?കരിനാഗം 12?[ചാണക്യൻ] 413

ഏയ്‌ ഒന്നുമില്ല….. നാളെ അവരെ പോയി ഞാൻ കാണാം

യക്ഷമിയെ കുറിച്ച് ഓർത്തുകൊണ്ടിരുന്ന അവൻ ഞെട്ടലോടെ വിഷയം മാറ്റി.

അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ…… നാളെ  കോളേജിലേക്ക് എങ്ങനെ പോകും.? വണ്ടിയൊന്നും ഇല്ലല്ലോ?

മറിയം സംശയം പ്രകടിപ്പിച്ചു.

അമ്മേ നമുക്ക് ഇച്ചായന്റെ വണ്ടി കൊടുത്താലോ?

റോസ്മേരി പ്രതീക്ഷയോടെ മാറിയത്തിന്റെ മുഖത്തേക്ക് നോക്കി.

മറിയത്തിന്റെ സമ്മതം കിട്ടുവാൻ.

തെല്ലോട്ടും ആലോചിക്കാൻ പോലും നിൽക്കാതെ മറിയം സമ്മതിച്ചതിന്റെ അതിശയത്തിൽ ആയിരുന്നു അവൾ.

ഏത് വണ്ടിയാ?

മഹി ചിരിയോടെ ചോദിച്ചു.

വാ കാണിച്ചു തരാം.

അതും പറഞ്ഞുകൊണ്ട് റോസ്മേരി മഹിയുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി.

അവിടെ വീടിന്റെ പിറകിലായി ഒരു വണ്ടി ടാർപോളിൻ കൊണ്ട് പൊതിഞ്ഞു വച്ചത് മഹി നടന്നു വരുമ്പോഴേ കണ്ടിരുന്നു.

ടാർപോളിനിൽ പറ്റിയ ചെളിയും മണ്ണും കണ്ടപ്പോഴേ അത്‌ പുറത്തെടുത്തിട്ട് തന്നെ കാലം കുറെ ആയെന്ന് അവന് മനയിലായി.

അതിനു സമീപം വന്നു നിന്ന റോസ്മേരി ആ ടാർപോളിൻ പയ്യെ വലിച്ചു മാറ്റി.

അവിടെ പൊടിയിൽ മുങ്ങികുളിച്ച ഒരു ഥാർ ജീപ്പ് പ്രത്യക്ഷമായി.

ഒരു കുട്ടി കൊമ്പനെ പോലെ.

അമ്പോ…..

മഹി ആവേശത്തോടെ വിളിച്ചു കൂവി.

ഥാർ ജീപ്പ് അവന്റെ ക്രേയ്സ് ആണ്

മഹി ആ വണ്ടിയുടെ ബോണറ്റിൽ പയ്യെ തഴുകി.

എന്റെ ഏട്ടന്റെ വണ്ടിയാ

അത്‌ പറയുമ്പോൾ റോസ്മേരിയുടെ ശബ്ദം ഇടറിയിരുന്നു.

റോസ്മേരിയെ ചേർത്തു പിടിച്ച ശേഷം മഹി ആ ഥാർ ജീപ്പിനുള്ളിലേക്ക് ഡോർ തുറന്ന് കയറി.

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മഹി സ്റ്റീയറിങ് തിരിച്ചു കളിച്ചുകൊണ്ടിരുന്നു.

വണ്ടി കംപ്ലയിന്റ് ആടാ ചെക്കാ…. നീ റിപ്പയർ ചെയ്തിട്ട് എടുത്തോട്ടോ

റോസ്മേരി പറയുന്നത് കേട്ട് മഹി ചിരിയോടെ തലയാട്ടി.

—————————————————-

ഭൂമിയിൽ പ്രവേശിച്ചതും രുദ്രരൂപയുടെ ശക്തി ക്രമേണ കുറഞ്ഞു വന്നു തുടങ്ങി.

അപ്പോഴാണ് ഞെട്ടലോടെ അവൾ ഒരു കാര്യം ഓർത്തെടുത്തത്.

ഭൂമിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ സർപ്പങ്ങൾക്ക് അവരുടെ ശക്തി ക്രമേണ നശിക്കും.

ഒരു സാധാരണ പാമ്പിനോളം വരുമത്.

ഒരു മനുഷ്യ ഉടൽ കിട്ടിയെങ്കിൽ മാത്രമേ ഇനി തന്റെ പഴയ ശക്തികൾ തിരിച്ചു കിട്ടൂ.

