? ഭാര്യ കലിപ്പാണ്?05 [Zinan] 440

? ഭാര്യ കലിപ്പാണ് ? 05

Author :Zinan

[ Previous Part ]

 

???????????????????


രാവിലെ എന്നെ കാണാതെ പോയില്ലേ….

ഞാൻ….. എന്ത്…?

എല്ലാ എന്നോടൊന്നും പറയാതെ പോയില്ലേ എന്ന്….

ഓ അങ്ങനെ……

അതെ എനിക്കൊരു കാര്യം പറയാനുണ്ട്…

എന്താ തനിക്ക് പറയാനുള്ളത്……

അത് ഇവിടെവെച്ച് പറയാൻ കഴിയില്ല

ഞാൻ കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരെ എന്നും പറഞ്ഞു അവൾ നാണത്താൽ ഉള്ളിലേക്കു പോയി…


?ഭാര്യ കലിപ്പാണ് ?05

തുടർന്ന് വായിക്കുക…….

അവളുടെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്…. എന്തെങ്കിലുമാവട്ടെ കോപ്പ്.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താഴത്തേക്ക് പോയി….

ചെന്ന് കയറിയത് ഒരു ഭൂലോക ദുരന്ത ത്തിന്റെ അടുത്തേക്കാണ് .. വേറാരുമല്ല  എന്നോടു മുബീനോടും കൂടെ പഠിച്ച ഷമീർ ആണ്….

( ഈ ഷമീറിനെ കുറച്ചു പറയാൻ ഒരുപാടുണ്ട്  അതൊന്നും ഇതിൽ ഉൾപ്പെടുത്തുനില്ല. എന്നാലും അവനെക്കുറിച്ചു ചിലതൊക്കെ പറഞ്ഞുതരാം )

ഷമീറിന്റെ സ്വഭാവ ഗുണങ്ങൾ….

1. നേരെ ചൊവ്വ നടക്കുന്ന രണ്ടുപേരെ രണ്ടായി പിരിക്കുക

2. മറ്റുള്ളവരെ കുറിച്ച് കുറ്റം പറഞ്ഞ് നടക്കുക….

3. എന്തെങ്കിലും നിസ്സാരമായ വാക്ക് തർക്കങ്ങൾ  ഇവൻ ഇടയിൽ കയറി അതൊരു അന്താരാഷ്ട്ര പ്രശ്നം ആക്കി മാറ്റുക…

ഈ ന*** കാരണം കോളേജിലെ കപ്പിൾസ്ന് സ്വസ്ഥമായി പ്രണയിക്കാൻ പോലും കഴിയുമായിരുന്നില്ല. അവരെ ബ്ലാക്ക് മെയിൽ ചെയ്തു പൈസ ഉണ്ടാക്കലാണ് ആശാന്റെ മെയിൻ പരിപാടി …

ഇനി ഈ  ന*** എന്റെ ജീവിതം കുട്ടിച്ചോർ ആക്കിയത് കൂടെ പറഞ്ഞുതരാം..( ഡീറ്റൈൽ ആയി എഴുതിയിട്ടുണ്ട് )

കോളേജിൽ സീനിയേഴ്സും ജൂനിയേഴ്സ് തമ്മിലുള്ള അടിയുടെ ഇടയിൽ അവൻ എവിടുന്നോ ഒരു ക്രിക്കറ്റ് ബാറ്റും പൊക്കിപ്പിടിച്ച് എന്റെ അരികിലേക്ക് ഓടി വന്നു… എന്റെ കൈയിലേക്ക് ആ ബാറ്റ്  തന്നിട്ടു പറഞ്ഞു പോയി അടിയെടാ അവന്മാരെ……

