?കരിനാഗം 9? [ചാണക്യൻ] 372

അവൻ ആകെ തരിച്ചിരുന്നു.

എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.

റോസ്മേരി അവന് സ്വന്തം സഹോദരിയെ പോലായിരുന്നു.

കൂടപിറക്കാത്ത കൂടപ്പിറപ്പ് പോലെ.

അവളുടെ വാക്കുകൾ നിരസിക്കാനും അവന് തോന്നിയില്ല.

പക്ഷെ രാധമ്മയുടെ കൂടെ ജീവിച്ചിരുന്ന ഈ ചുറ്റുപാട് വിട്ടു പോകാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.

അതാണ് സത്യം.

ഇതിപ്പോ റോസ്മേരിയുടെ വാക്കുകളെ നിഷേധിക്കാനും സാധിക്കില്ല.

മഹി തന്റെ നിസ്സഹായതയിൽ അമർഷം പൂണ്ടുകൊണ്ട് മുരണ്ടു.

അതും കേട്ടുകൊണ്ടാണ് യക്ഷമി മുറിയിലേക്ക് കടന്നു വന്നത്.

വന്നപാടെ അവൾ മഹിക്ക് സമീപം ബെഡിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു.

“എന്താ മഹി മുഖം വല്ലാതിരിക്കുന്നെ?”

അവളുടെ ചോദ്യം കേട്ടതും മഹി മുഖം വീർപ്പിച്ചിരുന്നു.

അവന്റെ ഈ ഭാവ മാറ്റം കണ്ടു യക്ഷമിക്ക് ഒന്നും മനസിലായില്ല.

എങ്കിലും അത്‌ അറിയാനുള്ള ത്വര അവളിൽ നിറഞ്ഞു നിന്നു.

അവൾ പതിയെ ബെഡിൽ അലസമായി കിടക്കുന്ന മഹിയുടെ കൈ വിരലിൽ പതിയെ സ്പർശിച്ചു.

ആ സ്പർശനത്തിലൂടെ മഹിയുടെ മനസ് വായിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

മഹിയുടെ വിരലിൽ പതിയെ യക്ഷമിയുടെ കൈ വിരൽ പതിഞ്ഞതും നിമിഷ നേരം കൊണ്ട് ഒരു മിന്നൽ പിണർ മഹിയിൽ നിന്നും യക്ഷമിയുടെ വിരലിലൂടെ മേനിയിലേക്ക് പ്രവഹിച്ചു.

തന്നിലേക്ക് പ്രവഹിച്ച ആ മിന്നൽ പിണറിന്റെ അസാമാന്യ ശക്തിയിൽ അവളാകെ കുഴഞ്ഞു പോയി.

യക്ഷമിയുടെ ശരീരം വെട്ടി വിയർത്തു.

ഹൃദയമിടിപ്പ് മൂന്നിരട്ടിയായി മാറി.

69 Comments

  1. Evade broooo???

  2. ചാണക്യൻ ചേട്ടോ … കാത്തിരുപ്പു തുടങ്ങി ആലുമുളച്ചോന്നുപോലും സംശയം തുടങ്ങി …. ഒന്ന് വിടുന്നെ …. നല്ല പഞ്ചുള്ള …. കുറെ ഭാഗങ്ങൾ

  3. ചാണക്യൻ ചേട്ടോ കട്ട വെയ്റ്റിംഗ് ആണുട്ടോ …. കുറെ ഭാഗങ്ങൾ ഉള്ള ഉദ്വെക ജനകമായ അടുത്ത ഭാഗത്തിനുള്ള കാത്തിരുപ്പു തുടരുകയാണ് … ഇനിം വിഷമിപ്പിക്കല്ലേ

  4. ചാണക്യൻ ചേട്ടോ ലേറ്റ് ആവുന്നു …. അടുത്തഭാഗത്തിനായി വെയ്റ്റിംഗ് ആണുട്ടോ … ദിവസോം നോക്കുന്നുണ്ട് …വേഗം വിടുന്നെ …

  5. അടുത്ത പാർട് എന്നാ

  6. കട്ട waiting ആണ് bro അടുത്ത പാർട്ട്‌ ഉടനെ എങ്ങാനും ഉണ്ടാവോ
    With❤️

  7. കട്ട waiting ആണ് bro അടുത്ത പാർട്ട്‌ ഉടനെ എങ്ങാനും ഉണ്ടാവോ
    With?

  8. സ്വപ്നസഞ്ചാരി

    നല്ല അടിപൊളി ഭാഗം….
    വളരെ ഇഷ്ടപ്പെട്ടു…
    അടുത്ത ഭാഗം തമാസിയായതെ ഇടണേ..
    കട്ട വെയ്റ്റിംഗ്…❤

  9. ജിത്ത്

    Super മച്ചാനേ
    ശരിക്കും ത്രില്ലിങ്…

    നമ്മുടെ വശീകരണ മന്ത്രം എന്തായി? അതിനെ വിട്ടോ?

  10. ?സിംഹരാജൻ

    ചാണക്യൻ ❤️?,

    അവസാനം അവൾ അവനു തന്നെ തിരിഞ്ഞു അല്ലെ…എന്നാലും അവൾ
    അത് ചെയ്യില്ലെന്ന് മനസ്സ് പറയുന്നുണ്ട്!!!

    മഹി എന്ന അധ്യായം ഇവിടെ തീരുമോ അതോ ഇതിലെ നായകൻ മഹി അല്ല പുതുതായി കണ്ടു പിടിച്ച നാഗകുമാരൻ എന്ന് വിളിക്കുന്ന ആളാണോ ?

    അവസാനം അവൻ സാരി എടുത്ത് നാസികയിൽ വെച്ച് ശ്വസിക്കുന്ന രംഗം ശെരിക്കും ഫീൽ ആയി പാവം രാധാമ്മ ?!!!

