?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1024

തടിയൻ:നീ എന്തായാലും വീട്ടിലേക്ക് വിട്ടോ ………..ഞങ്ങൾ ഇവിടെ ഒന്ന് സെറ്റ് ആക്കിയിട്ട് വരാം………….

ആദി :കുറച്ചൂടെ കഴിഞ്ഞാൽ പിന്നെ ഉമ്മ വിളിക്കാൻ തുടങ്ങും,,,,അതിനു മുന്നേ ഇവിടുത്തെ പണിയും തീർത്തു പോണം…നീ എഴുനേറ്റ,,,,ഇന്നിനി ഒന്നും അലോയ്ക്കണ്ട നേരെ വീട്ടിൽ പോയി എല്ലാം നല്ലപോലെ നടത്തിക്കോ …….നല്ല ഒരു ഉറക്കുറങ്ങി എഴുന്നേറ്റാൽ എല്ലാ പ്രേശ്നങ്ങളും തീരും…………..പിന്നേ ..അമ്മൂട്ടിക്ക് എന്തൊക്കെയോ ഡൗട്ട് ഉണ്ട് ട്ടോ …….അതുകൊണ്ട് ഒന്ന് ശ്രെദ്ധിച്ചോ ……..

പിന്നെ അവരോടൊറൊന്നൊക്കെ പറഞ്ഞു അപ്പോയെക്കും ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് പോകാനുള്ള വണ്ടി ഒക്കെ റെഡി ആക്കാനുള്ള ഓർഡർ വന്നു ………….

ഞാൻ ചെന്ന് ഏട്ടന്റെ വണ്ടി എടുത്തു ഓഡിറ്റോറിയത്തിലേക്ക് എത്തി……പിന്നെ അവിടുന്ന് കുറെ സെന്റിമെന്റൽ സീൻ ഒക്കെ കഴിഞ്ഞു ഏടത്തിയും ഏട്ടനും കൂടെ വണ്ടിയിൽ കയറി ,……ആര്യ അപ്പോഴും കണ്ണും തുടച്ചു എന്നെ നോക്കുന്നുണ്ടായിരുന്നു ഏച്ചി വേറെ വീട്ടിലേക്ക് പോകുന്നതിന്റെ സങ്കടം ആയിരിക്കും…..,,അമ്മൂ ഓടിവന്നു മുൻപിൽ കയറി …..

പിന്നാലെ ഉള്ള വണ്ടികളിൽ മുഴുവൻ ആളുകൾ കയറിയതും ഞാൻ വണ്ടി എടുത്തു……അമ്മുവും ഏട്ടനും ഏടത്തിയും ഒക്കെ ഒരുപാട് സംസാരിക്കുന്നുണ്ടെങ്കിലും ഞാൻ അപ്പൊയെല്ലാം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു ……

ഏട്ടൻ:ഡാ …………

ഞാൻ :മ്മ് …….

ഏട്ടൻ:എന്താടാ ……എന്താ പറ്റിയെ ……………….ഞാൻ കുറെ നേരായി ശ്രെദ്ധിക്കുന്നു ….

അമ്മു:ആ ഏട്ടാ ………….ഞാനും പറഞ്ഞു കുഞ്ഞേട്ടനോട് …….ഒന്നും പറയുന്നില്ല

ഞാൻ:ഒന്നല്ല ഏട്ടാ………..കുറെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിന്റെ ഷീണം ആണ്………നല്ല തലവേദന …….

ഏട്ടൻ:അപ്പുവെയ് ………….മോനെ നിന്നെക്കാളും മുൻപേ ജനിച്ചത് ഞാനാണുട്ടോ ………അതോർമ വേണം ……പറയെടാ എന്താ പറ്റിയെ …………….

ഞാൻ :സത്യായിട്ടും ഒന്നല്ല ഏട്ടാ ..തലവേദന ആയതോണ്ടാ……

ഞങ്ങൾ സംസാരിക്കുന്നതൊക്കെ ഏട്ടത്തി നല്ലോണം വീക്ഷിക്കുന്നുണ്ട്……..

ഏട്ടൻ:കേട്ടോ സൂര്യേ ………..വർത്താനം പറഞ്ഞു തുടങ്ങിയാൽ വാ അടക്കാത്തവനാ ഇവൻ ……ആ ഇവാൻ ഇരിക്കുന്നത് കണ്ടില്ലേ മിണ്ടാ പൂച്ചയെ പോലെ ………….നീ ഇവറ്റകളെയൊക്കെ ഒന്ന് നന്നാക്കി എടുക്കണം ട്ടോ ……..

എന്നെയും അമ്മുവിനെയും നോക്കി ഏട്ടൻ പറഞ്ഞു ……

സൂര്യേട്ടത്തി :എന്തിനാ ഏട്ടാ ഇങ്ങനെയൊക്കെ കളിയാക്കുന്നെ ……കഷ്ടം ണ്ട് ട്ടോ…….അവരുടെ കാര്യമൊക്കെ ഇനി ഞാൻ നോക്കിക്കൊള്ളാം……… ല്ലേ അപ്പൂസേ ………………..

സ്നേഹത്തോടെ ഉള്ള ആ വിളി കേട്ടാൽ തോന്നും ഇനി എന്നെ സ്നേഹിച്ചു കൊല്ലുമെന്ന് ….അറക്കാൻ കൊണ്ടുപോകുന്ന പോത്തിന് വെള്ളം കൊടുക്കുകയാണെന്ന് എനിക്കല്ലേ അറിയൂ …………..

ഞാൻ മറുപടി ഒന്നും കൊടുക്കാൻ പോയില്ല ……….

പിന്നെയും അവർ ഓരോന്നൊക്കെ പറഞ്ഞു കളിയും ചിരിയും ഒക്കെ ആയി ഓരോന്നൊക്കെ പറഞ്ഞിരുന്നു ……..

ഏകദേശം 40 മിനുട്ടോടെ വീട്ടിൽ എത്തി …….

വീട്ടിൽ എത്തിയ ഉടനെ അമ്മു വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അകത്തേക്കോടി…..

88 Comments

  1. Nice story keep it up

  2. Nice story keep it up

    1. Ithinte 7part link undo

      1. ADM ennu search cheythal mathi… Full parts varum

  3. Nannayittund ❤️. Keep going

  4. ഡാ…എന്തായി ??

  5. The way of yur story telling is nice bro❤️..

  6. Super kick off!!!!

  7. Good start❤️

  8. Super ayittund bro
    Adutha part eppol undakum

Comments are closed.