?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1024

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?

Author :ADM

 

വിലയേറിയ വാക്കുകൾ പങ്കുവെക്കാനും ,മുകളിലെ ?കൊടുക്കാനും മറക്കല്ലെട്ടാ…

 

 

“നീ ഇനി അനുഭവിക്കാൻ പോവുന്നതേ ഉളളൂ ,,,ഞാനാരാണെന്ന് നിനക്ക് ഞാൻ മനസിലാക്കി തരുന്നുണ്ടെടാ ചെറ്റേ ”

കല്ല്യാണ മണ്ഡബത്തിൽ ഏട്ടത്തിക്ക് അരികിലായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുമ്പോഴാണ് വീണ്ടും ആ വൃത്തിക്കെട്ട ശബ്ദം എന്റെ ചെവിയിൽ വീഴുന്നത് ,….

വേറെ ആരുടേയും അല്ല എന്റെ സഹോദര ഭാര്യയുടെ ശബ്ദം……….

മറുപടിയായിട്ട് ഞാൻ മുഖത്തു ഒരു പുച്ച ഭാവം വെച്ചതല്ലാതെ മറുപടി ഒന്നും പറയാൻ പോയില്ല…..ആ പുച്ച ഭാവം ഫോട്ടോയിൽ ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഞാൻ മണ്ഡബത്തിൽ നിന്നും ഇറങ്ങി കൂടെ അമ്മയും അനിയത്തിയും ഇറങ്ങി ……..

പരിചയപ്പെടുത്തിയില്ലല്ലോ ഞാൻ അഭിനന്ദ് (അപ്പു) ,3rd ഇയർ ബി.ടെക് സ്റ്റുഡൻറ് ആണ് ……
‘അമ്മ:ലക്ഷ്മി ,ഒരു പാവം വീട്ടമ്മ ………..ഏട്ടൻ :അഖിൽ പുള്ളി ഒരു പ്രവാസി ആണ്,, ഏതോ ഒരു കമ്പനിയിൽ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുന്നു …………..അനിയത്തി :അശ്വതി (അമ്മു ) ഡിഗ്രി ബി.കോം ഫസ്റ്റ് ഇയർ . ……..അച്ഛൻ :ജീവിച്ചിരിപ്പില്ല …………..പിന്നെ കുടുംബത്തിലെ പുതിയ അംഗം ………….ചേട്ടത്തിയമ്മ :സൂര്യ (ഞാൻ പഠിക്കുന്ന കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർ )

കൂടാതെ വലിയ കുടുംബ നിര പിന്നിൽ ഉണ്ട് ….വലിയഅമ്മാവൻ ,അമ്മായി,ചെറിയമ്മാവൻ ,ചെറിയമ്മായി ,മേമ ……..,,,,അങ്ങനെ ഒരു വലിയ നിര തന്നെ ഉണ്ട്

അമ്മയുടെ കുടുംബം വലിയ കുടുംബം ആണ് …………അച്ഛന്റെ കുടുംബത്തിൽ നിന്നും വലിയ രീതിയിൽ ആരും ഇല്ല ……അച്ഛൻ മരിച്ച ശേഷം അവർ വലിയ രീതിയിൽ ഞങ്ങളെ മൈൻഡ് ചെയ്യാറില്ല……കാരണം പ്രണയ വിവാഹം ആയിരുന്നു അവരുടേത് ……….അച്ഛന്റെ ഉയർന്ന ജാതിയും ,അമ്മയുടെ തായ്‌ന്ന ജാതിയും ആയിരുന്നു ……

ഇപ്പൊ ലൈവ് ആയി നടന്നു കൊണ്ടിരിക്കുന്നത് എന്റെ ചേട്ടന്റെ കല്യാണമാണ് ……….എല്ലാവരുടെയും മുഖത്തു ചിരിയും സന്തോഷവും അലയടിക്കുന്നു…..

പക്ഷെ ഒരാൾ മാത്രം അതിൽ വിഷണ്ണനായിരുന്നു…….വേറെ ആരും അല്ല ഞാൻ തന്നെ ….കാരണം ഈ കല്യാണം നടക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ എന്നൊന്നും എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല കാരണം എന്നോടുള്ള ദേഷ്യം തീർക്കാനാണോ സൂര്യേച്ചി ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് പോലും എനിക്ക് സംശയം ഉണ്ട്……………

ഞാൻ കാരണം ഏട്ടന്റെ ജീവിതം തകരുമോ…..?

ഇത്രയും കാലം സ്നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ കൊച്ചു കുടുംബം തകരുമോ …?

ഇനിയങ്ങോട്ട് എന്നെ ഇവർ വെറുക്കുമോ …..?