എനിക്ക് കുറച്ചു ചോരത്തിളപ്പിന്റെ അസുഖം ഉള്ളതിനാൽ കേട്ടപാതി കേൾക്കാത്ത പാതി ഞാൻ അതിലുള്ള സീനിയേഴ്സ് നെരെ  തലവനായ അർജുന്റെ കൈക്ക് അടിക്കാൻ വീശിയപ്പോൾ ആ മണ്ടൻ ശിരോമണി കുനിഞ്ഞു കളഞ്ഞു.. നേരെ കൊണ്ടത് അവന്റെ തല മണ്ടയ്ക്ക് അവിടെ കൂടി നിന്നവരെല്ലാം ആ കാഴ്ച കണ്ടു  സ്തംഭിച്ചു പോയി… പിന്നെ ഞാൻ കാണുന്നത് അവിടേക്ക് ഓടി വരുന്നേ കുറെ പേരെയാണ് ആരൊക്കെയോ അവനെ ചുരുട്ടിക്കൂട്ടി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.. അവിടെ ഇവിടെ ആയി ചോരത്തുള്ളികൾ മണ്ണിലേക്ക്  വീണ ത്തിന്റെ പാടുകൾ എനിക്ക് കാണാൻ കഴിഞ്ഞു….

എന്നെ ആരൊക്കെയോ ചേർന്നു പ്രിൻസിപ്പാൾ ഇന്റെ  റൂമിലോട്ടു കൊണ്ടു പോയി…

ഞാൻ ഉള്ളിൽ കേറിയപ്പോൾ തന്നെ എന്നെ തുറിച്ചു നോക്കുന്ന പ്രിൻസിയെ ആണ്   ഞാൻ കണ്ടത്….

അയാൾ ആർക്കൊക്കെയോ ഫോൺ ചെയ്തു കൊണ്ടിരുന്നു… എന്നിട്ട് എന്നെ ഒന്നു നോക്കിയിട്ട് ബാക്കിയുള്ളവരോട് എല്ലാം ക്ലാസ്സിലേക്ക് പോവാൻ പറഞ്ഞു.. അവരൊക്കെ പോയപ്പോ.. അയാൾ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു…

നിനക്കൊക്കെ എന്നതിന്റെ കഴപ്പ് ആണ്…. നീ ഇവിടുന്ന് ഒരുത്തനെ ഹോസ്പിറ്റലിൽ  അയച്ചില്ലേ…. അവന്റെ സ്ഥിഥി വളരെ മോശമായി കൊണ്ടിരിക്കുകയാണ് അവന് എന്തെങ്കിലും പറ്റിയാൽ നിന്റെ കാര്യം പോക്കാണ്…

സർ മനപ്പൂർവം എല്ലാ.. ആ സമയത്തിൽ പറ്റി പോയതാ….

ഓ ഞാൻ അങ്ങ് വിശ്വസിച്ചു … നാണം ഉണ്ടെടാ ഇത്രയൊക്കെ വയസ്സായില്ലേ… ഇപ്പോളും അടികൂടി നടക്കുന്നു… പിന്നെ ഇത് ഫസ്റ്റ് ടൈം ഒന്നുമല്ലല്ലോ താൻ ഇവിടെ ജോയിൻ ചെയ്തിട്ട് ഒരു കൊല്ലം ആവാറായി അതിനിടയിൽ തന്റെ പേരിൽ   എത്ര കംപ്ലൈന്റ്  ആണ് വന്നത് എന്നറിയാമല്ലോ .. അത് ഞാൻ പറയേണ്ടതില്ലല്ലോ….

സോറി സർ….

തന്റെ ഒരു സോറി ഇങ്ങോട്ട് എടുക്കേണ്ട   പിന്നെ അവനിക്ക് ഒന്നും പറ്റാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ അത് പോലീസ് കേസ് ആവും… തൽക്കാലം എവിടേക്കെങ്കിലും മാറി നിൽക്ക്…

ഓക്കേ സാർ….

