?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1024

ഞാൻ മണ്ഡപത്തിനടുത്തുനിന്നും കലവറയിലേക്ക് നടന്നു…അവന്മാര് രണ്ടാളും വിളമ്പൽ പരിപാടിയിലാണ് ……

” എങ്ങോട്ടാ അപ്പുവേട്ടാ………….” അമ്മു ആണ് ചോദിച്ചത്

” എടി ഞാനൊന്ന് വിളമ്പുന്നിടത് ചെല്ലട്ടെ കോളേജിലെ ഫ്രെണ്ട്സ് ഒക്കെ വന്നു നിക്കുന്നുണ്ട് ഇതുവരെ മൈൻഡ് ചെയ്തിട്ടില്ല ഞാനൊന്നു പോയി മുഖം കാണിച്ചിട്ട് വരാം …….”

” എന്ന ഞാനും വരുന്നു…..എന്റെ ഫ്രണ്ട്സും ഉണ്ട് അവിടെ ” …………..

ശരിയാ കോളേജിൽ ചേർന്നിട്ടേ ഉള്ളൂ എങ്കിലും അവൾക്ക് ഇപ്പൊ തന്നെ ഒരുപാട് ഫ്രെണ്ട്സ് ഉണ്ട്………

” ന്നാ വാ…..അമ്മയോട് പറഞ്ഞേക്ക് ”

” അമ്മെ ഞങ്ങൾ ഒന്ന് കലവറയിൽ പോയിട്ട് വരാട്ടോ………….”

” മ്മ് ” …..’അമ്മ ഒന്ന് ഇരുത്തി മൂളിയതെ ഉള്ളൂ………..

” വാ അപ്പുവേട്ടാ പോകാം ” അവൾ വന്നു എന്റെ കൈ കോർത്ത് പിടിച്ചു

ഞങ്ങൾ കലവറയിലേക്ക് നടന്നു…….

പോകുന്ന വഴിക്ക് എല്ലാരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ട്,,,കാരണം ഞങ്ങൾ കാണാൻ അത്യാവശ്യം …അല്ല അത്യാവശ്യത്തിലധികം സൗന്ദര്യം ഉള്ള കൂട്ടത്തിലാണ്.അത് മാത്രമല്ല സെയിം ഡ്രെസ്സും ആണ് ഞാൻ ചുവന്ന ഷർട്ടും വെള്ള മുണ്ടും…..അമ്മു ചുവന്ന ധാവണിയും …..ഒറ്റനോട്ടത്തിൽ ഞങ്ങളെ അറിയാത്തവർ ഞങ്ങളെ കണ്ടാൽ ഞങ്ങൾ ഒരു കാമുകി കാമുകനാണെന്നേ പറയൂ…..അങ്ങനെയാണ് ഞങ്ങളുടെ നടത്തവും………നാട്ടുകാർ തെണ്ടികൾ എന്തുപറഞ്ഞാൽ എനിക്കെന്താ എന്ന മൈൻഡിൽ ഞങ്ങളും നടന്നു …

എന്റെ ക്ലാസിലുള്ള വരുടെ അടുത്തേക്കാണ് ആദ്യം പോയത്….ഞനടക്കം 34 സ്റ്റുഡന്റസ് ഉണ്ട് ക്ലാസ്സിൽ … അതിൽ ഞങ്ങൾ 4 പേരും ആണ് നല്ല കൂട്ട്(4 ആമത്തെ ആളെ ഞാൻ പരിചയപ്പെടുത്താം ട്ടോ ) …..എന്നുവെച്ചു ബാക്കിയുള്ളവരോടൊന്നും കൂട്ടില്ല എന്നല്ലാട്ടോ ……..

കുറെ എണ്ണം വിളമ്പൽ പരിപാടിയിലാണ് ,കുറെ എണ്ണം ക്ലാസിലെ പെൺകുട്ടികളോട് ഒലിപ്പിക്കുന്നു ….അത് പിന്നെ അങ്ങനെ ആണല്ലോ ….. അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ 34 പേരും ഭയങ്കര ഒത്തൊരുമ ആണ് ….ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ടെങ്കിലും പുറത്തു നിന്നും ആര് വന്നാലും ഞങ്ങൾ ഒറ്റക്കെട്ടാണ് ……അത് ടീച്ചർമാർ ആയാലും ശരി ……

എല്ലാവരോടും അത്യാവശ്യം വർത്താനം പറഞ്ഞു ,കൂടെ അമ്മുവും ഉണ്ട് ട്ടോ ……അവൾക്ക് ഇന്ന ആൾ എന്നൊന്നും ഇല്ല ആരോടും കയറി കമ്പനി അടിക്കും….

