എന്നെ കാത്തു മുബീൻ അവിടെയുണ്ടായിരുന്നു എന്നെ കണ്ടതും അവൻ ഓടി എന്റെ അരികിൽ വന്നു…
ഞാൻ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…
എന്നാൽ അവൻ എന്നെ കെട്ടിപ്പിടിച്ചു… നീ വിഷമിക്കല്ലേ ഡാ.. അവനിക്ക് ഒന്നും പറ്റില്ല…
ഡാ.. എനിക്ക്… അർജുനെ കാണണം..
ഡാ… നീയെന്താ പറയുന്നത് നിനക്കറിയാമോ… അവിടെ അവന്റെ വീട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടാകും.. അവരുടെ അടുത്തേക്ക് നിനക്ക് പോകണോ….
എനിക്ക് പോകണം… എനിക്ക് അവരോട് മാപ്പുപറയണം…. ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല എന്ന് എന്നിക്കു പറയണം അവരോട്….
ഡാ അത് വേണോ…
നീ വരണ്ട ഞാൻ തനിയെ പൊയ്ക്കോളാം…
അതൊന്നും വേണ്ട ഞാനും വരും….
ഞാനും അവനും കൂടെ എന്റെ ബൈക്കിൽ ഹോസ്പിറ്റലിൽ പോയി… അവിടെയുള്ള റിസപ്ഷനിൽ ഉള്ള പെണ്ണിനോട് തല പൊട്ടി വന്ന അർജുൻ എവിടെയാ ഉള്ളത് എന്ന് തിരക്കി …
അർജുൻ icu വിൽ ആണുള്ളത്… എന്ന് അവൾ പറഞ്ഞു…
ഞാനും മുമ്പിനും കൂടി icu യിലേക്ക് പോയി… അവിടെ മുന്നിൽ തന്നെ അവന്റെ അമ്മയും അച്ഛനും പിന്നെ വയസ്സായ രണ്ടു പേര് കൂടെയുണ്ട് …
ഞാൻ നേരെ അവന്റെ അമ്മയുടെ അടുത്ത് പോയി….
അവർ എന്നെ നോക്കി കരഞ്ഞു കൊണ്ട് അജുന്റെ ഫ്രണ്ട് ആണോ എന്നു ചോദിച്ചു…
ഞാൻ കുറച്ചുനേരം ഒന്നും പറയാതെ അവരുടെ മുഖത്തേക്ക് നോക്കി… അമ്മേ ഞാൻ അർജുനന്റെ ഫ്രണ്ട് അല്ല.. ഞാനാണ് അവനെ ഈ അവസ്ഥയിൽ എത്തിച്ചത്…
അവന്റെ അമ്മ എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു നിനക്ക് എങ്ങനെ തോന്നിയടാ … എന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ ആക്കാൻ …. പറ… നീ പറയടാ…
അമ്മേ… ഞാൻ മനപ്പൂർവ്വം ചെയ്തതെല്ലാം പറ്റിപ്പോയി…. എന്നോട് ക്ഷമിക്കണം……
അർജുന്റെ അച്ഛൻ വേഗം തന്നെ ആ അമ്മയെ പിടിച്ചു മാറ്റി…
അവന്റെ അച്ഛൻ എന്നോട് ആയി പറഞ്ഞു… നീ ഇവിടെ നിന്ന് പൊട്… അതാണ് നിനക്ക് നല്ലത്…
അങ്കിൾ ഞാനൊരു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല എന്ന് എനിക്കറിയാം… എന്നോട് ക്ഷമിക്കാൻ കൂടെ ഞാൻ പറയില്ല…. അവനെ ഏതു ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടും ചികിത്സിക്കാൻ ഞാൻ തയ്യാർ ആണ്….
എന്റെ മകനെ ചികിത്സിക്കാൻ എനിക്കറിയാം നീ പോവാൻ നോക്ക്…
പ്ലീസ് ഞാൻ ഇവിടെ ഒരു മൂലക്ക് ഇരുന്നോളാം പ്ലീസ് അത് പറ്റത്തില്ല എന്നു പറയരുത്….
അയാളൊന്നു പറയാതെ അയാളുടെ ഭാര്യയുടെ അടുത്തേക്ക് പോയി അവരെ ആശ്വസിപ്പിക്കുക യാണ്….
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു അങ്കിളിനോട് ആയി പറഞ്ഞു അർജുന് ഓപ്പറേഷൻ വേണം കുറച്ച് കോംപ്ലിക്കേറ്റഡ് ആണ് സാറിനോട് ഒന്ന് ഡോക്ടറെ കാണാൻ പോവാൻ പറഞ്ഞു അവൾ അതും പറഞ്ഞ് ഉള്ളിലേക്ക് പോയി….