ഞാൻ നിന്റെ ഫാദർനോട്  കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്…. ഒക്കെ നീ പോവാൻ നോക്ക്…

ഞാൻ അവനെ അടിച്ച നിമിഷത്തെ പിഴച്ചു.. പ്രിൻസിയെ നോക്കി  സങ്കടത്തോടെ ഉള്ള മുഖവുമായി ഞാനവിടെ നിന്നു പുറത്തേക്ക് വന്നു…

31 Comments

  1. ❤❤❤❤❤

  2. This part was superb

    1. താങ്ക്സ്… ❤❤
      black mask എന്ന സ്റ്റോറി എനിക്ക് വളരെയേറെ ഇഷ്ടമായി j&n riders

  3. ഈ ഭാഗവും അടിപൊളി?

    1. താങ്ക്സ് മുത്തേ….

  4. Waiting for next

    1. ഇട്ടിട്ടുണ്ട് മിക്കവാറും നാളെ ഉണ്ടാവും… അധികം page ഒന്നും ഇല്ല… കുറച്ചേ എഴുതാൻ കഴിഞ്ഞിട്ടുള്ളൂ…. ❤❤❤

  5. Appol Zain Zinan randuoraal thanneyaano?

    1. അതെ രണ്ടും നാം തന്നെ… ??

      1. Nom krithaarthanaayi,uthungapulakithanaayi.
        Namovaakam

  6. അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤

    1. Kollanda. Kannil alpam mulakupodiyum vaayil alpam mannum vaariyittu muthukil moonnu kuthum kuthi kaale vaari nilayhadichittu veruthe vitteru

      1. ഇതിലും ഭേദം അവനെ അങ്ങ് കൊന്നു കൂടെ… ???

  7. ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️

    1. And this part was amazing

  8. Nice adutha part vegam kondaa

  9. Waiting for next

  10. ഷമീർ ബല്ലാത്ത ജാതി മൻസൻ തന്നെ ????

    1. ശരിയാ അവൻ വല്ലാത്തൊരു മനുഷ്യനാണ് ആണ്… അവനെ നമ്മക്ക് ശരിയാക്കാം… ❤️❤️❤️

  11. Page kootti ezhuthu bro

    1. 2000 വേർഡ്‌സിനഅടുത്ത എഴുതിയിട്ടുണ്ട് പക്ഷേ പബ്ലിഷ് ചെയ്തപ്പോൾ വെറും നാല് പേജ് ?? പിന്നെ ഈ പാർട്ട്‌ പാസ്റ്റ് ആണല്ലോ…. എല്ലാം നമുക്ക് ശരിയാക്കാം.. എന്ന് സ്നേഹത്തോടെ Zinan

  12. നന്നായിരുന്നു പാസ്ററ് ഒക്കെ വരണം.. ചുമ്മാ അങ്ങനെ അങ്ങ് എഴുതി പോയാൽ എങ്ങെനാണ്?? എഴുത്ത് വളരെ മെച്ചപ്പെട്ടു.. കാര്യങ്ങൾ ഡീറ്റൈൽ ആയി ബോറടിക്കാത്ത വിധം എഴുതുക.. മെയിൻ content ലേക്ക് വരാൻ കാത്തിരിക്കുന്നു.. ഒരുത്തന്റെ തല തല്ലിപൊളിച്ചു icu vil ആക്കിയ ചെക്കന് ഒന്നു വഴക്ക് പോലും പറയാതെ 5 ലക്ഷം രൂപക്ക് ചെക്ക് എഴുതി തന്നെ ബാപ്പ യെ ആണോ ആ പഹയൻ കടുവ എന്ന് വിളിക്കുന്നെ. നല്ല പൊട്ടീര് കിട്ടാതെന്റെയാ…
    അടുത്ത പാർട്ട്‌ ഉടനെ തായോ..
    ഒത്തിരി സ്നേഹം.
    ❤❤❤❤

    1. ???? point

    2. ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️

  13. ഷമീർ, വല്ലാത്ത ചൊറ തന്നെ ആണല്ലോ. മിക്കവാറും ഇത് അത് തന്നെ ആരിക്കും ?

    1. അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤

Comments are closed.