽ ഉണ്ടായിരുന്നോ എയ്ഞ്ചൽ.

അവൾ ഒന്നും പറയാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

എയ്ഞ്ചൽ, അവനിൽ പൂർണ്ണമായി മനുഷ്യ സ്വഭാവമാണ് പ്രകടമാവുന്നത്, എന്നാൽ നിന്നിൽ പൂർണ്ണമായും മനുഷ്യ സ്വഭാവം അല്ല.

അമ്മേ…

അതേ മോളേ, അവന് വികാരങ്ങളെ നിയന്ത്രിക്കാൻ ഒരിക്കലും ആവില്ല, അവൻ ഒരു സാധാ മനുഷ്യനെ പോലെയാണ്, അവന്റെ ഉള്ളിലെ ശക്തികൾ, മാത്രമാണ് ഒരു മനുഷ്യന് വ്യത്യസ്തനാക്കുന്നത്.

പക്ഷേ അവൻ എന്നെ തല്ലിയത്,

അത് നീ ചോദിച്ചു വാങ്ങിയത്,

അപ്പോ അമ്മയും എന്നെ കുറ്റം പറയുകയാണ്. അല്ലേ അമ്മേ,

നിന്റെ അച്ഛൻ ചത്തു പോയില്ലേ എന്ന് ചോദിച്ചാൽ, നിനക്ക് ദേഷ്യം വരുമോ എയ്ഞ്ചൽ.

അത് അമ്മേ..

അച്ഛനെ കണ്ട ഓർമ്മ നിനക്കുണ്ട്, എന്നാൽ അവന് അമ്മയെയും അച്ഛനെയും കണ്ട ഓർമ്മയില്ല, പുറം ലോകത്തേക്ക് വന്നതിനു ശേഷം, ദേവകി അമ്മയെ, സ്വന്തം അമ്മയുടെ സ്ഥാനത്ത് കണ്ടു, അവൻ അവന്റെ ആഗ്രഹങ്ങൾ തീർക്കുകയാണ്.

അങ്ങനെ ഒരു അമ്മയ്ക്ക് അപകടം വന്നപ്പോൾ, ഒരു മകനെ പോലെ അവൻ പ്രതികരിച്ചു, അതിൽ അവനെ കുറ്റം പറയാനാവില്ല. ആ അവന്റെ മുഖത്തു നോക്കി അവർ അവൻ്റെ ആരും  അല്ല എന്നും, അവൻ്റെ അമ്മ മരിച്ചു പോയി എന്നു മാണ് നീ പറഞ്ഞത്.

അതമ്മേ…അപ്പോഴത്തെ ദേഷ്യത്തിൽ.

ദേഷ്യത്തിൽ ആയാലും, വാക്കുകൾക്ക് കഠാരയെക്കാൾ മൂർച്ചയുണ്ട്, ദേഹത്തുണ്ടാകുന്ന മുറിവിനെക്കാൾ, വേദന കൂടുതലായിരിക്കും, മനസ്സ് കീറി മുറിക്കുമ്പോൾ.

എനിക്ക് തെറ്റ് പറ്റി പോയി അമ്മേ…

എയ്ഞ്ചൽ, ഞാൻ ഒന്ന് ചോദിച്ചാൽ സത്യം പറയുമോ…

എന്താണമ്മേ…

നീ എന്തിനാ എന്നോട് ചൂടായത്,

അത് അമ്മ അവൻ്റെ ശക്തികൾ, പുറത്ത് അറിയാൻ സാധ്യതയുണ്ടായിരുന്നു. അതാ ഞാൻ.

പക്ഷേ നീ അതിനാണോ അവനോട് ചൂടായത്.

അതെ  അമ്മേ…

അല്ല എന്ന് ഞാൻ പറയും.

