??ജോക്കർ 7️⃣[??? ? ?????] 3394

റൂറൽ SP ഓഫീസ്….

“എന്തായി വൃന്ദ…..?”

“സർ.. ഫോൺ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ടവറിന്റെ പരിധിയിൽ എത്തി…..”

“ഓക്കേ… ബാക്കി അവര് നോക്കിക്കോളും….. You may leave…”

“ഓക്കേ സർ…..”

 

വൃന്ദ ഓഫീസ് റൂം വിട്ട് പുറത്തേക്ക് പോയതും സച്ചിൻ നെവിൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു ….

 

“സർ… ഞാൻ കോഴിക്കോട് എത്തി….”

“ഓക്കേ ഗുഡ്…. ഞാൻ വടകരയിൽ നിന്ന് ഇപ്പൊ സ്റ്റാർട്ട് ചെയ്യും… അവൾ സ്റ്റേഷനിൽ ലാൻഡ് ചെയ്തിട്ടുണ്ട്… വിത്തിൻ മിനുട്സ് അവർ അവളെ പൊക്കും…. ശേഷം ഒക്കെ പറഞ്ഞത് പോലെ….”

“ഓക്കേ സർ….”

************************************************

അര മണിക്കൂർ മുൻപ്….

 

രണ്ട് ഇന്നോവ കാറുകളിലായി ബാവയും കൂട്ടരും റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി….

 

“മുനീറേ പോയി ട്രെയിൻ ലേറ്റ് ഉണ്ടോ എന്ന് നോക്കിയിട്ട് വാ…. ഏതു പ്ലാറ്റ്ഫോംമിലാണ് വരുന്നേ എന്നും ചോദിക്കണം….”

“ശെരി ഇക്ക….”

 

കുറച്ചു സമയത്തിന് ശേഷം മുനീർ തിരിച്ചു വന്നു…..

 

“ഇക്ക… ട്രെയിൻ കറക്റ്റ് ടൈം ആണ്… മൂന്നാമത്തെ പ്ലാറ്റഫോംമിൽ വരും….”

“മ്മ്…. പിള്ളേരെ നിങ്ങൾ ചെല്ല്…… ” ബാവ ഇന്നോവയുടെ ബാക്ക് സീറ്റിലേക്ക് നോക്കി പറഞ്ഞു…. ഏകദേശം ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന നാല് പെൺകുട്ടികൾ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി….

 

“പറഞ്ഞത് മറക്കണ്ട…. കണ്ടാൽ പടി ഇറങ്ങുമ്പോൾ കാലു തെറ്റിയത് ആണെന്നേ തോന്നാവു….. വീഴുമ്പോഴേക്കും പിടിച്ചോളണം…. സ്പ്രേ കുറച്ചു മാത്രം ഉപയോഗിച്ചാൽ മതി … ഫുള്ള് ബോധം പോവരുത്…. പുറത്തു എത്തിയാൽ ടാക്സി ഉണ്ടാവും…. ഓക്കേ???”

“ഓക്കേ ഇക്ക…..”

 

ആ പെൺകുട്ടികളിൽ രണ്ടു പേർ പുറകിലെ ഓവർ ബ്രിഡ്ജ് ലക്ഷ്യമാക്കി നീങ്ങി… ബാക്കി രണ്ടു പേർ മുന്നിലേക്കും.

 

“മുനീറെ നീയും ചെല്ല്… മാറി നിന്നാൽ മതി… ഇടപെടണ്ട….അവളെ കിട്ടിയാൽ അപ്പൊ വിളിക്കണം…”

“ശെരി ഇക്ക….”

 

ആ പെൺകുട്ടികൾക്ക് പുറകെ മുനീറും സ്റ്റേഷന് അകത്തേക്ക് ചെന്നു… ബാവയും കൂട്ടരും വന്ന കാറുകൾ വൺ വേ തെറ്റിച്ചു കയറി ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തു ….

30 Comments

  1. ❤️❤️?❤️❤️

  2. ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??

    1. ഒരുപാടു സന്തോഷം… ✌️

      ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….

  3. പാവം പൂജാരി

    Suspens, thrilling
    ???

  4. പാലാക്കാരൻ

    Otta irupinu 7 partum vayichu. Exciting and impressive

    1. ഒരുപാടു santhosham?…

  5. Oru suapence thriller cinema kanunathu pole undu keep it continue man we are with you
    JOCKER???????????????????????????????????????????????????????????????????????????????????????

    1. Thankyuuu?????

  6. ?????

  7. Superb. Jokerinu vazhthukkal

  8. അറക്കളം പീലിച്ചായൻ

    പൊക്കലിന്റെ മാരക വേർഷൻ

    1. പീലിച്ചയോ….. ???

  9. Main strikere പൊക്കി….

    ഇനിയാണ് കളി….

    1. Eniyum kalikal und…. ????

  10. കൈലാസനാഥൻ

    സായി
    സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?

    മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ

    1. Chodhyangalkk okke adutha partukalil utharam tharam…..

      Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….

      Kadhaykk kottam thattathe paranju pokan sramikkunnund

  11. Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.

    1. Eyy.. Iniyum und…

      Manu, kalyanam, romance… ??? no chnace saho

      1. Appo Manuvinte future ?.Nandu ?

        1. ഒരുത്തരം അവസാന ഭാഗത് തരാം….

          വളരെ ചെറിയൊരു utharam?

  12. വിശ്വനാഥ്

    ????

Comments are closed.