? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230

മിസ്റ്റർ മിഖായേൽ താങ്കളെ ഞങ്ങൾ വിളിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായോ? അവന്റെ മുന്നിൽ ഒരു മേശയ്ക്ക് അപ്പുറം നിരാനിരയായി ഇരിക്കുന്ന അഞ്ചാറുപേരിൽ ഒരു സ്ത്രീ ചോദിച്ചു.

എന്തോ എൻക്വയറിക്ക് ആണെന്ന് മനസ്സിലായി മാഡം പക്ഷെ എന്താ കാര്യമെന്ന് മനസ്സിലായില്ല. അവൻ അവരെ നോക്കി പറഞ്ഞു.

താൻ എന്താടോ റൗടി ആണോ.
നിരപരാധി ആയ ഒരു ചെറുപ്പകാരനെ നടുറോഡിൽ വച്ച് പരസ്യമായി തല്ലുക. അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് വെറും അടിവസ്ത്രത്തിൽ റോഡിലൂടെ മൃഗീയ മായി മർദിച് സ്റ്റേഷനിൽ കൊണ്ടുപോകുക. ഇത് സ്വേച്ചാധിപത്യ രാജ്യം ഒന്നുമല്ല തനിക്ക് തോന്നുന്നത് ഒക്കെ ചെയ്യാൻ. അവിടെ ഇരിക്കുന്നതിൽ ഒരാൾ അവനോട് ഉച്ചത്തിൽ പറഞ്ഞു.

താനെന്താടോ ഫ്യുടലിസ്റ്റ് മാടമ്പിയോ?  ആ പയ്യന്റെ പരാതിയും ഞങ്ങളുടെ റിപ്പോർട്ട് കൂടെ ആകുമ്പോ തന്റെ തൊപ്പി പോകുന്ന വഴി കാണില്ല. വേറൊരാൾ അവൻ എന്തോ പറയാൻ മുതിർന്നതും ഇടയ്ക്ക് കയറി പറഞ്ഞു.

ഇതെന്താടോ തന്റെ അപ്പനും ഏട്ടനും കള്ളക്കടത്ത് നടത്തുന്നത് പോലെ ആണെന്ന് കരുതിയോ തന്റെ ഇഷ്ടത്തിന് ചെയ്യാൻ. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അധികാരികൾ ആയി ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട് മര്യാദയ്ക്ക് അധികാരം ഉള്ളവരെ അനുസരിച്ച് അവരുടെ ഇഷ്ടത്തിന് പോകാൻ പറ്റുമെങ്കിൽ താൻ ജോലിയിൽ ഇരുന്നാൽ മതി അല്ലെങ്കിൽ ഈ യൂണിഫോം അഴിച്ചു വച്ചിട്ട് വല്ല വാർക്ക പണിക്കും പോടോ അതാകുമ്പോ തന്റെ കൈക്കരുത്ത് വല്ല കരിങ്കല്ലിനോടും കാണിക്കാമല്ലോ. ആദ്യം പറഞ്ഞ സ്ത്രീ പിന്നെയും പറഞ്ഞു.

ഞങ്ങളൊക്കെ ശിവവേൽ സാറിനെ ബഹുമാനിക്കുന്ന കൂട്ടത്തിൽ ആണ്. അതിനുള്ള പ്രതിഫലവും ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ആ ശിവവേൽ സാറിന്റെ കൊച്ചുമകന്റെ മേത്താ താൻ കൈ വച്ചത്. ഈ മുംബൈ നഗരം ആർക്കെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തെയാ ഈ മുംബൈ നഗരം അടക്കി വാഴുന്ന കിരീടം വയ്ക്കാത്ത രാജാവിന്റെ ശത്രുതയാ താൻ ക്ഷണിച്ചു വരുത്തിയത്. കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

ഇവനെ ഒക്കെ കൊണ്ട് പരസ്യമായി അദ്ദേഹത്തിന്റെ കൊച്ചുമകന്റെ കാലിൽ വീണു മാപ്പ് പറയിപ്പിക്കണം. അങ്ങനെ മാനാഭിമാനം പോകുമ്പോഴേ ഇവനൊക്കെ പഠിക്കു. അതെങ്ങനാ അധികാരവും പണവും ഉള്ളവരെ ബഹുമാനിക്കാൻ അറിയണമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം. അല്ലാണ്ട് പേരിന്റെ പിന്നിൽ കണ്ടത്ത് നോക്കു കുത്തിയെ ചാരി വച്ചത് പിലെ ഒരു തറവാട്ട് പേര് വാലായി കൊണ്ട് നടന്നാൽ മാത്രം പോരാ. ഒരാൾ പറഞ്ഞു.