അയാൾ എന്നെ ഒന്ന് നോക്കി ഭാര്യയോട് നമ്മുടെ കുഞ്ഞിന് ഒന്നും പറ്റത്തില്ല നീ വിഷമിക്കാതെ ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം…. അവർ പറഞ്ഞു ഞാനും വരാം എന്താ പറയുന്നത് എനിക്കും കേൾക്കണം… അതൊന്നും വേണ്ട നീ ഇവിടെ ഇരിക്ക്…
അയാൾ എന്നെ നോക്കി വരാൻ പറഞ്ഞു…. ഞാൻ മുബിനോട് അർജുന്റെ അമ്മയെ നോക്കാൻ പറഞ്ഞു… വേഗം തന്നെ അങ്കിളിന്റെ അടുത്തേക്ക് പോയി…
അയാൾ എന്നെയും കൂട്ടി കുറച്ച് അകലെ മാറി നിൽക്കുന്നു രണ്ടു പ്രായമായ വ്യക്തികളുടെ അടുത്തേക്കു പോയി….
അവരിലൊരാൾ അങ്കിളിനോട് ആയി ചോദിച്ചു… രാജാ മോന് എങ്ങനെയുണ്ട്…
അങ്കിൾ അവരോടായി പറഞ്ഞു.. അവനിക്ക് കുറവുണ്ട് എന്നാൽ പിന്നെ നിങ്ങൾ പൊയ്ക്കോ ഇവിടെ അവന്റെ ഫ്രണ്ട്സ് ഉണ്ട്…. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ പറയാം…
അവർ രണ്ടുപേരും അങ്കിളിനോട് എന്നാൽ ഞങ്ങൾ പോവാ ഇവിടെ അവന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടല്ലോ…
അങ്കിൾ അവരോട് അങ്ങനെയാവട്ടെ എന്നു പറഞ്ഞു…
അവർ പോയി കഴിഞ്ഞു ഞാനും അങ്കിളും നേരെ ഡോക്ടറെ കാണാനായി അയാളുടെ ക്യാബിനിലേക്ക് പോയി… അയാളുടെ അനുവാദം ചോദിച്ചു ഞാനും അങ്കിളും ആ റൂമിലോട്ട് കേറി അവിടെയുള്ള കസേരയിൽ ഇരുന്നു..
ഡോക്ടർ അങ്കിളിനോട് ചോദിച്ചു അർജുന്റെ ഫാദർ ആണ് ല്ലേ…
അങ്കിൾ അതിന് തലയാട്ടി കൊടുത്തു.. ഡോക്ടർ എന്റെ മകന് ഇപ്പോൾ എങ്ങനെയുണ്ട്….
ഞാൻ അത് പറയാൻ ആണ് നിങ്ങളെ വിളിച്ചത്…. അവനിക്ക് അടിയുടെ അഗാധതയിൽ തലയുടെ ഉൾഭാഗത്ത് ക്ഷതം ഏറ്റിട്ടുണ്ട് അത് എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്തു മാറ്റണം… വൈകുന്തോറും കോംപ്ലിക്കേറ്റഡ് കേസായി മാറും….
ഞാൻ അങ്കിളിനെ ഒന്നു നോക്കി ഡോക്ടറോട് പറഞ്ഞു… സർ എത്രയും പെട്ടെന്ന് അവനെ ഓപ്പറേഷൻ ചെയ്യും…
അയാൾ അതിന് ഇവിടെ കുറച്ച് പ്രൊസീജിയർ ഉണ്ട്… ഓപ്പറേഷനിൽ എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല എന്നുപറഞ്ഞ് ഒരു ഫോമിൽ ഒപ്പിട്ടു കൊടുക്കണം… പിന്നെ ഇതിന് ഏകദേശം അഞ്ചുലക്ഷത്തോളം രൂപയുടെ അടുത്തത് വരും….
സാർ പൈസയുടെ കാര്യം ഓർത്ത് ടെൻഷൻ ആവണ്ട അത് ഞാൻ അടച്ചു കൊള്ളാം ഒരു മണിക്കൂർ സമയം തന്നാൽ മതി…
ഓക്കേ അങ്ങനെയാണെങ്കിൽ ഫോമിൽ സൈൻ ചെയ്തു വെക്കു….
ഞാനും അങ്കിളും അതിനു തലയാട്ടി പുറത്തേക്ക് വന്നു…
അങ്കിൾ ആകെ ടെൻഷൻ അടിച്ചു നിൽക്കുകയാണ്….
അങ്കിളിനെ കൈയിൽ പിടിച്ചു… അവനിക്ക് ഒന്നും പറ്റത്തില്ല അങ്കിൾ ഇങ്ങനെ ടെൻഷനടിക്കേണ്ട… ഞാൻ പോയി പൈസ അടിച്ചിട്ട് വരാം….