അഖിൽ weds സൂര്യ എന്ന വെഡിങ് ബോര്ഡിലോട്ട് നോക്കി നിൽക്കുമ്പോഴും ഇത്തരത്തിലുള്ള ആയിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു………………

എന്തൊക്കെ മാറ്റങ്ങളാ ….ഇന്നലെ വരെ തെറി മാത്ത്രം വിളിച്ച സൂര്യയെ ….ഇന്നുമുതൽ ഞാൻ ചേച്ചി,അല്ലെങ്കിൽ ഏട്ടത്തി എന്ന് മാത്രമേ വിളിക്കാൻ തോന്നുന്നുള്ളൂ

എൻ്റെ ദേവീ………നീ കാത്തോളണെ …………..

പുറത്തു ചിരിച്ചു നിൽക്കുമ്പോഴും മനസ്സിൽ ഞാൻ വിങ്ങുകയായിരുന്നു …………..

അതിനിടയ്ക്ക് ആരൊക്കെയോ വന്നു കളിച്ചു ചിരിച്ചും എന്തൊക്കെയോ പറയുന്നുണ്ട്,ഞാനും എന്തൊക്കെയോ മറുപടിയും കൊടുക്കുന്നുണ്ട്…………ദൈവത്തിനറിയാം എന്താ മറുപടി കൊടുക്കുന്നതെന്ന് ശെരിക്കും കഞ്ചാവ് അടിച്ചു കിളി പോയ അവസ്ഥ …………

അതിനിടയ്ക്ക് ആകെ ഉള്ള ആശ്വാസം എന്റെ ചങ്കുകളായ നവനീതും,ആദിലും രണ്ടാളും എൻ്റെ കോളേജിലെ ക്ലാസ്സ്‌മേറ്റ്സ് ആണ് …….ഒരു സുഹൃത്ബന്ധത്തിനപ്പുറം എന്തോ ഒന്ന് ഞങ്ങൾക്കിടയിലുണ്ട് അതെന്താണെന്ന് ഞങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല ………….

88 Comments

  1. എന്ത് ദുഷ്ടനാടോ താൻ.വെറും 6 പേജിൽ ഒതുക്കി തീർക്കാൻ എങ്ങനെ തോന്നി.
    തുടക്കം ????
    അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ വേണം ???
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. അടിപൊളി ചെക്കൻ നല്ല അസ്സലായി ഊഞ്ഞാല..ഊഞ്ഞാലാ…

  3. ബ്രോ… ഒരുപാട് ഇഷ്ടമായി…അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഡീറ്റെയിൽ ആയി അറിയാൻ ആകാംക്ഷയുണ്ട്….❤?

  4. ♥️♥️♥️♥️♥️♥️ waiting for next part

  5. Adipoly ♥️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  7. Superb. Waiting 4 next part….

  8. Super ayittund bro ??????????adutha partn i am waiting ??????

  9. ❤❤❤❤??…

  10. Nice starting ???

  11. Oru neelambari aanalle kadhaa naayika?

  12. kollam❤️?

  13. നല്ല തുടക്കം ആണ് ബ്രോ

    എല്ലാം അറിയാൻ വേണ്ടി കാത്തിരിക്കുന്നു

    അധികം gap വരാതെ നോക്കണേ

    ❤️❤️❤️❤️❤️❤️

  14. നല്ലവനായ ഉണ്ണി

    കൊള്ളാം.. ഒരു പുതുമ ഉണ്ട് കഥക്ക്… ഇങ്ങനെ തന്നെ മുന്നോട്ട് പോകുക… അധികം gap ഇടാതെ ഓരോ ഭാഗങ്ങളും തരാൻ നോക്കണേ

  15. °~?അശ്വിൻ?~°

    Kollaam ..❤️?

  16. machane polich adutha part vegam thannal vegam adutha comment idam

  17. പൊളി മച്ചാനേ

  18. അടിപൊളി ❤️❤️❤️ നല്ല theme നല്ല തുടക്കം ??

    അവരു തമ്മിൽ ഉള്ള പ്രശനം അല്ലെങ്കിൽ വെറുപ്പിനുള്ള കാരണം ആണ് ഈ കഥയുടെ നട്ടെല്ല് so അത് എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു …?❤️

    സ്നേഹത്തോടെ ?❤️❤️❤️

  19. kollam broo❣️❣️?
    last 2perum onne akumayirikum alle nokm enthayalum

  20. പൊളി മച്ചാ… ??

    നല്ല തുടക്കം ??

  21. നല്ല തുടക്കം ,,,,, ഇവർ തമ്മിലുള്ള പകയ്ക്കുള്ള കാരണം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു ….!

  22. Kollam bro continue…..

    ??

  23. നല്ലൊരു തീം… പക്ഷെ വേറെ കഥ യുടെ ക്യാപ്ഷൻ ആണല്ലോ വന്നിരിക്കുന്നെ….
    ????. ഒത്തിരി ഇഷ്ടായി… ???

Comments are closed.