അല്ല താൻ ഇത് എന്തുദേശത്തിലാണ് ആ ചെക്കന്റെ ദേഹത്തു കൈ വച്ചത്. വീഡിയോയിൽ ഒക്കെ വന്നത് സാറ് കണ്ടിരുന്നോ പട്ടിയെ തല്ലുന്നത് പോലെയാ ഈ ചെറ്റ ആ ചെക്കനെ തല്ലിയത്. ആ അടി ഒക്കെ കണ്ടപ്പോൾ ആ ചെക്കൻ ജീവനോടെ ഉണ്ടാകുമോ എന്നായിരുന്നു എന്റെ സംശയം. കൂട്ടത്തി ഒരാൾ പ്രധാനിയായ ഒരാളോട് പറഞ്ഞു.

ആ ചെക്കനെ കൊണ്ട് ഇവന്റെ മേലെ ഒരു വധ ശ്രമത്തിനു കേസ് ഫയൽ ചെയ്യിപ്പിക്കണം. കൂട്ടത്തിൽ മുൻവൈരാഗ്യം എന്ന് കൂടെ കൂട്ടി ചേർക്കാൻ പറയണം അവർക്കകുമ്പോ അതൊക്കെ എളുപ്പം ആയിരിക്കുമല്ലോ.
തൊപ്പിയും തെറിച്ച് നടുവും ഒടിഞ്ഞ് വികാലാംഗ പെൻഷൻ ഒക്കെ വാങ്ങി വീട്ടിൽ ഇരിക്കുമ്പോഴേ ഇവനൊക്കെ പഠിക്കു. ആദ്യം പറഞ്ഞ സ്ത്രീ രോക്ഷം അടങ്ങാതെ പറഞ്ഞു.

അവര് കേസൊന്നും വേണ്ടെന്ന പറഞ്ഞേക്കുന്നത്. ജാമ്യം കിട്ടാനുള്ള വകുപ്പ് അവർ നോക്കിയിട്ടുണ്ട്. ചെക്കൻ ഈ സംഭവം നടക്കുന്ന സമയം നാട്ടിൽ ഇല്ലായിരുന്നു എന്നുള്ളതിന്റെ തെളിവ് അവരുടെ പക്കൽ ഉണ്ട്. പിന്നെ അവർ കേസോന്നും വേണ്ടെന്ന് പറയുമ്പോ തന്നെ നമുക്ക് ഊഹിക്കാമല്ലോ ഇവന്റെ ആയുസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന്. ഏറ്റവും പ്രധാനിയായ ആൾ പറഞ്ഞു.

ഹാ അത് ശരിയാ ഇനിയിപ്പോ തന്ത നടുവും ഒടിഞ്ഞു വീട്ടിൽ ഇരിക്കുന്നത് പോലെ മകനും പോയിരിക്കാമല്ലോ. ഒരാൾ പറഞ്ഞു.

അപ്പോ ഇവർക്ക് പാരമ്പര്യം ആയിട്ട് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന സ്വഭാവം ഉണ്ടല്ലേ? അതുകൊണ്ട് ആകുമല്ലോ തന്ത നേരത്തെ തന്നെ ഷെഡ്‌ഡിൽ കയറിയത്.

താനെന്താടോ മറുപടി ഒന്നും പറയാതെ കല്ല് പോലെ നിൽക്കുന്നത്. തന്റെ വായ്ക്കകത്ത് എന്താ പൂച്ച പെറ്റ് കിടക്കുവാണോ? അതോ ഇവനോടൊന്നും മറുപടി പറഞ്ഞില്ലെലും
പ്രശ്നം ഇന്നൂല്ല എന്നുള്ള അഹംകാരം ആണോ?

അതിന് സാറുമാർ ഇതുവരെ എനിക്ക് സംസാരിക്കാൻ ഒരു അവസരം തന്നില്ലല്ലോ?

അവന്റെ തർക്കുത്തരം കേട്ടില്ലേ
ഇപ്പോ എല്ലാവർക്കും മനസ്സിലായല്ലോ ഇവൻ നമ്മളെ കളിയാക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. ഇവനെതിരെ കർശന നടപടി തന്നെ സ്വീകരിക്കണം. ഒരാൾ അവനെ എതിർത്ത്കൊണ്ട് പറഞ്ഞു.

അത് തന്നെയാ സാർ ശരി മറ്റൊരാൾ അതിനെ പിന്താങ്ങി.

എങ്കിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നമുക്ക് ശുപാർഷ ചെയ്യാം ബാക്കി അടുത്ത ഹീയറിങ്ങിൽ നോക്കാം. പ്രധാനിയായ ആൾ പറഞ്ഞു.

