?‍♀️The Universe 7 ?‍♀️ [ പ്രണയരാജ] 455

ഒലീവ,…

മാക്സ്…

എനിക്കു കിട്ടി ഒലീവ, എൻ്റെ ബലഹീനത എന്തെന്നു ഞാൻ തിരിച്ചറിഞ്ഞു. എൻ്റെ ഭയമാണ് എൻ്റെ ബലഹീനത,

മാക്സ്, ഗുഡ്, അപ്പോ എനി നിനക്ക് അറിയേണ്ടത്, നിൻ്റെ ബലം എന്തെന്നാണ്. അല്ലെ.

അതെ , ഒലീവ, പക്ഷെ അതിനു മാത്രം  എൻ്റെ പക്കൽ കൃത്യമായ ഉത്തരമില്ല.

വിഷമിക്കാതിരിക്കൂ… മാക്സ്, ആദ്യം മെൽറ്റ ചോദിച്ചപ്പോൾ നിനക്ക് നിൻ്റെ ബലവും ബലഹീനതയും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോ നിനക്ക് നിൻ്റെ ബലഹീനതയെന്തെന്ന് അറിയാം, അല്ലെ,

അതെ ഒലീവ,

സമയം എടുത്താൽ നിനക്ക് നിൻ്റെ ബലമെന്തെന്നും തിരിച്ചറിയാനാവും, എനിക്കതിൽ വിശ്വാസമുണ്ട് മാക്സ്, നിന്നിൽ എനിക്കു വിശ്വാസമുണ്ട്.

താക്സ് , ഒലീവ, നിൻ്റെ വിശ്വാസം ഞാൻ കാക്കും. എനി ഞാൻ എൻ്റെ ബലത്തെ തേടും അതിനെ ഞാൻ കണ്ടു പിടിക്കും.

സമയം ഒരുപാടായി മാക്സ്, നീ റെസ്റ്റ് എടുക്ക്,

അതു വേണോ,

വേണം, കുറച്ചു മുന്നെ നന്നായി ഭയന്നതല്ലെ ഒന്നു ഉറങ്ങ് , മനസ് ശാന്തമാകും.

ഒലീവ അതു പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി . ഞാൻ കുറച്ചു നേരം കിടന്നുറങ്ങി.

?????

എയ്ഞ്ചൽ ഇതുവരെ കിടന്നിട്ടില്ല, അവൾ കമയ്ന്നു കിടന്നു കരയുകയാണ്. ഇതു വരെ ആ ദുഖം അവളെ വിട്ടു പോയിട്ടില്ല.

മോളെ,…

പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടതും അവൾ തലയുയർത്തി നോക്കി, അമ്മയെ കണ്ട മാത്രയിൽ തന്നെ ചാടിപ്പിടഞ്ഞ് എഴുന്നേറ്റു . അടുത്ത ക്ഷണം തന്നെ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.

എന്താ… എന്താ ഉണ്ടായെ,

അമ്മയുടെ സുന്ദരി എന്തിനാ കരയുന്നെ,

പറയെടാ….

അത് അമ്മേ… മാക്സ്

എന്താ… അവൻ ചീത്ത പറഞ്ഞോ എൻ്റെ കുട്ടിയെ,

എന്നെ അവൻ മുറിക്കു പുറത്താക്കി വാതിൽ അടച്ചു.

അതിനു നീ എന്തിനാ കരുയുന്നെ,

അത്, അതെനിക്ക് അറിയില്ല അമ്മേ..

നിനക്കവനെ ഇഷ്ടമാണോ….

അത് , അമ്മേ…

പറ, നിനക്ക് അവനെ ഇഷ്ടമാണോ…

അങ്ങനെ ചോദിച്ചാ എനിക്കും അറിയില്ല അമ്മേ…

ശരി, ആ മുറിയിൽ എന്താ നടന്നത്.

അവൾ ആ മുറിയിൽ നടന്നത് അമ്മയോടു പറഞ്ഞു. എല്ലാം വിശദമായി സിമോണിയ കേട്ടു .എല്ലാം കേട്ടു കഴിഞ്ഞ അവൾ തൻ്റെ മകളെ നോക്കി പുഞ്ചിരി തൂകി. വാത്സല്യത്തോടെ ആ ശിരസിൽ തലോടി കൊണ്ടിരുന്നു.

