? മടക്കമില്ലാത്തെ യാത്ര ?
Author : Farisfaaz
? ഒരു ഡയറി കുറിപ്പ് ?
09 / 10 / 2020
വെള്ളി
എന്നും എഴുതുന്ന പോലെയല്ല ഇന്ന് . ഇന്നത്തെ എഴുത്തിൻ ഒരുപാട് പ്രത്തേതകളുടെ തന്റെ ജീവിതത്തിൽ ഏറ്റവും സങ്കടങ്ങൾ നിറഞ്ഞ ദിവസമാണ് . ഒരു പക്ഷേ ഈ എഴുത്ത് എന്റെ അവസാനത്തെ എഴുത്താകും . വളരെ വിഷമത്തോടെ അവൻ എഴുതാൻ തുടങ്ങി . തന്റെ ജീവിതത്തിൽ നടന്ന ഓരോ സന്തോഷങ്ങളും ഒരു ദിവസം ഇല്ലാതെയായി. എല്ലാവരും എന്നെ വെറുത്തു ആർക്കും എന്നോട് ഒരു തരി സ്നേഹം പോലുമില്ല എന്ന് തിരിച്ചറിഞ്ഞ ദിവസം . രാത്രിയിലെ പ്രകാശം നിലാവിന്റേതാണെങ്കിൽ . സൂര്യന്റെ പ്രകാശം പകലിന്റേതാണ്. പക്ഷേ തന്റെ ജീവിതത്തിലെ പ്രകാശം എന്നോ നഷ്ട്ടപ്പെട്ടിരുന്നു മനസ്സ് നിറയ അവർ ഓരോരുത്തർ പറഞ്ഞതായിരുന്നു. പക്ഷേ ഇന്ന് അവർ പറഞ്ഞത് കുറച്ച് കൂടി . ഒരു വർഷത്തോളമായി അവർ എന്നെ കുറ്റപ്പെടുത്താനും ആക്ഷേപിക്കാനും തുടങ്ങിയിട്ട് . എന്നങ്കിലും ഒരു ദിവസം മനസ്സിലാക്കുമെന്ന് കരുതി വീണ്ടും തന്റെ സങ്കടങ്ങൾ എല്ലാം മറച്ചു വെച്ചു എല്ലാവരുടേയും മുമ്പിൽ ചിരിച്ച് കളിച്ച് നടന്നു . രാത്രിയിലെ ഇരുട്ടിനെ വല്ലാതെ പ്രണയിക്കാൻ തുടങ്ങി. പതുക്കെ ആ ഇരുട്ടിനോട് തന്റെ സങ്കടങ്ങൾ പറയാൻ തുടങ്ങി . പിന്നെ പിന്നെ ആ ഇരുട്ടിൽ കണ്ണുനീറുകൾ പുറത്ത് വരാൻ തുടങ്ങി . ചെറിയ തങ്ങലോടെ അവൻ വീണ്ടും അവൻ എഴുതാൻ തുടങ്ങി . സമയം ഇപ്പോൾ രാത്രി 12:41 am . ഈ അർദ്ദരാത്രിയിൽ ചെറിയ പ്രകാശത്തിൽ വീണ്ടും തുടർന്നു . തനിക്ക് എന്താ പറ്റിയത് എന്ന് ഒരു നിമിഷം അവൻ ആലോജിച്ചു. തന്റെ കണ്ണുനീരുകൾ അനുസരണമില്ലാതെ പുറത്തേക്ക് വരുന്നു . തന്റെ ഡയറിയിൽ ആ കണ്ണുനീർ ചുംബനം വെച്ച് കൊണ്ടിരിക്കുന്നു . താൻ സ്വന്തമായി കണ്ടവർ പലരും തനിക്ക് ഒരു പുല്ലിന്റെ വില പോലും തന്നിട്ടില്ല എന്ന സത്ത്യം വിശ്വസിക്കാനാവുന്നില്ല. എന്നെലേറെ വിശ്വസിച്ച പലർക്കും എന്നെ വിശ്വാസമില്ല എന്ന് അറിഞ്ഞപ്പോൾ തന്റെ ഹൃദയം ആരോ കൊത്തി മുറിക്കുന്ന വേദന