അമ്മേ…

നീ വിളിച്ചിട്ട് അവൻ നിന്നില്ല, എന്നാൽ ദേവകിയമ്മ വിളിച്ചപ്പോൾ അവൻ നിന്നു അത് നിന്നിൽ  അസൂയ ഉണർത്തി എന്നു ഞാൻ പറഞ്ഞാൽ,

എന്തൊക്കെയാ അമ്മ പറയുന്നത്.

എന്താ..ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ?  ഉണ്ട് എന്ന് നിനക്ക് പറയാനാകുമോ

എനിക്ക് ആരോടും അസൂയ  ഒന്നും ഇല്ല, അവൻ്റെ  ശക്തികൾ പുറത്തായൽ ,അത്  ചിലപ്പോൾ  നമുക്കും അപകടമാകും, അതാ ഞാൻ അവനെ വിളിച്ചത്.

എന്നിട്ട്,

അങ്ങനെ വിളിച്ചിട്ട് പോലും, അവൻ്റെ ദേഷ്യം അവൻ അടക്കി ഇല്ല, അവൻ്റെ  ശക്തികൾ എങ്ങാനും പുറത്തിറഞ്ഞിരുന്നെങ്കിൽ , ആ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.

അമ്മ അവളെ നോക്കി ചിരിക്കുകയാണ് ചെയ്തത്, മകളുടെ ഉള്ളിലെ, ഒളിച്ചുകളി, അമ്മയ്ക്കും മനസിലാകുന്നുണ്ട്

എയ്ഞ്ചൽ, അതിനാണോ നീ അവനോട് ചൂടായത് , നീ സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ..

അതു മാത്രം പറഞ്ഞു കൊണ്ട്, സിമോണിയ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അമ്മ പറഞ്ഞതിനർത്ഥം മനസ്സിലാവാത്തത് പോലെ അവളും ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സിനോട് തന്നെ അവൾ  ചോദിച്ചു, എന്തിനാണ് അവനോട് ചൂടായത്.

കരയിലേക്ക് പിടിച്ചിട്ട വരാലിനെ പോലെ, ഉറക്കം കിട്ടാതെ, അവള് ബെഡിൽ, തലങ്ങും വിലങ്ങും ഉരുണ്ടു . അവളുടെ  മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്ന ഒരേയൊരു ചോദ്യം, അത് അമ്മ ചോദിച്ച ആ ചോദ്യം. പല ആവർത്തി മനസ്സിനോട് തന്നെ അവൾ ചോദിച്ചു, എന്തിനാണ് ഞാൻ അവനോട് ചൂടായത് .ഒടുക്കം ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു, ഉത്തരം കണ്ടെത്തിയതു പോലെ.

51 Comments

  1. ബ്രോ അടുത്ത ഭാഗം എന്ന് വരും?
    എഴുതാൻ തുടങ്ങിയില്ലേയ്……..?
    Waiting ❣️

  2. തുമ്പി ?

    Actually ee max njanau nte ullilulla illenkil njan akanam ennu.. Conceptulla parts ahnu fullummu….?

  3. Bro Super❤️
    ഒലിവ ഫാൻസ്‌ ???
    Angel ലാസ്റ്റ് ആ പറഞ്ഞത് ഇഷ്ടായിട്ട, അങ്ങനെ മനസിൽ ഉള്ളത് പുറത്തു വന്നാലേയ് ?…….

    വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌ ബ്രോ ❣️
    With Love ?

  4. ?സിംഹരാജൻ

    പ്രണയരാജ❤?,
    ഈ ഭാഗവും മനോഹരം…
    സമയം പോലെ അടുത്ത ഭാഗം ഇട്ടാൽ സമയം പോലെ വായിക്കും….
    ❤?❤?

  5. Spr ഓരോ സീനും spr last angel പറഞ്ഞത് കേട്ടു ഒരു പാട് സന്തോഷം ആയി nxt part കാത്തിരിക്കുന്നു

  6. ❤️❤️❤️❤️

Comments are closed.