അമ്മ എന്താ ഒന്നും പറയാത്തെ,

ഞാൻ എനി എന്തു പറയാനാ..

അതെന്താ… അമ്മ അങ്ങനെ പറയുന്നത്.

നിനക്ക് അവനോട് പ്രണയമാണ് ,എയ്ഞ്ചൽ,

അല്ല അമ്മ, അമ്മയ്ക്കതു തോന്നുന്നതാ..

തോന്നൽ അല്ല ഏയ്ഞ്ചൽ, നീ പുറമെ പറയുന്നതും കാണിക്കുന്നതും അല്ല, നിൻ്റെ മനസു പറയുന്നതാണ് ഞാൻ പറഞ്ഞത്. നി അവനെ പ്രണയിക്കുന്നു എയ്ഞ്ചൽ.

ഇല്ല അമ്മേ….

അല്ല, എയ്ഞ്ചൽ നീ.. അവനെ പ്രണയിക്കുന്നു, അവൻ നിന്നെയും.

ഇല്ല, ഞാൻ അവനെ പ്രണയിക്കുന്നില്ല, അവൻ എന്നെയും പ്രണയിക്കുന്നില്ല.

അവൻ നിന്നെ പ്രണയിക്കുന്നില്ല എന്ന് നിനക്ക് എങ്ങനെ പറയാനാവും.

അവൻ ഇന്ന് ചെയ്തതു തന്നെ അതിനു തെളിവല്ലെ. കൺ മുന്നിൽ കണ്ട കാഴ്ച്ച അസത്യമാകുമോ…

നിന്നെ പുറത്താക്കി വാതിൽ അടച്ചതാണോ എയ്ഞ്ചൽ നീ പറയുന്നത്.

അതെ, അതു തന്നെ,

എന്നാൽ അതു അസത്യമാണ്. നീയത് തെറ്റിദ്ധരിച്ചതാണ്. അതവൻ്റെ പ്രണയമായിരുന്നു. നീയത് കാണാതെ പോയി.

അമ്മയ്ക്കു ഭ്രാന്താ.. മുഖത്തിനു നേരെ വാതിൽ കൊട്ടിയടച്ചാണോ പ്രണയം കാട്ടുക.

നിനക്കു സ്നേഹത്തിൻ്റെ ഭാഷ പറഞ്ഞു തരുന്നതിൽ ഞാൻ പരാജിതയാണ് മോളെ,

അമ്മേ…

അതെ, നീ പറഞ്ഞ ആ വാക്കുകൾ മനസിലിട്ട് ഒത്തിരി പ്രതീക്ഷയോടെ അവൻ നിന്നോട് ചോദിച്ചത്. എന്നാൽ നീ പറഞ്ഞ വാക്കുകൾ നിനക്കോർമ്മയുണ്ടോ എയ്ഞ്ചൽ.

അമ്മയത് പറഞ്ഞപ്പോൾ എയ്ഞ്ചലിൻ്റെ മനസിൽ ആ വാക്കുകൾ അലയടിച്ചു “മാക്സ്, വെറുതെ മനക്കോട്ട കെട്ടണ്ട, നിന്നെക്കാൾ നല്ല ആമ്പിള്ളേര് എൻ്റെ പിന്നാലെ നടന്നിട്ടുണ്ട് എന്നിട്ടു പോലും എനിക്കൊന്നും തോന്നിയിട്ടില്ല.

നീ പറഞ്ഞ വാക്കുകൾ അവനു വേദന പകർന്നതിൻ്റെ ഫലമായാണ് അവൻ അങ്ങനെ പ്രവർത്തിച്ചത്, അത് അവൻ്റെ പ്രണയമല്ലേ…

അമ്മേ…അത്,

അന്ന് അവനെ മിനിമോണിമസ്  പിടിക്കാൻ ശ്രമിച്ചപ്പോൾ “എൻ്റെ ചെക്കൻ എന്നു നീ പറഞ്ഞത് നിൻ്റെ പ്രണയമല്ലേ…

അമ്മേ… പ്ലീസ് എനിക്കൊന്നും അറിയില്ല.