അനുഭവപ്പെട്ടിരുന്നു. താൻ സ്നേഹിച്ചവരിൽ പലരും തന്നെ സ്നേഹമെന്ന കപട ത്തിലൂടെ വഞ്ചിക്കുകയായിരുന്നു. ഇതെല്ലാം അറിഞ്ഞപ്പോൾ തന്റെ മസസ്സ് എന്തന്നില്ലാതെ വേദനിച്ചു. എന്നിൽ ഏറ്റവും സങ്കടകരമായ കാര്യമായിരുന്നു എന്നോട് ഇന്ന് ഉപ്പയും ഉമ്മയും പറഞ്ഞത് . എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നോവായി തീർന്ന് . അവരുടെ ആ വാക്കുകൾ ഇപ്പോഴും എന്റെ ഇരു ചെവികളിലും മുഴങ്ങി കൊണ്ടിരിക്കുന്നു . ഒരു പാട് സുഹൃത്തുകൾ ഉണ്ടായിരുന്ന എനിക്ക് ഇന്ന് സുഹൃത്തകളില്ല . അവർ അവരിൽ നിന്ന് തന്നെ അകറ്റി നിർത്താൻ തുടങ്ങി ഒരു ചെറിയ പ്രതീക്ഷയിൽ എല്ലാം അറിഞ്ഞിട്ടും വീണ്ടും അവരുടെ അടുക്കലേക്ക് പോയി . പക്ഷേ അവരുടെ വാക്കുകൾ തന്നിൽ തെല്ലും സങ്കടങ്ങളുണ്ടാക്കി . എന്റെ ഒരു സുഹൃത്ത് തന്നോട് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു . ” നീ ഞങ്ങൾക്കൊരു ശല്ല്യമാണ് അതുകൊണ്ടാണ് ഞങ്ങളിൽ നിന്ന് അകറ്റി നിർത്തിയത് വീണ്ടും നീ ഞങ്ങളെ ശല്ല്യപ്പെടുത്തുന്നു ഇനി ഒരിക്കും ഞങ്ങൾക്ക് ഒരു ശല്ല്യമായി വരരുത് പ്ലീസ് ഒന്ന് പോയി തരുവോ എന്നന്നേക്കുമായി ഞങ്ങളുടെ മുമ്പിൽ നിന്ന് ” തന്റെ സുഹൃത്തിൽ നിന്ന് ഈ വാക്കുകൾ കേട്ടത് മുതൽ തന്റെ ശരീരത്തിൽ എന്തൊക്കയോ സംഭവിക്കാൻ തുടങ്ങി . ഒരു പക്ഷേ തളർന്നു പോകുന്നതിന്റേത് ആവാം . തന്റെ കാലുകളുടെ ഭലം നഷ്ട്ട പ്പെട്ട പോലെ യായിരുന്നു . പതിയെ ഞാൻ സ്കൂളിൽ ആയ്ച്ചകളിൽ ഒന്ന് രണ്ട് ദിവസമായി പോകാർ . പതുക്കെ ഒരു പത്ത് ദിവസത്തെ ലീവ് എടുത്തു വീട്ടിലിരുന്നു . വീട്ടുക്കാർക്ക് തന്നെ ഇഷ്ട്ടമല്ല എന്ന് മനസ്സിലായി തുടങ്ങി ഒരു അടിമയെ യജമാനൻ എങ്ങനെ ആയിരുന്നോ അതു പോലെയായി തന്നെ മാനസികമായി തളർത്തി വീട്ടിലെ വേലക്കാരന്റെ വില പോലും തനിക്ക് തന്നില്ല . വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുമ്പോളും തന്നെ വിളിക്കൽ ഇല്ലായിരുന്നു . അവർ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോളും താൻ ഒറ്റക്കിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അവർ ഒപ്പം ഇരു പല ദിവസങ്ങളും കളിച്ചും ചിരിച്ചും തമാശ പറഞ്ഞും സംസാരിക്കുമായിരുന്നു അതിലും തന്നെ വിളിച്ചില്ല . ഇന്ന് ഉപ്പയും ഉമ്മയും തന്റെ അടുത്ത് വന്ന് എന്തന്നില്ലാത്ത ദേഷ്യവുമായി . എന്നിട്ട് അവനോടായി പറഞ്ഞു . ഇങ്ങനെ ഒരു മകൻ എനിക്കില്ല . നിന്നെയൊക്കെ ജനിച്ചപ്പോൾ തന്നെ കൊന്ന് കുഴിച്ച് മൂടണമായിരുന്നു . ഒരു ശല്ല്യം . എവിടേക്കാണെന്ന് വെച്ചാൽ ഇറങ്ങി പോയിക്കോ പിന്നെ
നിന്റെ എഴുത്ത് കൊള്ളാം.. നന്നായിട്ടുണ്ട്… പക്ഷെ എന്ത്കൊണ്ടാണ് എല്ലാവരും അവനെ വെറുത്തതെന്ന് നീ പറഞ്ഞില്ല… കാരണം ഇല്ലാതെ ആരും ആരെയും വെറുക്കുകയില്ലല്ലോ… ആ കാരണം എന്താണന്നറിഞ്ഞാലേ ഈ എഴുത്ത് പൂർത്തിയാവുകയുള്ളു…
എഴുത്ത് രീതി കൊള്ളാം..
ബട്ട് എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.. എന്തിനാണവനെ എല്ലാവരും വെറുക്കുന്നതെന്ന് എഴുത്തില്‍ നിന്ന് വ്യക്തമായില്ല.. എല്ലാവരും വെറുക്കുന്നു എന്ന് പറയുന്നു, ബട്ട് എന്തുകാരണം കൊണ്ടെന്നു മനസിലായില്ലെങ്കില്‍ എന്ത് കാര്യം..!!?
അത് പോലെ ഡയറി അല്ലെ എഴുതിയത്..? അപ്പോള്‍ ഇടയ്ക്കിടെ അവന്‍ എന്ന നരേ
റ്റീവിലേക്ക് പോകുന്നത് കണ്ടു.. ഡയറി ആവുമ്പോള്‍ അവന്‍ എഴുതുന്നത് അല്ലെ ഉണ്ടാവുക..?
ബട്ട് നീയൊരു തുടക്കക്കാരനാണെന്ന് ഞാന്‍ മനസിലാക്കുന്നു.. അതുകൊണ്ടാണിത്രേം പറഞ്ഞത്.. സൊ അതൊരു വിഷയമുള്ള കാര്യമല്ല.. ശരിയാക്കിയെടുക്കാവുന്നതെ ഉള്ളൂ.. ഇനിയുമെഴുതുക.. തെറ്റുകള്‍ തിരുത്തിത്തിരുത്തി മുന്നേറുക.. നമ്മളുണ്ട് നിനക്കൊപ്പം..??
hope you understand..
Adipoli bro
Tnx tto ❤️
യാത്ര…
നല്ല ഫീൽ ഉണ്ട് വായിക്കാൻ…
മരണ തെ അത്രമേൽ കൊതിച്ചു പോയത് പോലെ…
പിന്നെ ഇടക്ക് കല്ല് കടി യായി അക്ഷര തെറ്റുകൾ ഉണ്ട്.. ശ്രദ്ധിക്കണേ ❤❤
Akshara peshakk okke undavun tto cherngane enikk malayalam ezhuthan athrakk ariyillaa vakkukal thett undel kshamikka tnx ttoo ❤️