അതും കഴിഞ്ഞു അവളുടെ ഫ്രെണ്ട്സിൻറ്റെ അടുത്തേക്ക് നടന്നു അവളുടെ ഗേൾസ് കോളജ് ആയതുകൊണ്ട് ബോയ്സ് ഒന്നും ഇല്ല …..അവറ്റകൾ എല്ലാം സദ്യ കഴിക്കാൻ ഇരുന്നിരുന്നു …….അമ്മുവിനോടൊപ്പം അവരെയും പോയി കണ്ടു ഒന്ന് പരിചയപ്പെട്ടു …..ആ കൂട്ടത്തിൽ ഒന്ന് രണ്ടെണ്ണത്തിന്റെ കണ്ണുകൾ എനിക്ക് മുകളിൽ വട്ടമിട്ടു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ….പിള്ളേരല്ലേ നോക്കട്ടെയെന്ന് ഞാനും വെച്ച്??? ……..

അതും കഴിഞ്ഞു വീണ്ടും മറ്റുള്ളവരെ കണ്ടു പരിജയം പുതുക്കികൊണ്ടിരുന്നു ….

അപ്പോഴാണ് കോളേജിലെ ടീച്ചർമാരുടെ കൂട്ടതെ ഞാൻ ശ്രദ്ധിക്കുന്നത് …..ഒരുവിധപ്പെട്ട എല്ലാ ടീച്ചർമാരും വന്നിട്ടുണ്ട് ……….സൂര്യേച്ചി വിളിച്ചതായിരിക്കും ………ഞാൻ എന്റെ ഡിപ്പാർട്മെന്റിലെ ടീച്ചേഴ്സിനെ മാത്രമേ വിളിച്ചിരുന്നുള്ളു ……….ഇതിപ്പോ എല്ലാരും ഉണ്ടല്ലോ….കോളജിലെ സെക്യൂരിറ്റി ചേട്ടൻ വരെ ഉണ്ട് …….. എന്നാലും കുഴപ്പമില്ല എല്ലാരും വന്നല്ലോ …സന്തോഷം …….

ഞാൻ മെല്ലെ ടീച്ചർമാരുടെ അടുത്തും പോയി എല്ലാരേം ഒന്ന് കണ്ടെന്നു വരുത്തി……… അമ്മു അവരോടൊക്കെ എന്ത് പെട്ടെന്ന സംസാരിക്കുന്നെ…..കണ്ടാൽ അവളുടെ ടീച്ചര്മാരാണ് എന്ന തോന്നും,,….

അതും കഴിഞ്ഞു പെട്ടെന്ന് അവിടുന്ന് സ്കൂട് ആയി ….ഇല്ലെങ്കിൽ പിന്നെ ഞാനും സൂര്യേച്ചിയും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ ചിലപ്പോൾ അമ്മു അറിയും …………

അത് കഴിഞ്ഞു ഞാൻ അമ്മുവിനെ അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു ……..ഞാൻ മെല്ലെ വിളമ്പുകാരുടെ കൂടെ കൂടി ….നവനീതും ആദിലും കൂടെ ഉണ്ട്ട്ടോ ……..

പിന്നെ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു ……ഏകദേശം വിളമ്പി കഴിയാറായപ്പോയേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു…..അപ്പോഴാണ് ഏടത്തിയുടെ വീട്ടുകാരും ഏട്ടനും ഏടത്തിയും അമ്മയും ……………പിന്നെ എൻ്റെ എല്ലാമെല്ലാമായ ആര്യ യും ഒക്കെ ഭക്ഷണം കഴിക്കാൻ വരുന്നത് ….

ആര്യയെ പരിചയപ്പെടുത്തി ഇല്ലല്ലോ ല്ലേ …..

ആര്യ the one and only ?? of അഭിനന്ദ് ……..

ഞാൻ നേരത്തെ പറഞ്ഞ ആ 4 ആമത്തെ ആൾ …..എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്നു …………..

അതിലുപരി എന്റെ ശത്രുവിന്റെ ഒരേയൊരു അനിയത്തി ……അതെ എന്റെ ചേട്ടത്തിയുടെ സ്വന്തം അനിയത്തി ………..????

88 Comments

  1. Nice story keep it up

  2. Nice story keep it up

    1. Ithinte 7part link undo

      1. ADM ennu search cheythal mathi… Full parts varum

  3. Nannayittund ❤️. Keep going

  4. ഡാ…എന്തായി ??

  5. The way of yur story telling is nice bro❤️..

  6. Super kick off!!!!

  7. Good start❤️

  8. Super ayittund bro
    Adutha part eppol undakum

Comments are closed.