                   ****************

16 Comments

  1. സൂര്യൻ

    മു൩ത്തെ പാ൪ട്ടു൦ ഇതു തമ്മിൽ connection കാണുന്നില്ലല്ലോ.

    1. കർണൻ(rahul)

      5th part ന്റെ continuation ആണ് ഇത് കഴിഞ്ഞു വന്ന part

      ഇത് ഇനി വരാൻ പോകുന്ന 3-4 പാർട്ടുകളുടെ jst ഒരു trailer.

      special part ഇടാൻ ഉദ്ദേശിച്ചതാണ് but വയ്യാണ്ടായി പോയി. Viral fever ഇടയ്ക്ക് കുറഞ്ഞപ്പോഴാ ഞാൻ ഒരു part ഇട്ടത് ഇപ്പോ പിന്നേം കൂടി ???

  2. Prince of darkness

    Superrrrrrb

    ❤❤❤❤

    Katta waiting

    1. കർണൻ(rahul)

      ❤️❤️❤️❤️❤️

  3. Hello Karna
    nice pls continue. i would like to point out one mistake, JNU is in Delhi and suddenly you are talking about Mumbai. Also pls write in malayalam as much as possible as tamil is difficult to understand.

    1. കർണൻ(rahul)

      ബ്രോ അത്രേം ഭാഗം തമിഴ് ഇല്ലെങ്കിൽ ഒരു രസം കാണില്ല എന്ന് തോന്നിയത് കൊണ്ടാണ് തമിഴ് ഉൾപ്പെടുത്തിയത്. Bt വരാൻ പോകുന്ന part ൽ പലഭാഗങ്ങളിലും തമിഴ് കാണും പ്രാധാന്യം ഉള്ളത് ഞാൻ വേണേൽ
      തർജ്ജിമ കൂടെ ഉൾപ്പെടുത്താം.

      പിന്നെ ഒരു thanks കൂടെ പറയുന്നു.
      അങ്ങനെ ഒരു തെറ്റ് ചൂണ്ടി കാണിച്ചതിനു.
      അത് അവിടെ by mistake വന്നതാണ്.
      കാരണം കഥയുടെ main ഭാഗം മുംബൈ ൽ ആണ് so അതിന്റെ ഒരു രീതിയിൽ എഴുതിയപ്പോ അവിടെ സ്ഥലപ്പേര് മാറിയത് ശ്രദ്ധിച്ചില്ല.

      പിന്നെ രണ്ടാമത് edit ചെയ്യുന്ന ശീലം പണ്ടേ ഇല്ലാത്തതുകൊണ്ട് bro പറഞ്ഞില്ലേൽ അറിയത്തും ഇല്ല ?.

      കഥ വരുമ്പോൾ mistake ഒക്കെ മാറി സെറ്റ് ആക്കാം.

      ❤️❤️❤️❤️❤️

  4. Poly
    adutha part pettann idane…

    1. കർണൻ(rahul)

      ❤️❤️❤️❤️

  5. നിധീഷ്

    ❤❤❤❤❤❤

    1. കർണൻ(rahul)

      ????

  6. Good ?. Waiting for next part..

    1. കർണൻ(rahul)

      തിരക്കിൽ ആണ് ഈ sunday ക്ക് ഉള്ളിൽ ഇടാൻ ആണ് plan. ഇന്ന് ഒരു വാക്ക് പോലും എഴുതാൻ tym കിട്ടിയില്ല. 4.5k words ആയി പകുതി എഴുതി ബാക്കി കൂടെ സെറ്റ് ആക്കി post ചെയ്യും.

      special part എന്നൊക്കെ buildup ഇട്ട് trailer ഒക്കെ ഇട്ടിട്ട് അതിനുള്ള കണ്ടന്റ് ഇല്ലേൽ പോയില്ലേ so അതിനുള്ള വക സെറ്റ് ചെയ്യുന്നുണ്ട്. ഈ കഥയിൽ wait ചെയ്ത് വായിക്കാൻ ഉള്ളത് വല്ലതും ഉണ്ടോ എന്നറിയില്ല എന്നാലും വായനക്കാരെ നിരാശപ്പെടുത്താതിരിക്കാൻ ഉള്ള പണി ഞാൻ ആത്മാർത്ഥമായി ചെയ്യുന്നുണ്ട്.

      ❤️❤️❤️❤️

  7. ലക്ഷമി

    ??❤❤

    1. കർണൻ(rahul)

      ❤️❤️❤️❤️

  8. വിശാഖ്

    Superrrr ❤️❤️❤️appo waiting ??????

    1. കർണൻ(rahul)

      ❤️❤️❤️❤️❤️

Comments are closed.