ഒന്നും അറിയില്ലെന്നു പറഞ്ഞ്, നല്ലൊരു ജീവിതം കളയരുത്, എനിക്ക് അതു മാത്രമേ… പറയാനൊള്ളൂ…

അതും പറഞ്ഞ് സിമോണിയ ആ മുറിയിൽ, നിന്നും പുറത്തേക്കു പോയി. എയ്ഞ്ചൽ ആ ബെഡിൽ മലർന്നു കിടന്നു. അവളുടെ മനസിൽ അമ്മ പറഞ്ഞ വാക്കുകൾ മാത്രം

” നീ അവനെ പ്രണയിക്കുന്നു എയ്ഞ്ചൽ

അതിനു കൃത്യമായ ഒരു ഉത്തരം അവളുടെ പക്കലില്ല. മാക്സിനോട് അകാരണമായ ദേഷ്യമാണ്, അതെന്തു കൊണ്ട്. അന്ന് അവനെ “എൻ്റെ ചെക്കൻ എന്നു പറഞ്ഞത് എന്തിന്, ഇന്നവൻ എന്നെ മുറിക്കു പുറത്താക്കിയതിന് ഒരു ഭ്രാന്തിയെ പോലെ കരഞ്ഞതെന്തിന് ?

ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം. ഇതിനെയൊക്കെയാണോ പ്രണയം എന്നു പറയുന്നത്. എങ്കിൽ എനിക്കും പ്രണയമാണോ..? അറിയില്ല, എനിക്കൊന്നും അറിയില്ല. മാക്സിനെ ഞാൻ പ്രണയിക്കുന്നുവോ ഇല്ലയോ അതിനൊരു ഉത്തരം കണ്ടെത്തിയെ മതിയാകൂ….

ഉടനെ മുറി തുറന്ന് ഞാൻ പുറത്തേക്കിറങ്ങി. അപ്പോയാണ് ബാൽക്കണിയിൽ അമ്മയും മാക്സും നിൽക്കുന്നത് ഞാൻ കണ്ടത് ,ഞാൻ അവിടേക്കു നടന്നു. അവരുടെ മുന്നിൽ ചെല്ലാൻ ഒരു മടി തോന്നി അതു കൊണ്ടു തന്നെ വാതിലിനരികിൽ നിന്നും അവരുടെ സംസാരം കേൾക്കാനായി മറഞ്ഞു നിന്നു.

മാക്സ്…

എന്താ ആൻ്റി ,

ഞാനൊരു മരുന്നു തയ്യാറാക്കിയിട്ടുണ്ട്,

ആൻ്റി ,

ഇന്നു വൈകുന്നേരം അതു നീ കഴിക്കണം.

അതെന്തിനാ… ആൻറി,

നിൻ്റെ ശക്തികൾ പൂർണ്ണമായി ഉണർത്താൻ അതു സഹായിക്കും.

അതു വേണോ ആൻ്റി,

വേണം, മാക്സ്, നമുക്കു സമയം കുറവാണ്.

ശരി ആൻ്റി…

ആൻ്റി , എനിക്കൊരു കാര്യം പറയാനുണ്ട്.

എന്താ മാക്സ്,

അതു കേട്ടിട്ട് ആൻ്റിക്കു തീരുമാനിക്കാം എന്നെ സഹായിക്കണമോ വേണ്ടയോ എന്ന്.

എന്താ… മാക്സ്, നീ.. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.

അത്, ആൻ്റി ,

മടിക്കണ്ട മാക്സ്, ആൺക്കുട്ടികൾ വെട്ടി തുറന്ന പോലെ സംസാരിക്കണം.

ആൻ്റി, എയ്ഞ്ചലിനെ എനിക്കു വിവാഹം കഴിക്കുവാൻ ആവില്ല.

മറഞ്ഞിരുന്നു കേട്ടു കൊണ്ടിരുന്ന എയ്ഞ്ചലിന് ആ വാക്കുകൾ വേദന പകർന്നു. അതെന്തു കൊണ്ടെന്ന് അവൾക്കും മനസിലായില്ല. ആൻ്റിയിൽ നിന്നും അവൻ പ്രതീക്ഷിച്ച പ്രതികരണങ്ങൾ ഒന്നും കാണാതെ മാക്സും ആൻ്റിയെ തന്നെ നോക്കി നിന്നു.