    രുദ്ര എന്ന സർപ്പം ഇനി ന്തൊക്കെ പൊല്ലാപ്പ് ഉണ്ടാക്കുമോ ന്തോ… സത്യം പറഞ്ഞാൽ അടുത്ത ഭാഗം എന്താകും എന്ന് മനസ്സിന് തന്നെ ഒരു നിയന്ത്രണം കിട്ടുന്നില്ല അത്രക്ക്
    ആകാംഷ നിറഞ്ഞിട്ടുണ്ട്…!!!

    നല്ല തിരക്ക് ഉള്ളത് കൊണ്ടാണ് വായിക്കാൻ
    കഴിയാഞ്ഞത് ഒന്ന് തുടങ്ങി വെച്ചപ്പോൾ പിന്നെയും തിരക്കുകൾ ആയി കുറെ സ്റ്റോറി പാർട്ട്‌ പെന്റിങ് ആയിട്ടുണ്ട് ഇന്ന് മൊത്തം വായിക്കണം…..

    അപ്പോൾ ഇതേ പോലെ അടുത്ത ഭാഗവും നന്നായി എഴുതാൻ കഴിയട്ടെ…..

    സമയം പോലെ അടുത്ത ഭാഗം ഇടുക സമയം പോലെ വായിക്കും……!!!

    ❤️?❤️?

    1. ചാണക്യൻ

      @സിംഹ രാജൻ…..
      മുത്തേ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം കേട്ടോ…
      ഒപ്പം കഥ വായിച്ചതിനും.

      ശരിയാ അവസാനം യക്ഷമി അവന് നേരെ തിരിഞ്ഞു.
      എന്താവുമെന്ന് കണ്ടു തന്നെ അറിയണം.

      മഹിയുടെ അധ്യായം ഇവിടെ തീരില്ലെന്ന് കരുതാം…
      അതോടൊപ്പം പുതുതായി വന്ന ആളുടെ റോൾ എന്താണെന്നും കണ്ടു തന്നെ അറിയണം

      ആ സാരി സീൻ ശരിക്കും ഫീൽ ആയെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം ആയി മുത്തേ…
      രുദ്ര ഉടനെ തന്നെ കരയിലേക്ക് പ്രവേശിക്കും….

      അതു കഴിഞ്ഞാണ് അവളുടെ കളികൾ കാണാൻ പോകുന്നത്.
      എല്ലാ തിരക്കുകൾക്കിടയിലും എന്റെ കഥ മുടങ്ങാതെ വായിക്കുന്നതിന് തന്നെ ഒത്തിരി സ്നേഹം തരുവാട്ടോ..

      പിന്നെ ഈ വലിയ കമന്റും ❤️
      മനസ് നിറഞ്ഞു.

      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ….
      എന്നും ഈ സ്നേഹവും സപ്പോർട്ടും വേണം എനിക്ക്..

      ഒത്തിരി സ്നേഹം മുത്തേ..
      നന്ദി ❤️

  11. Mridul k Appukkuttan

    ???????
    ഈ പാർട്ടും സൂപ്പർ
    കഥയിലെ നായകൻ മഹിതന്നെയല്ലെ . യക്ഷമിക്ക് മഹിയെ കൊല്ലാൻ സാധിക്കില്ല. മഹിയുടെ കയ്യിൽ തൊട്ടപ്പോൾ കണ്ടത് മഹിയും രാജകുമാരനെ കൊല്ലാൻ വന്നവളുമായുള്ള രംഗം ആയിരിക്കും.
    മഹി തന്നെയാണ് രാജകുമാരൻ എന്ന് വിശ്വസിക്കുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @mridul k appukkuttan…..
      ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന്ന്…..
      മഹി നായകൻ തന്നെ ബ്രോ പക്ഷെ അലോക് വന്നു കഴിയുമ്പോ അറിയാം ആരാന്ന് നായകൻ എന്ന്…
      യാക്ഷ്മി തൊട്ടപ്പോൾ കണ്ടത് എന്താണെന്ന് കുറെ കഴിയുമ്പോ പറയാം കേട്ടോ ?
      മഹി തന്നെ ആവട്ടെ രാജകുമാരൻ…
      ഒത്തിരി സ്നേഹം കേട്ടോ…
      എന്നും ഈ സപ്പോർട് പ്രതീക്ഷിക്കുന്നു…
      നന്ദി ❤️

  12. വശീകരണ മന്ത്രം eppol varum

    1. ചാണക്യൻ

      @Monkey…..
      ലേറ്റ് ആവും ബ്രോ ❤️

  13. Thrilling ayirunnu chettayi puthiya avatharam alokine kondu vannath nannayirunnu chindamani rathnam ayirikkum ? mahiyude vtl engane ? mahikk eni enth sambhavukkum ennariyanu ellam kalangi theliyanum ulla kathirikkunnu ❤️❤️❤️❤️❤️

    1. ചാണക്യൻ

      @Revathy…..
      ഒത്തിരി സന്തോഷം സഖാവേ…. കഥ വായിച്ചതിന്….
      അലോക് പുതിയ കഥാപാത്രം ആണ്…
      ചിന്താമ്മണി മഹിയുടെ വീട്ടിൽ എങ്ങനെ വന്നെന്ന് സർപ്രൈസ്…
      എല്ലാം കലങ്ങി തെളിയട്ടെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  14. കഥ വളരെ നന്നായിരുന്നു … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @bijoy….
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…
      ഒരുപാട് സ്നേഹം കേട്ടോ..
      അടുത്ത ഭാഗം പെട്ടെന്ന് ഇടാം
      നല്ല വായനക്ക് നന്ദി ❤️

Comments are closed.