?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1024

ആദി ആകെ കിക്കായി നടക്കുകയാണ് ,,,കഞ്ചാവും വെള്ളവും ഒന്നും അല്ലാട്ടോ ….കുറെ ഗ്ലാസ് അടപ്രഥമൻ തട്ടിയിരുന്നു ??? അതിന്റെ ഹാങ്ങോവറിൽ ആണ് പുള്ളി…..

അതിനു പിന്നാലെ 3 ഇലയും കൊണ്ട് നവനീതും കയറി വന്നു………

” അപ്പൊ ഞാനോ….ഞാനൊന്നും കഴിച്ചില്ല ഞാനും ഉണ്ട് നിങ്ങളുടെ കൂടെ” …….അമ്മു നിന്ന് കുറുകി

അയിന് നീ ഏതാ ………എന്നും പറഞ്ഞു നവനീത് കയ്യിലുള്ള ഇല ടേബിളിലേക്ക് വച് ഇരിക്കാൻ തുടങ്ങി…..

ആദി ഇപ്പോഴും വയറും തടവി നീക്കുകയാണ്…….പായസം നല്ലോണം പിരിയുന്നുണ്ടെന്ന് തോന്നുന്നു….

തടിയന്റെ(നവനീതിന്റെ വട്ടപ്പേരു ആണുട്ടോ ) ചുമലിൽ ഒരിടിയും ഇടിച്ചു അമ്മു ഒരിലയും എടുത്ത് ഞങ്ങളുടെ അടുത്ത തന്നെ വന്നിരുന്നു……കഴിച്ചു കഴിഞ്ഞ കുറച്ചു കാരണവന്മാർ വന്നു ഞങ്ങൾക്കും വിളമ്പാൻ തുടങ്ങി …..അല്ലേലും കൂടിയിരുന്ന് നാട്ടുകാരുടെ കുറ്റം പറഞ്ഞു ഇരിക്കുന്ന നേരത്തിനു ഇങ്ങനെയും ഒരു ഉപകാരം ഉണ്ടാവട്ടെ …..???

പിന്നെ ഓരോന്നൊക്കെ പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി ….കുറച്ചു നിമിഷത്തേക്ക് ഞാൻ പഴയ അപ്പു ആയി മാറി ……………….

അപ്പോയെക്കും ഏട്ടനും ഏട്ടത്തിയമ്മയും ഒക്കെ കഴിച്ചു കഴിഞ്ഞു,കൈ കഴുകി എഴുനേറ്റു പോകുന്ന വായിക്ക് ഞങ്ങളുടെ അടുത്തൂടെ നടന്നു വന്നു …..ആധിയോടും തടിയനോടും ഒക്കെ വർത്താനം പറഞ്ഞു അമ്മുവും അവരുടെ കൂടെ വർത്താനം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും എനിക്ക് എന്തോ അവരുടെ കൂട്ടത്തിൽ നിന്ന് വർത്താനം പറയാൻ കഴിയുന്നുണ്ടായിരുന്നില്ല….

ഇടയ്ക്ക് എപ്പോയോ ഭക്ഷണം കഴിക്കുന്നതിൽ നിന്നും ശ്രദ്ധ തിരിഞ്ഞു ഏടത്തിയുടെ മുഖത്തേക്കു നോക്കിയപ്പോൾ പുച്ഛത്തോടെയുള്ള ഒരു ചിരി എനിക്ക് സമ്മാനിച്ച് ..ആ കണ്ണിൽ എനിക്ക് കാണാൻ കഴിയുമായിരുന്നു എന്നോടുള്ള പക ………………എന്തോ എനിക്ക് പഴയ പോലെ വെറുപ്പോടെ അവരെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല …………ഏട്ടത്തി അമ്മയാണ്,,,അമ്മയുടെ സ്ഥാനമാണ്,,,ഇനി ഞങ്ങളുടെ വീടിന്റെ വിളക്കാണ് ………കുറ്റബോധവും സങ്കടവും ഒക്കെ എന്റെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു ……..പക്ഷെ ഒന്നും പുറത്തേക്ക് വരുന്നില്ല…വന്നാൽ എല്ലാവരും എല്ലാം അറിയും……

ഞാനും ,ആദിലും ,നവനീതും.ആര്യയും ……..പിന്നെ ഏട്ടത്തിക്കും മാത്രമേ ഞങ്ങൾ തമ്മിലുള്ള പ്രെശ്നം അറിയൂ ……..(കുടുംബത്തിൽ ട്ടോ ………..കോളേജിൽ എല്ലാവര്ക്കും അറിയാം )

അവർ വർത്താനം പറഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ഞാനും എല്ലാരോടും ചിരിച്ചുകൊണ്ട് ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി…..ഇതിനിടയ്ക്ക് ആര്യ എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ട്,,പക്ഷെ കുടുംബക്കാർ ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ഒന്നും മിണ്ടാനോ,,നോക്കണോ കഴിയാത്ത അവസ്ഥ…..പാവം അവൾക്ക് എന്റെ അവസ്ഥ മനസിലാവുന്നുണ്ട്………….

” ഒന്നും വേണ്ടായിരുന്നു “ഞാൻ മനസിലാണ് പറഞ്ഞതെങ്കിലും ആ ശബ്ദം പുറത്തോട്ട് വന്നു ….

ഡാ …………………………………………….

ആദി ആയിരുന്നു അലറിയത് ……വേറെ ഒന്നും കൊണ്ടല്ല അമ്മുവിന് ഇതൊന്നും അറിയില്ല …അവൾ ഇതൊന്നും അറിയരുതെന്ന് എന്നേക്കാൾ നിർബന്ധം അവന്മാർക്കായിരുന്നു….

ഇതൊക്കെ കണ്ടുകൊണ്ട് അമ്മു ഞങ്ങളെ മാറിമാറി നോക്കുന്നുണ്ട്….ഞാൻ കണ്ടുപിടിച്ചോളാം എന്ന ഭാവത്തിൽ ………………..

അമ്മുട്ടിയെ …..തടിയൻ വിളിച്ചു….

മ്മ്

മോള് കഴിച്ചു കഴിഞ്ഞെങ്കിൽ അവരുടെ അടുത്തേക്ക് പൊയ്ക്കോ ……

“അയ്യടാ ……….എന്നെ പറഞ്ഞു വിട്ടിട്ട് ഗൂഢാലോചന നടത്താനല്ലേ …ഞാൻ പോവില്ല,”

അതും പറഞ്ഞ വളവിടെ തന്നെ ഇരുന്നു………..

ആദി :അമ്മുട്ട്യേ ……….മോള് പോ ………ഇക്കാക്ക അല്ലെ പറയുന്നേ ……….

അല്ലേലും ആദി യോട് അവൾക്ക് കുറച്ചു സിമ്പതി കൂടുതലാണ് ……….അതിനും ഒരു കാരണം ഉണ്ട് പിന്നീട് പറയാം ………….

അത് കേട്ടതോടെ ” ആദിൽക്ക പറഞ്ഞതോണ്ട് പോകാം ” എന്നും പറഞ്ഞു എണീറ്റ് കൈ കഴുകി ഏട്ടന്റെ അടുത്തേക്ക് പോയി…..

തടിയൻ:എന്താടാ ………. ഇപ്പൊ ഇങ്ങനെയൊക്കെ പറയണേ………

ഞാൻ:ഒന്നും വേണ്ടായിരുന്നൂന്ന് തോന്നുവാടാ ഇപ്പൊ ………….

ആദി:എന്ത് വണ്ടായിരുന്നൂന്ന് ……………..

ഞാൻ:”എടാ സൂര്യ മിസ്സ് ………..ഇപ്പൊ എന്റെ ഏട്ടത്തി ‘അമ്മ അല്ലേടാ ….അമ്മയ്ക്ക് തുല്യം …..അതൊക്കെ ഓർക്കുംബ്ബോൾ എന്തോ………….ഒന്നും വേണ്ടായിരുന്നെന്ന് തോന്നുവാ …..എനിക്ക് അറിയില്ല ഇന്നലെ രാത്രി വരെ ഏട്ടത്തിയെ ഉബദ്രവിക്കണം എന്നും വിചാരിച്ചാ ഇരുന്നിരുന്നത് …………ഇപ്പൊ എന്താണ് അറിയില്ലെടാ ………എനിക്ക് എന്തൊക്കെയോ തോന്നുന്നു………..

 

ആദി:ഇതല്ലായിനോ പുന്നാര മോനെ ഞാൻ നിന്നോട് പറഞ്ഞത് ……..അപ്പൊ നിനക്കൊക്കെ ………………………………………… ആദി അവിടുന്ന് വാക്ക് മുറിച്ചു…………

88 Comments

  1. Nice story keep it up

  2. Nice story keep it up

    1. Ithinte 7part link undo

      1. ADM ennu search cheythal mathi… Full parts varum

  3. Nannayittund ❤️. Keep going

  4. ഡാ…എന്തായി ??

  5. The way of yur story telling is nice bro❤️..

  6. Super kick off!!!!

  7. Good start❤️

  8. Super ayittund bro
    Adutha part eppol undakum

Comments are closed.