ആൻ്റി ,

ഇതു ഞാൻ പ്രതീക്ഷിച്ചതാ… മാക്സ്.

എനി ആൻ്റി തന്നെ പറയൂ… എന്നെ  സഹായിക്കണമോ…?

തീർച്ചയായും മാക്സ്,

ഞാൻ എയ്ഞ്ചലിനെ വിവാഹം കഴിക്കും എന്ന പ്രതീക്ഷയിലല്ലെ ആൻ്റി എന്നെ സഹായിക്കാൻ വന്നത്.

ഒരിക്കലുമല്ല മാക്സ്,

ആൻ്റി ,

അതെ മാക്സ്, നി പറഞ്ഞത് എൻ്റെ ഒരാഗ്രഹം മാത്രമായിരുന്നു. എയ്ഞ്ചലിന് ഭാഗ്യമില്ലാതെ പോയി നിന്നെ പോലെ ഒരുവനെ അവൾക്കു നഷ്ടമായി, അല്ലാതെന്തു പറയാൻ.

പക്ഷെ ആൻ്റി ,

മാക്സ്, നീ എൻ്റെ കൂട്ടുക്കാരി, സ്കെൽട്ടയുടെ മകനാണ് നീ… അവൾ ഇപ്പോ, നിൻ്റെ അമ്മയുടെ സ്ഥാനമാ എനിക്ക്.

സിമോണിയ അതു പറഞ്ഞതും അവൻ അവളെ കെട്ടി പിടിച്ചു. അവളുടെ കൈകൾ അവൻ്റെ ശിരസിൽ തലോടുന്നുണ്ടായിരുന്നു. ആ തലോടലിൽ ഒരു മാതൃത്വ സ്നേഹം അവനും അനുഭവയോഗ്യമായി.

മാക്സ്…

എന്താ… ആൻ്റി ,

എയ്ഞ്ചൽ , അതു വിട്, അവളല്ലാതെ മറ്റാരോ നിൻ്റെ മനസലില്ലെ,

ഇല്ല ആൻ്റി ,

മാക്സ് എന്നോട് കള്ളം പറയരുത്.

ഒരിക്കലും ഇല്ല, ആൻ്റിയോട് ഞാൻ കള്ളം പറയില്ല. ഡെൽറ്റയോട് ഒരു ഇഷ്ടം തോന്നിയിരുന്നു. അത് അവൾ തന്നെ പറിച്ചെറിഞ്ഞു.

അപ്പോ എനി വേണം നിനക്കു നിൻ്റെ പെണ്ണിനെ കണ്ടെത്താൻ,

സിമോണിയ അതു പറഞ്ഞപ്പോൾ പുച്ഛത്തിൽ കലർന്ന ഒരു പുഞ്ചിരിയായിരുന്നു, അവൻ്റെ മറുപടി.

ഉം, എന്തു പറ്റി മാക്സ്,

ഒന്നുമില്ല ആൻ്റി ,

പറയെടാ… ചെക്കാ..

അങ്ങനൊരാൾ എനിയില്ല ആൻ്റി,

നീയെന്താ… പറഞ്ഞു വരുന്നത്.

എനിക്ക് ഒറ്റയ്ക്കു കഴിയുന്നതാണ് ഇപ്പോ കൂടുതൽ പ്രിയം.

മാക്സ്,

അതെ, ആൻ്റി ഞാൻ നന്നായി തീരുമാനിച്ചെടുത്ത തീരുമാനമാണ്.

മാക്സ്, ഇതു നല്ല തീരുമാനമല്ല,

ആണ് ആൻ്റി, ആൻ്റിക്കറിയോ, ആദ്യം ഞാൻ കണ്ട പെണ്ണ് ഡെൽറ്റയാ… അവളെ തന്നെ ഞാൻ തിരഞ്ഞെടുത്തു ,അത് ആ വഴി പോയി. പിന്നെ എനിക്കു വരാനുള്ള അപകടവും, ആൻ്റിയുടെ ചോദ്യവും എല്ലാം കൂടെ ആയപ്പോ സത്യം പറയാലോ എയ്ഞ്ചലിനെ ഇഷ്ടപ്പെടാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ അവൾക്കു ഞാൻ,

അവൾക്കു നീ….

