?കരിനാഗം 12?[ചാണക്യൻ] 413

അപ്പോഴേക്കും ആദ്യം അടി കൊണ്ട അയാൾ മഹിയെ പുറകിൽ നിന്നും ചവിട്ടി വീഴ്ത്തിയിരുന്നു.

റോഡിലേക്ക് കൈ കുത്തി വീണ മഹി തിരിഞ്ഞു നോക്കിയതും കണ്ടത് വേറൊരുത്തൻ കയ്യിൽ കിട്ടിയ റാഡുമായി തനിക്ക് നേരെ ഓടിയെടുക്കുന്നതാണ്.

അത് കണ്ട മഹി അയാൾ ഓടിയടുത്തതും റോഡിൽ കിടന്ന് വട്ടം കറങ്ങി അയാളുടെ കാലിൽ തന്നെ തൊഴിച്ചു.

അപ്രതീക്ഷിതമായി കാലിന് ചവിട്ട് കിട്ടിയ അയാൾ നില തെറ്റി മൂക്കും കുത്തി വീണു.

അപ്പോഴേക്കും ചാടിയെണീറ്റ മഹി റോഡിൽ വീണു കിടക്കുന്ന റാഡ് എടുത്തു കയ്യിൽ പിടിച്ചു.

പൊടുന്നനെ പിന്നിൽ നിന്ന് നാലാമത്തവൻ മഹിയെ പൂണ്ടടക്കം പിടിച്ചു ഞെരിക്കാൻ തുടങ്ങി.

അയാളുടെ കൈപ്പിടിയിൽ പെട്ടു പോയ മഹി റാഡിന്റെ അറ്റംകൊണ്ടു അയാളുടെ വയറിൽ പ്രഹരിച്ചു.

വയറിൽ പ്രഹരം കൊണ്ട അയാളുടെ കൈ അയാഞ്ഞ നിമിഷം മഹി തിരിഞ്ഞ് നിന്ന് റാഡ് ശക്തിയിൽ വീശി.

ഠപ്

മുഖത്തു റാഡ് കൊണ്ടു അടിയേറ്റ അയാൾ ദൂരേക്ക് തെറിച്ചു വീണു.

അതുകണ്ടു ഭയന്ന ഒരുവൻ റോഡിനരികിൽ നിന്നും കിട്ടിയ കല്ല് എടുത്തു മഹിയെ നോക്കി ഉന്നം പിടിച്ച വേളയിൽ മഹി കയ്യിലുള്ള റാഡ് അയാളുടെ നേരെ തന്നെ എറിഞ്ഞു.

തലക്ക് ഏറു കൊണ്ട അയാൾ അലർച്ചയോടെ നിലത്തേക്ക് ഇരുന്നുപോയി.

അയാളുടെ മൂക്കിൽ നിന്നും ചോര റോഡിലേക്ക് ചീന്തി.

അതുകണ്ട് ഭയന്ന ബാക്കിയുള്ള രണ്ടുപേരിൽ ഒരുവൻ മഹിയെ നോക്കിക്കൊണ്ട് അലറി.

ടൂൾസ് എടുക്കെടാ

അയാൾ അലറിയതും മറ്റവൻ ജീപ്പിന്റെ പുറകിൽ പോയി രണ്ടു വാക്കത്തി എടുത്തുകൊണ്ടു വന്നു.

ഇന്നാ അണ്ണാ പിടി

കയ്യിലുള്ള വാക്കത്തി അയാൾ മറ്റവന് കൈ മാറി.

അവരുടെ കയ്യിൽ വാക്കത്തി എത്തിയതും മഹി ചുറ്റും നോക്കി.

പ്രതിരോധിക്കാൻ പോന്ന ഒന്നിനായി.

അപ്പോഴേക്കും അതിലൊരുവൻ കത്തിയും കൊണ്ടു മഹിക്ക് നേരെ ഓടിയെടുത്തു.

പിന്നാലെ മറ്റവനും.

ബെൻസിന്റെ പാതി ഇളകിയ ഡോർ വലിച്ചെടുത്ത് മഹി ആദ്യം ഓടി വന്നവനിട്ട് തന്നെ പ്രഹരിച്ചു.

പ്രഹരമേറ്റ ഉടൻ തന്നെ അയാൾ അലറിക്കൊണ്ട് നിലം പതിച്ചു.

പിന്നാലെ ഓടി വന്നവൻ കത്തി വീശിയതും ഡോർ കൊണ്ടു ബ്ലോക്ക്‌ ചെയ്ത് അയാളുടെ മുട്ടുകാൽ നോക്കി മഹി ആഞ്ഞു ചവിട്ടി.

മുട്ടു ഒടിഞ്ഞു താഴെ വീണ അയാളുടെ തല നോക്കി വീണ്ടുമൊരു പ്രഹരം കൂടി മഹി കൊടുത്തപ്പോഴേക്കും അയാളും നിലം പതിച്ചിരുന്നു.

എല്ലാവരും വീണുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് മഹി കയ്യിലുള്ള ഡോർ വലിച്ചെറിഞ്ഞ ശേഷം ആ പെൺകുട്ടിക്ക് നേരെ നടന്നടുത്തു.

ഇതിനിടയിൽ എപ്പോഴോ ബോധം തിരിച്ചു കിട്ടിയ ആ പെൺകുട്ടി പയ്യെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.