ഗുരു പറഞ്ഞ സമതല പ്രദേശം തേടി ഇഴയവേ അവൾ ഓർത്തു.

വലിയ മുൾചെടികൾക്ക് ഇടയിലൂടെ നൂഴ്ന്നിറങ്ങവേ അവളുടെ ഉടലിൽ മുള്ളുകൾ കുത്തിയിറങ്ങി പോറലുകൾ ഉണ്ടായി.

അതിൽ നിന്നും രക്തം ചീന്തി.

40 Comments

  1. Super mashaaaa?? nannayirunnu kadha

  2. ബാക്കി എന്ന് വരും ചാണക്യൻ ബ്രോ

    1. ചാണക്യൻ

      @vishnu

      ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
      നന്ദി ❤️❤️

  3. Neyyaattinkara kuruppu ????

    Ithavanayum bhangiyaayi ???? next part waiting

    1. ചാണക്യൻ

      @neyyattinkara kuruppu

      ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
      അടുത്ത പാർട്ട്‌ ഉടനെ ഇടാവേ..
      ഒത്തിരി സ്നേഹം.. ?
      നന്ദി ❤️❤️

  4. ?സിംഹരാജൻ

    ചാണക്യൻ♥️?,

    ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!

    ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…

    അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????

    എന്തായാലും ഈ പാർട്ട്‌ പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!

    ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ

      ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
      കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
      നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
      പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
      ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
      പിന്നെ മഹി‌യെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
      അത്‌ വഴിയേ പറയാം കേട്ടോ..
      മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
      പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
      അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
      ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട്‌ പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

      1. ?സിംഹരാജൻ

        ♥️?♥️?

  5. ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട്‌ വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു

    1. ചാണക്യൻ

      @arunraj

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
      ഒരു ഊഹം വച്ചു എഴുതിയതാ ?
      ഞാൻ കാസർഗോഡ്കാരനാ
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
    നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം

    1. ചാണക്യൻ

      @അഭി

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
      അടുത്ത ഭാഗം വേഗം ഇടാവേ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. Next part vaikumo

    1. ചാണക്യൻ

      @abdul salam

      ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
      നന്ദി ❤️❤️

  8. സൂര്യൻ

    അഥ൪വ്വ൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ഇല്ല ബ്രോ…
      എഡിറ്റിംഗ് മടിയാ ?
      അതാ ഇടാത്തെ

  9. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം..
      നന്ദി ❤️❤️

  10. കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്

    ലാസ്റ്റ് വന്ന പെണ്ആരാണ്

    റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
    പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ

    മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ

    Nxt part കാത്തിരിക്കുന്നു

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
      ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
      പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
      ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
      അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ജിത്ത്

    Good going man…

    1. ചാണക്യൻ

      @ജിത്ത്

      ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം….. ?
      നന്ദി ❤️❤️

  12. ?

    1. ചാണക്യൻ

      @dean

      ❤️❤️

  13. ?❤️?❤️?

    1. ചാണക്യൻ

      @akshay

      ❤️❤️

  14. Kadha nannayitund but pages kuravanu

    1. ചാണക്യൻ

      @krish krish

      പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
      ഒത്തിരി സ്നേഹം…
      നല്ല വായനക്ക് നന്ദി ❤️❤️

    1. കൊള്ളാം

      1. ചാണക്യൻ

        @ananthu

        ഒത്തിരി സ്നേഹം…
        നന്ദി ബ്രോ ❤️❤️

    2. ചാണക്യൻ

      @ST

      ഒത്തിരി സ്നേഹം…
      നന്ദി ബ്രോ ?❤️?

  15. ഇതേത് ഷൊർണുർ ആണ് ??

    1. ചാണക്യൻ

      @No one

      അതെന്താ അങ്ങനെ ചോദിച്ചേ ?

  16. Adipoly adipoly… Bakki koode poratte?

    1. ചാണക്യൻ

      @sparkling spy

      മുത്തേ ?❤️?
      ബാക്കി കൂടി ഉടനെ ഇടാട്ടോ…
      ഒത്തിരി സ്നേഹം ?
      കഥ വായനക്കു നന്ദി ❤️❤️

  17. page poraa taa………kittiyadatholam adipoly

    1. ചാണക്യൻ

      @divakar

      പേജ് കൂട്ടാം കേട്ടോ ?
      ഒത്തിരി സ്നേഹം.. ?
      നല്ല വായനക്ക് നന്ദി ❤️❤️

  18. ?സിംഹരാജൻ

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജാ

      ?❤️?

Comments are closed.