??ജോക്കർ 7️⃣[??? ? ?????] 3394

അഞ്ചാമത്തെ ഹെയർപിൻ ബെന്റിൽ വെച്ച് ഇന്നോവയുടെ പുറകിൽ ഉണ്ടായിരുന്ന ബുള്ളറ്റ് കാറിനെ മറികടന്നു പോയി.. ഏകദേശം രണ്ട് കിലോമീറ്റർ മുന്നോട്ട് പോയി കാണും എതിർ വശത്തു നിന്ന് നിയന്ത്രണം വിട്ട് വന്ന ടിപ്പർ ഇന്നോവയെ ഇടിച്ചു റോഡിന് ഇടത്തു വശത്തേക് മറിച്ചു.

 

അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര് കൂടി… ടിപ്പറിന്റെ ഡ്രൈവിംഗ് സീറ്റിൽ ബോധം ഇല്ലാതെ കിടന്ന 65 വയസ്സ് തോന്നിക്കുന്ന ആളെ ആദ്യം വന്ന വാഹനത്തിൽ കയറ്റി വിട്ടു…. ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ ഇന്നോവയുടെ ഫ്രന്റ് ഗ്ലാസ് തകർത്ത് എയർ ബാഗ് കീറി സ്റ്റീറിങ് വീലിനും സീറ്റിനും ഇടയിൽ കുടുങ്ങി കിടന്ന സച്ചിനെ പുറത്തെടുത്തു.

 

മാനന്തവാടി ഭാഗത്തു നിന്ന് ആദ്യം വന്ന റെഡ് ജീപ്പ് കോമ്പസ്സിന് നേരെ നാട്ടുകാര് കൈ നീട്ടി… ജീപ്പിന് മുന്നിൽ ഡോക്ടർ എന്ന സൈൻ ഉണ്ടായിരുന്നു…

 

“എന്താ…???

“വണ്ടി ആക്സിഡന്റ് ആയതാ ഡോക്ടറെ ….”

“നോക്കട്ടെ….”

കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ സച്ചിനെ പരിശോധിച്ചു….

“മനു… വണ്ടിയിൽ നിന്ന് ആ കിറ്റ് ഇങ്ങ് എടുക്ക്….”

ഫസ്റ്റ് എയ്ഡിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ സച്ചിനെ താങ്ങി ജീപ്പിലേക് ഇരുത്തി ഡോക്ടറും ജീപ്പിലേക്ക് കയറി…

 

“ഞങ്ങള് നേരെ തൊട്ടിൽപ്പാലം അഹാൻ ഹോസ്പിറ്റലിലേക്ക് പോകുവാ.. നിങ്ങൾ ആരെങ്കിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കു…”

“ഓക്കേ ഡോക്ടർ…”

************************************************

സൈബർ സെൽ, കോഴിക്കോട് കമ്മീഷണറേറ്റ

മോണിറ്ററിൽ അനക്കം ഇല്ലാതെ തുടരുന്ന ചുകന്ന അടയാളം കാണേ മാറിയത്തിന്റെ ചിന്തകൾ കാട് കയറി…. കുറച്ചു നിമിഷങ്ങൾ കൂടി മോണിറ്ററിൽ ദൃഷ്ടി പതിപ്പിച്ചു മറിയം ഫോൺ കയ്യിലെടുത്തു….

 

“ഹലോ… ”

“യെസ് മറിയം… any update?????”

“ഇല്ല മാം… സച്ചിന്റെ വെഹിക്കിൾ ഇപ്പോഴും അവിടെ തന്നെ നിൽകുവാണ്….ഏകദേശം അര മണിക്കൂർ ആകുന്നു ഇപ്പൊ ”

“മ്മ്… ഇനി ആരെയെങ്കിലും കാത്ത് നില്കുവാനോ????”

“Maybe… ഇനിയിപ്പോൾ ട്രാക്കർ കണ്ടു പിടിച്ച് സച്ചിൻ അത് റിമോവ് ചെയ്തിട്ടുണ്ടാകുമോ…???”

“ഇല്ല… വണ്ടിയിൽ നിന്നും റിമോവ് ചെയ്താൽ ട്രാക്കർ ഓഫ് ആകും… it needs power… ഒരു പത്ത് മിനിറ്റ് കൂടി നോക്കിയിട്ട് അപ്ഡേറ്റ് ചെയ്യു…”

“ഓക്കേ മാം…..”

മറിയത്തിന്റെ കാൾ കട്ട് ചെയ്ത് പത്താം മിനുറ്റിൽ മീരയുടെ ഫോൺ റിങ് ചെയ്തു…

 

“യെസ് കാർത്തിക്…???”

“Madam…. There is a bad news…”

“ഏഹ്ഹ് ??”

“ജോക്കർ വീണ്ടും സ്കോർ ചെയ്തു….”

“What…. No way…..”

“Yes mam…..”

“Who????”

“SP സച്ചിൻ പ്രസാദ്…..”

************************************************

30 Comments

  1. ❤️❤️?❤️❤️

  2. ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??

    1. ഒരുപാടു സന്തോഷം… ✌️

      ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….

  3. പാവം പൂജാരി

    Suspens, thrilling
    ???

  4. പാലാക്കാരൻ

    Otta irupinu 7 partum vayichu. Exciting and impressive

    1. ഒരുപാടു santhosham?…

  5. Oru suapence thriller cinema kanunathu pole undu keep it continue man we are with you
    JOCKER???????????????????????????????????????????????????????????????????????????????????????

    1. Thankyuuu?????

  6. ?????

  7. Superb. Jokerinu vazhthukkal

  8. അറക്കളം പീലിച്ചായൻ

    പൊക്കലിന്റെ മാരക വേർഷൻ

    1. പീലിച്ചയോ….. ???

  9. Main strikere പൊക്കി….

    ഇനിയാണ് കളി….

    1. Eniyum kalikal und…. ????

  10. കൈലാസനാഥൻ

    സായി
    സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?

    മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ

    1. Chodhyangalkk okke adutha partukalil utharam tharam…..

      Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….

      Kadhaykk kottam thattathe paranju pokan sramikkunnund

  11. Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.

    1. Eyy.. Iniyum und…

      Manu, kalyanam, romance… ??? no chnace saho

      1. Appo Manuvinte future ?.Nandu ?

        1. ഒരുത്തരം അവസാന ഭാഗത് തരാം….

          വളരെ ചെറിയൊരു utharam?

  12. വിശ്വനാഥ്

    ????

Comments are closed.