അപ്പോഴാണ് ഏതോ ഒരു അപരിചിതൻ തന്നെ ആക്രമിക്കാൻ വന്നവരെ പ്രഹരിക്കുന്നത് അവൾ കണ്ടത്.

മഹി അവൾക്ക് സമീപം നടന്നടുക്കുന്നത് കണ്ട അവൾ ഭയന്ന് എഴുന്നേറ്റ് ഓടാൻ നോക്കി.

പക്ഷെ സാധിച്ചില്ല.

അപ്പോഴേക്കും അവൾ നന്നേ ക്ഷീണിച്ചിരുന്നു.

പാതി അടഞ്ഞു പോകുന്ന കൺപോളകളെ വലിച്ചു തുറന്നുകൊണ്ട് അവൾ നോക്കി.

അപ്പോഴേക്കും മഹി അവൾക്ക് സമീപം വന്നു അവളുടെ തലയെടുത്ത് മടിയിലേക്ക് വച്ചിരുന്നു.

ഹേയ്….. കുഴപ്പമൊന്നുമില്ലലോ…… താൻ ഓക്കേ അല്ലെ….. എന്താ പേര്?

മഹി അവളുടെ അടഞ്ഞു പോകുന്ന കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.

അവൾ അവസാനമായി അവനെ ഒന്നു കൂടി നോക്കി.

40 Comments

  1. Super mashaaaa?? nannayirunnu kadha

  2. ബാക്കി എന്ന് വരും ചാണക്യൻ ബ്രോ

    1. ചാണക്യൻ

      @vishnu

      ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
      നന്ദി ❤️❤️

  3. Neyyaattinkara kuruppu ????

    Ithavanayum bhangiyaayi ???? next part waiting

    1. ചാണക്യൻ

      @neyyattinkara kuruppu

      ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
      അടുത്ത പാർട്ട്‌ ഉടനെ ഇടാവേ..
      ഒത്തിരി സ്നേഹം.. ?
      നന്ദി ❤️❤️

  4. ?സിംഹരാജൻ

    ചാണക്യൻ♥️?,

    ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!

    ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…

    അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????

    എന്തായാലും ഈ പാർട്ട്‌ പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!

    ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ

      ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
      കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
      നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
      പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
      ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
      പിന്നെ മഹി‌യെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
      അത്‌ വഴിയേ പറയാം കേട്ടോ..
      മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
      പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
      അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
      ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട്‌ പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

      1. ?സിംഹരാജൻ

        ♥️?♥️?

  5. ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട്‌ വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു

    1. ചാണക്യൻ

      @arunraj

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
      ഒരു ഊഹം വച്ചു എഴുതിയതാ ?
      ഞാൻ കാസർഗോഡ്കാരനാ
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
    നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം

    1. ചാണക്യൻ

      @അഭി

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
      അടുത്ത ഭാഗം വേഗം ഇടാവേ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. Next part vaikumo

    1. ചാണക്യൻ

      @abdul salam

      ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
      നന്ദി ❤️❤️

  8. സൂര്യൻ

    അഥ൪വ്വ൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ഇല്ല ബ്രോ…
      എഡിറ്റിംഗ് മടിയാ ?
      അതാ ഇടാത്തെ

  9. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം..
      നന്ദി ❤️❤️

  10. കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്

    ലാസ്റ്റ് വന്ന പെണ്ആരാണ്

    റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
    പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ

    മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ

    Nxt part കാത്തിരിക്കുന്നു

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
      ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
      പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
      ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
      അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ജിത്ത്

    Good going man…

    1. ചാണക്യൻ

      @ജിത്ത്

      ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം….. ?
      നന്ദി ❤️❤️

  12. ?

    1. ചാണക്യൻ

      @dean

      ❤️❤️

  13. ?❤️?❤️?

    1. ചാണക്യൻ

      @akshay

      ❤️❤️

  14. Kadha nannayitund but pages kuravanu

    1. ചാണക്യൻ

      @krish krish

      പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
      ഒത്തിരി സ്നേഹം…
      നല്ല വായനക്ക് നന്ദി ❤️❤️

    1. കൊള്ളാം

      1. ചാണക്യൻ

        @ananthu

        ഒത്തിരി സ്നേഹം…
        നന്ദി ബ്രോ ❤️❤️

    2. ചാണക്യൻ

      @ST

      ഒത്തിരി സ്നേഹം…
      നന്ദി ബ്രോ ?❤️?

  15. ഇതേത് ഷൊർണുർ ആണ് ??

    1. ചാണക്യൻ

      @No one

      അതെന്താ അങ്ങനെ ചോദിച്ചേ ?

  16. Adipoly adipoly… Bakki koode poratte?

    1. ചാണക്യൻ

      @sparkling spy

      മുത്തേ ?❤️?
      ബാക്കി കൂടി ഉടനെ ഇടാട്ടോ…
      ഒത്തിരി സ്നേഹം ?
      കഥ വായനക്കു നന്ദി ❤️❤️

  17. page poraa taa………kittiyadatholam adipoly

    1. ചാണക്യൻ

      @divakar

      പേജ് കൂട്ടാം കേട്ടോ ?
      ഒത്തിരി സ്നേഹം.. ?
      നല്ല വായനക്ക് നന്ദി ❤️❤️

  18. ?സിംഹരാജൻ

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജാ

      ?❤️?

Comments are closed.