അവളുടെ പിന്നാലെ നടന്നു വെറുപ്പിച്ച ആൺക്കുട്ടികളിൽ ഒരാൾ മാത്രമാണ്, എന്നോടവൾക്കു ദേഷ്യവും.

ആ വാക്കുകൾ പകർന്ന വേദനയാണോ എന്നറിയില്ല, എന്നാലും എയ്ഞ്ചലിൻ്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

രണ്ടു വട്ടം ഇതെന്നെ കൊണ്ടാവില്ലെന്നു ഞാൻ പഠിച്ചു. ഇത്രയും കാലം ഒറ്റയ്ക്കു ജീവിച്ചു എനിയും അതെനിക്കു സാധിക്കും.

കുറച്ചു കാലം കഴിയുമ്പോ കുറ്റബോധം തോന്നും മാക്സ്.

നാളെയെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല ആൻ്റി ,

മാക്സ്,

അതെ ആൻ്റി , ചെറുപ്പത്തിലെ ഒലീവ തന്ന ട്രെയിനിംഗിൻ്റെ ഗുണം ഇപ്പോയാ ഉണ്ടായത്.

നീയെന്താ ഈ പറയുന്നത്.

ഒരു കണ്ണാടി കൂട്ടിൽ കുറേ കൊല്ലം ആരെയും കാണാതെ ആരോടും മിണ്ടാതെ, എന്നും ഒരു ചിട്ടയിൽ ജീവിച്ച എനിക്ക് നാളെ എന്ന ഒന്ന് ഉണ്ടായിരുന്നില്ല. ഇന്ന് ഞാൻ എന്തു ചെയ്യുന്നുവോ അതു തന്നെയാണ് എൻ്റെ നാളെയും. അതു കൊണ്ട് എനിക്കന്ന് നാളെ എന്ന ഒന്നില്ല, ഇന്ന് , അതിൻ്റെ റിപ്പിറ്റേഷൻ മാത്രം.

മോനെ നീ….

തീരുമാനിച്ചു കഴിഞ്ഞു ആൻ്റി,

കൂടുതൽ കേട്ടു നിൽക്കാനാവാതെ എയ്ഞ്ചൽ കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്കോടി.

എൻ്റെ മകൾ കാരണം,

അയ്യോ… ആൻ്റി എന്തിനാ അങ്ങനെ ചിന്തിക്കുന്നത്. ഇതിൽ എയ്ഞ്ചലിൻ്റെ ഒരു കുറ്റവും ഇല്ല, ഇതെൻ്റെ തീരുമാനമല്ലെ.

അവനോട് കൂടുതൽ ഒന്നും പറയാൻ സിമോണിയയ്ക്കും ഉണ്ടായിരുന്നില്ല.

ആൻ്റി എനിക്കൊന്നു കിടക്കണം,

ഉം…

ഞാൻ കൃത്യ സമയത്തിന് വരാം.

ശരി മോനെ,

അതും പറഞ്ഞ് മാക്സ് തൻ്റെ മുറിയിലേക്കു പോയി. അവൻ പോകുന്നത് സിമോണിയ നോക്കി നിന്നു. അവളുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

?????

എയ്ഞ്ചലിൻ്റെ മുറിയുടെ വാതിൽ തുറന്ന് സിമോണിയ അകത്തു കയറി.

എയ്ഞ്ചൽ….

അമ്മ വിളിച്ചതും കമഴ്ന്നു കിടന്നു കരഞ്ഞു കൊണ്ടിരുന്ന അവൾ വേഗം എഴുന്നേറ്റ് അമ്മയെ കെട്ടിപ്പിടിച്ചു. എന്നാൽ സിമോണിയ അവളെ അടർത്തി, മാറ്റി. അമ്മയുടെ ആ പ്രതികരണത്തിൽ സംശയം തോന്നിയ എയ്ഞ്ചൽ അമ്മയെ തന്നെ ഉറ്റു നോക്കി. ആ മുഖത്ത് കോപമുള്ളത് അവൾ തിരിച്ചറിഞ്ഞു.

47 Comments

  1. ബ്രോ കഥകൾ എവിടെ

  2. Bro new postinu waiting annu. Any updation?

    1. എനി നോക്കണ്ട മക്കളെ, അങ്ങേര് എഴുത്ത് നിർത്തി, നാട് വിട്ടു പോയി. ???

