??ജോക്കർ 7️⃣[??? ? ?????] 3393

പരിജയം ഇല്ലാത്ത രണ്ടു ടാക്സി കാറുകൾ സ്റ്റാന്റിൽ കയറ്റിയത് ചോദ്യം ചെയ്യാൻ വന്ന ഡ്രൈവേഴ്സ് കാറിന്റെ ഫ്രന്റ് സീറ്റിൽ ഉള്ള ബാവയെ കണ്ടതും സലാം പറഞ്ഞു മടങ്ങി…. ജീവനിൽ കൊതി ഇല്ലാതെ ഇരിക്കുമോ….

 

പരശുറാം മൂന്നാമത്തെ പ്ലാറ്റഫോംമിലേക്ക് വന്നു നിന്നു….. സൂചി കുത്താൻ ഇടമില്ലാതെ പ്ലാറ്റഫോം ആളുകളെ കൊണ്ട് നിറഞ്ഞു…..

 

പുറകിലെ ലേഡീസ് കമ്പാർട്മെന്റിൽ നിന്നും ഇറങ്ങിയ അശ്രിത പ്ലാറ്റഫോംമിലെ സ്റ്റാളിൽ നിന്നും കാപ്പിയും വടയും കഴിക്കുന്നത് ദൂരെ നിന്നെ അവർ കണ്ടു….അശ്രിത മൂന്നാമത്തെ പ്ലാറ്റഫോമിൽ നിന്നും പടി കയറാൻ തുടങ്ങിയതും അവർ രണ്ടു പേരും ഒന്നാമത്തെ പ്ലാറ്റഫോംമിലെ ലിഫ്റ്റിനു അടുത്ത് ക്യാമെറയിൽ പതിയാത്ത സ്ഥലം നോക്കി നിൽപ്പുറപ്പിച്ചു…

 

ലിഫ്റ്റ് തുറന്നപ്പോൾ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ആളുകൾ, വഴി മുടക്കി നില്കുന്നതിനു ആ രണ്ടു പേരെയും വഴക്കു പറഞ്ഞു….. അവർ കുറച്ചു കൂടി ലിഫ്റ്റിനടുത്തേക്ക് ഒതുങ്ങി നിന്ന്….

 

ലിഫ്റ്റ് അടഞ്ഞു നിമിഷങ്ങൾക്കകം വീണ്ടും തുറന്നു…. രണ്ടു പേരെയും ലിഫ്റ്റിനകത്തേക്ക് ആരോ വലിച്ചിട്ടു….. ലിഫ്റ്റിന്റെ ഡോർ വീണ്ടും അടഞ്ഞു തുറന്നപ്പോൾ ഇരുപത്തിയഞ്ചിലധികം പ്രായം ഉള്ള ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു… കയ്യിലുണ്ടായിരുന്ന കുപ്പിയും കോട്ടനും വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് അവൻ മൂന്നാമത്തെ പ്ലാറ്റഫോമിന് നേരെ നടന്നു….

 

ഏതാനും മിനിറ്റുകൾക്കുള്ളിൽ അവൻ കാത്തിരുന്ന ആളെ തിരക്കിനിടയിൽ അവൻ കണ്ടെത്തി… തന്നെ ശ്രദ്ധിക്കാതെ പോയ അശ്രിതയെ അവൻ ചുമലിൽ പിടിച്ചു വലിച്ചു….

ഒരു നിമിഷം പകച്ചു പോയ അശ്രിത തന്നെ പിടിച്ചു വലിച്ച ആളെ കണ്ടതും സന്തോഷം കൊണ്ട് മതിമറന്നു….

 

“എട്ടായി…. എന്താ ഇവിടെ…???? ” അശ്രിതയുടെ കണ്ണുകളിൽ തിളക്കം….

30 Comments

  1. ❤️❤️?❤️❤️

  2. ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??

    1. ഒരുപാടു സന്തോഷം… ✌️

      ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….

  3. പാവം പൂജാരി

    Suspens, thrilling
    ???

  4. പാലാക്കാരൻ

    Otta irupinu 7 partum vayichu. Exciting and impressive

    1. ഒരുപാടു santhosham?…

  5. Oru suapence thriller cinema kanunathu pole undu keep it continue man we are with you
    JOCKER???????????????????????????????????????????????????????????????????????????????????????

    1. Thankyuuu?????

  6. ?????

  7. Superb. Jokerinu vazhthukkal

  8. അറക്കളം പീലിച്ചായൻ

    പൊക്കലിന്റെ മാരക വേർഷൻ

    1. പീലിച്ചയോ….. ???

  9. Main strikere പൊക്കി….

    ഇനിയാണ് കളി….

    1. Eniyum kalikal und…. ????

  10. കൈലാസനാഥൻ

    സായി
    സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?

    മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ

    1. Chodhyangalkk okke adutha partukalil utharam tharam…..

      Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….

      Kadhaykk kottam thattathe paranju pokan sramikkunnund

  11. Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.

    1. Eyy.. Iniyum und…

      Manu, kalyanam, romance… ??? no chnace saho

      1. Appo Manuvinte future ?.Nandu ?

        1. ഒരുത്തരം അവസാന ഭാഗത് തരാം….

          വളരെ ചെറിയൊരു utharam?

  12. വിശ്വനാഥ്

    ????

Comments are closed.