?കരിനാഗം 16?[ചാണക്യൻ] 325

അലോക് കയറി പോയ കാർ ആയിരുന്നു അവളുടെ ലക്ഷ്യം.

അതിനാൽ തന്നെ രുദ്ര മെയ്വഴക്കത്തോടെ ലോറി ഓടിച്ചുകൊണ്ടിരുന്നു.

ഏകദേശം 5 മിനുട്ട് കഴിഞ്ഞതും മുന്നിൽ ഒരു ബെൻസ് കാർ പ്രത്യക്ഷമായി.

ആ കാർ ആദ്യ കാഴ്ച്ചയിൽ തന്നെ അലോക്കിന്റെ ആണെന്ന് രുദ്ര മനസിലാക്കി.

അതു കണ്ടതും രുദ്ര ആവേശത്തോടെ ഗിയർ ചേഞ്ച്‌ ചെയ്തുകൊണ്ട് ലോറി ഇരപ്പിച്ചു.

ആക്‌സിലേറ്ററിൽ അവൾ ഞെരിച്ചു.

ലോറി പാഞ്ഞു വന്നു അലോകിന്റെ ബെൻസിന്റെ പിന്നിൽ ശക്തിയിൽ ഇടിച്ചു.

ഇടികൊണ്ട മാത്രയിൽ ബെൻസ് മുന്നോട്ട് തെറിച്ചു.

ആ ഇടിയിൽ സ്റ്റീറിങ്ങിൽ തലയിടിച്ചു അലോകിന്റെ ബോധം നഷ്ടമായി.

അതുകണ്ട വാമിഖ ധൈര്യം ചോർന്നു പോകാതെ അലോകിനെ മുറുകെ പിടിച്ചു.

എന്നാൽ അധികം വൈകാതെ കാറിനിട്ട് അടുത്ത ഇടി കൂടി നൽകി രുദ്ര സംതൃപ്‍തിയോടെയിരുന്നു.

എന്നാൽ അവൾക്ക് അത്‌ മതിയായിരുന്നില്ല.

രുദ്ര ലോറി പിന്നിലേക്ക് കൊണ്ടു പോയി ഗിയർ ചേഞ്ച്‌ ചെയ്തു മുന്നിലേക്ക് കുതിപ്പിച്ചു.

ലോറി പാഞ്ഞു വന്നു കാറിനിട്ട് അടുത്ത ഇടി കൂടി നൽകിയതും കാർ റോഡ് സൈഡിലുള്ള മരത്തിൽ ചെന്നിടിച്ചു.

കാർ ഇഞ്ച പരുവമായി മാറി.

കാറിന്റെ ബോണറ്റിൽ നിന്നും കറുത്ത പുക ഉയരുവാൻ തുടങ്ങി.

വാമിഖ ആക്സിഡന്റിന്റെ ഷോക്കിൽ ഒന്നു മരവിച്ചിരുന്നെങ്കിലും സംയമനം വീണ്ടെടുത്ത് അലോകിനെ വിളിക്കാൻ തുടങ്ങി.

എന്നാൽ അലോക് അബോധാവസ്ഥയിലായിരുന്നു.

അവന്റെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു.

അടുത്ത ഒരു ഇടി കൂടി കൊടുക്കാൻ വേണ്ടി രുദ്ര ലോറി ഇരപ്പിച്ചുകൊണ്ട് മുന്നോട്ട് എടുത്തു.

എന്നാൽ പൊടുന്നനെ അവളുടെ കാൽ ബ്രേക്കിൽ അമർന്നതും ഒരുമിച്ചായിരുന്നു.

മുന്നോട്ട് നോക്കിയ രുദ്ര കണ്ടത് തനിക്ക് തടസമായി നിൽക്കുന്ന ഒരു ഥാർ ജീപ്പ് ആയിരുന്നു.

പരിചയമുള്ള ആ ജീപ്പ് കണ്ടു സൂക്ഷിച്ചു നോക്കിയ രുദ്രരൂപ ഞെട്ടിപ്പോയി.

അത്‌ മഹിയുടെ ജീപ്പ് ആയിരുന്നു.

ജീപ്പിൽ നിന്നും ചാടിയിറങ്ങിയ മഹി തകർന്നു കിടക്കുന്ന ആ കാറിന് സമീപം ശങ്കയോടെ ഓടി ചെന്നു.

അപ്പോഴാണ് കാറിന് എതിർവശം ഉള്ള ഒരു ലോറി ഇരമ്പലോടെ ഓഫ് ആയത് മഹി കേട്ടത്.

എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ മഹി തകർന്നു കിടക്കുന്ന കാറിന്റെ ഡോർ കഷ്ടപ്പെട്ട് വലിച്ചു തുറന്ന് അലോകിനെ പുറത്തെത്തിച്ചു.

എന്നിട്ട് വാമിഖയെയും വലിച്ചു പുറത്തേക്കെടുത്തു.

വാമിഖയ്ക്ക് നിസാര പരിക്കുകളെ ഉണ്ടായിരുന്നുള്ളു.

അതിനാൽ തന്നെ മഹി അലോകിനെ പൊക്കിയെടുത്തു ജീപ്പിന്റെ പിറകിൽ കയറ്റി.

പിന്നാലെ വാമിഖയും കയറി.

മഹി ഓടി ചെന്നു ജീപ്പിൽ ചാടി കയറി ഓൺ ചെയ്തു.

എന്നിട്ട് ചിറ്റൂർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ജീപ്പ് പായിച്ചു.

അധികം വൈകാതെ അവർ ഹോസ്പിറ്റലിൽ എത്തി.

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.