      1. ക്രിസ്റ്റി

        Y??

  3. Nalla reedik orukarauam parayam. Inakuruvikal, arunanchali, love and war idhil edenkilum onnenkilum theerkade pudiya oru story ini start cheyth pokarth. Kore kalam aayi ni vaayikunna aalukale orumadhiri unnakkanmar aakunnu

    1. Nee eni peadikkandaa muthee njan eniyareyum unnakkanakkilla… ?

  4. പാവം പൂജാരി

    ♥️♥️??

  5. Antho maxinte sobavam anikke digest cheyyanilla. Kurache koode pratical aaye azhithiyal nannayirikkum bro. Aa credit card theriche vaagikunna ore scene thannal nallathayirikkum. Pinne aaa ahagaram ulla sobavam onne kurachude. Katha appol kooduthal nallathayirikkum. Devaki ammayoode ulla scene allam nallathane. But aaa credit card theriche vaagikanam. Ore fan request aaye kande koode. Namamal anthe fantansy azhuthialum kurache logic ullathe nallathane. Aa credit card scene maha bore ayye?.
    Bakki allam nalla reethiyil thanne aane pone. I like it.

  6. Antho maxinte sobavam anikke digest cheyyanilla. Kurache koode pratical aaye azhithiyal nannayirikkum bro. Aa credit card theriche vaagikunna ore scene thannal nallathayirikkum. Pinne aaa ahagaram ulla sobavam onne kurachude. Katha appol kooduthal nallathayirikkum. Devaki ammayoode ulla scene allam nallathane. But aaa credit card theriche vaagikanam. Ore fan request aaye kande koode. Namamal anthe fantansy azhuthialum kurache logic ullathe nallathane. Aa credit card scene maha bore ayye?.
    Bakki allam nalla reethiyil thanne aane pone. I like it. ❤

    1. Adutha bhagam എവിടെ

  7. വായനക്കാരൻ

    ബ്രോ ഈ കഥ ഇതുവരെ വായിച്ച അനുഭവം വെച്ച് ഇതിന്റെ റിവ്യൂ പറയാം

    ആദ്യം മാക്സ് എന്ന കഥാപാത്രത്തെ കുറിച്ച് പറയാം
    അഹങ്കാരവും അഹന്തയും താനാണ് എപ്പോഴും ശരി താൻ പറയുന്നത് സമ്മതിച്ചുകൊടുക്കാത്തവർ ഒക്കെ അവന് എതിര് എന്ന് കരുതുന്ന തനി വിഡ്ഢി ആയിട്ടാണ് അവനെ തോന്നുന്നത്
    ചെറുപ്പം മുതൽ അത്രയും കാലം ആളുകളുമായി സമ്പർക്കം ഇല്ലാതെ ജീവിച്ച അവന് അമ്മ എന്ന പദവിയോടൊന്നും അത്ര അറ്റാച്ച്മെന്റ് ഉണ്ടാകില്ല
    പക്ഷെ ദേവകിയമ്മ എന്ന ആ സ്ത്രീയെ അമ്മ എന്നുവിളിച്ചു അവൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ ?‍♂️
    ആ ക്രെഡിറ്റ്‌ കാർഡ് കൊടുത്തത് ഒക്കെ തനി വിഡ്ഢിത്തമായാണ് എനിക്ക് തോന്നുന്നത്
    പൈസ ഉണ്ട് എന്നുവെച്ചു ഇമ്മാതിരി മണ്ടത്തരം ചെയ്യുന്ന ആളുകളോ
    എന്നിട്ട് ആ പൈസ എന്തിന് ചിലവാക്കി എന്ന് നോക്കിയ അവന്റെ അസിസ്റ്റന്റിനോട്‌ മണ്ടത്തരമായ ലോജിക് പറഞ്ഞ് ആളാവാൻ നോക്കുന്നു
    ബുദ്ധി ഉള്ള ആളായിരുന്നേൽ ദേവകിയമ്മക്ക് ആവശ്യമുള്ള പൈസ കൊടുക്കുവായിരുന്നു ചെയ്യേണ്ടിയിരുന്നത് അല്ലാതെ ക്രെഡിറ്റ്‌ കാർഡും അതിന്റെ നമ്പറും പറഞ്ഞുകൊടുത്തു വിഡ്ഢി ഷോ ഓഫ്‌ അല്ല