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ പോകുമ്പോൾ അങ്കിൾ എന്നെ ബേക്കിൽ നിന്നു വിളിച്ചു …..
എന്താ അങ്കിൾ….
ഡാ എന്റെ കയ്യിൽ ഒരു രണ്ടുലക്ഷത്തോളം രൂപ ഉണ്ട് ബാക്കി എന്നെക്കൊണ്ട് ഇപ്പൊ തരാൻ പറ്റത്തില്ല… അത് രണ്ടു ദിവസത്തിനകം തരാം…..
അതൊന്നും ഓർത്തു അങ്കിൾ ടെൻഷനടിക്കേണ്ട അതൊക്കെ ഞാൻ നോക്കിക്കോളാം….
അങ്കിൾ എന്നെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു പോയി….
ഞാൻ വേഗം എന്റെ ബൈക്ക് എടുത്തു നേരെ എന്റെ വീട്ടിലേക്ക് പോയി… വീടിന്റെ മുന്നിൽ തന്നെ ഉപ്പാ ഇരിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടതും എന്റെ അരികിലേക്ക് വന്നു…
നീ എവിടെയായിരുന്നു ഇത്രനേരം….
അത് ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു…
ഹ്മ്മ്…. എങ്ങനെയുണ്ട് ഇപ്പൊ അവനിക്ക്…
❤❤❤❤❤
❤️?
This part was superb
താങ്ക്സ്… ❤❤
black mask എന്ന സ്റ്റോറി എനിക്ക് വളരെയേറെ ഇഷ്ടമായി j&n riders
ഈ ഭാഗവും അടിപൊളി?
താങ്ക്സ് മുത്തേ….
Waiting for next
ഇട്ടിട്ടുണ്ട് മിക്കവാറും നാളെ ഉണ്ടാവും… അധികം page ഒന്നും ഇല്ല… കുറച്ചേ എഴുതാൻ കഴിഞ്ഞിട്ടുള്ളൂ…. ❤❤❤
Appol Zain Zinan randuoraal thanneyaano?
അതെ രണ്ടും നാം തന്നെ… ??
Nom krithaarthanaayi,uthungapulakithanaayi.
Namovaakam
??
അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤
Kollanda. Kannil alpam mulakupodiyum vaayil alpam mannum vaariyittu muthukil moonnu kuthum kuthi kaale vaari nilayhadichittu veruthe vitteru
ഇതിലും ഭേദം അവനെ അങ്ങ് കൊന്നു കൂടെ… ???
ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️
And this part was amazing
❤❤❤
Nice adutha part vegam kondaa
Thnks❤❤
Waiting for next
❤️❤️
ഷമീർ ബല്ലാത്ത ജാതി മൻസൻ തന്നെ ????
ശരിയാ അവൻ വല്ലാത്തൊരു മനുഷ്യനാണ് ആണ്… അവനെ നമ്മക്ക് ശരിയാക്കാം… ❤️❤️❤️
Page kootti ezhuthu bro
2000 വേർഡ്‌സിനഅടുത്ത എഴുതിയിട്ടുണ്ട് പക്ഷേ പബ്ലിഷ് ചെയ്തപ്പോൾ വെറും നാല് പേജ് ?? പിന്നെ ഈ പാർട്ട് പാസ്റ്റ് ആണല്ലോ…. എല്ലാം നമുക്ക് ശരിയാക്കാം.. എന്ന് സ്നേഹത്തോടെ Zinan
നന്നായിരുന്നു പാസ്ററ് ഒക്കെ വരണം.. ചുമ്മാ അങ്ങനെ അങ്ങ് എഴുതി പോയാൽ എങ്ങെനാണ്?? എഴുത്ത് വളരെ മെച്ചപ്പെട്ടു.. കാര്യങ്ങൾ ഡീറ്റൈൽ ആയി ബോറടിക്കാത്ത വിധം എഴുതുക.. മെയിൻ content ലേക്ക് വരാൻ കാത്തിരിക്കുന്നു.. ഒരുത്തന്റെ തല തല്ലിപൊളിച്ചു icu vil ആക്കിയ ചെക്കന് ഒന്നു വഴക്ക് പോലും പറയാതെ 5 ലക്ഷം രൂപക്ക് ചെക്ക് എഴുതി തന്നെ ബാപ്പ യെ ആണോ ആ പഹയൻ കടുവ എന്ന് വിളിക്കുന്നെ. നല്ല പൊട്ടീര് കിട്ടാതെന്റെയാ…
അടുത്ത പാർട്ട് ഉടനെ തായോ..
ഒത്തിരി സ്നേഹം.
❤❤❤❤
???? point
ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️
ഷമീർ, വല്ലാത്ത ചൊറ തന്നെ ആണല്ലോ. മിക്കവാറും ഇത് അത് തന്നെ ആരിക്കും ?
അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