    അവനെക്കാൾ കൂടുതൽ മനുഷ്യരുമായി ഇടപഴകിയ അവന്റെ അസിസ്റ്റന്റിനോടും എയ്ഞ്ജലിനോടും അവൻ ബാധങ്ങളെ കുറിച്ച് വാചാലനാകുന്നത് കാണുമ്പോ തനി കോമഡി ആയി തോന്നുന്നു

    സത്യം പറയാലോ
    മാക്സ് എന്ന കഥാപാത്രം ഒടുക്കത്തെ അഹങ്കാരം പിടിച്ചവനാണ്, അഹന്ത ഉള്ളവനാണ്, താനൊരു വലിയൊരു സംഭവം ചെയ്യുന്നു എന്നപേരിൽ പൈസ വിവേകം ഇല്ലാതെ കൈകാര്യം ചെയ്യുന്നവനാണ്, etc…

    ശരിക്കും പറഞ്ഞാൽ അവൻ അവന്റെ അമ്മയോട് ചെയ്യുന്ന തെറ്റാണ് ഇതൊക്കെ
    അവന്റെ അമ്മ അവന് വേണ്ടി ചെയ്തുകൊടുത്ത കാര്യങ്ങൾ ഒട്ടും വില കൽപ്പിക്കാതെ പെരുമാറുന്നു

    അവന്റെ അമ്മയുടെ വാല്യൂസ് മുഴുവൻ അറിയുന്ന ആളാണ് ഒലീവ ആ ഒലീവ അമ്മ ശരിയാണ് ചിന്തിച്ചിരുന്ന കാര്യങ്ങളാണ് അവനോട് പറഞ്ഞിരുന്നത് എന്നിട്ടും അവൻ അത് കേൾക്കുന്നില്ല

    ഇപ്പോഴും ആ ക്രെഡിറ്റ്‌ കാർഡ് കൊടുത്തത് അവൻ എത്രമാത്രം വലിയ വിഡ്ഢിയാണ് എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നുണ്ട്
    എന്നിട്ട് ഒരു പ്രശ്നം ഉണ്ടായിട്ടും വീണ്ടും ആ കാർഡ് ആ സ്ത്രീയെ തന്നെ ഏൽപ്പിക്കുന്നത് ?‍♂️

    തന്റെയുള്ളിൽ നന്മയും സ്നേഹവും ഉണ്ടെന്ന് കാണിക്കാൻ ഇമ്മാതിരി വിഡ്ഢിത്തരം ചെയ്യുന്നത് ?

    1. Preamicha penne enth can alum koode poranam enne bro vhindikko…. Vilicherakki kondu varan changuttam undo… Utharam tharanam

      1. Anthe thanne aayalum kurache logic ullathe nallathalle. Next partil ee criticism thankal manasilakiyal valare nallathayirikkum. Max loka parichayam kuravane. Appo avanekal lokaparichayam ulla aale paryunnathe vilakalpikkuna nayakanaye maxine therike konde varanam.avan veruthe card kodukkunna scene reality aayalum fantasy aayalum agane aregilum cheyyo. Think it bro. Athinte logic chilapo vaayanakkarkke ulkollan bhudhimutte undakum. Chilapol vaayankkar tharunna suggestions krithikarthakare valare adhikam sahayikkum.

        Azhuthnnathe broyude ezhttamane. Njan ante suggestion paranjenne olle. Athe add cheythal katha kooduthal manoharmayirikkum.

        1. Bro aa credit card avarude kazhilullathine pala karanangal unde…. Athinte karanam poornamayariyanamengile aa rangam varanam. Chila madatharangal chila samayam upagaramavum. Athine vendi thanne chertha oru bagamanath. Pinne nee logic scn paranjonde parayaa.. Anadharayavare makkale pole oru prayamayavar snehicha avark vendi avar enthum chaiyum, abubhavam ullathonde koodiyaa njan ithezhuthiye?

  8. Pwolichu mone

  9. ജിത്തു ജിതിൻ

    Sneham maathram ❤️❤️❤️

Comments are closed.