?ഭാര്യ കലിപ്പാണ്?07[Zinan] 490

അവൻ പൂർണ്ണമനസ്സോടെ സമ്മതിച്ചതാണോ….. അല്ലെങ്കിൽ നിങ്ങൾ അവനെ നിർബന്ധിപ്പിച്ചു സമ്മതിപ്പിച്ചതണോ….?

എല്ലാ… അവൻ പൂർണ്ണമനസ്സോടെ സമ്മതിച്ചത് ആണ്….

അവന്റെ വീട്ടുകാർ അറിയുമോ….?

ഇല്ല… നിനക്ക് സമ്മതമാണെങ്കിൽ പറഞ്ഞാൽ മതിയല്ലോ…. എന്നു വിചാരിച്ചു പറയാത്തത് ആണ്….

ഹ്മ്മ്…. അവന് എന്താ പണി ( ജോലി)……

അവന് അങ്ങനെ പ്രത്യേകിച്ച് ഒരു പണിയും ഇല്ല… അവന്റെ ഉപ്പയുടെ ഹോട്ടലിൽ ഇടക്കൊക്കെ പോയി നിൽക്കാറുണ്ട്….

അങ്ങനെയുള്ള ഒരു വ്യക്തിക്ക് എന്നെ നോക്കാൻ കഴിയും എന്ന് നിനക്ക് ഉറപ്പുണ്ടോ…..?

ഉറപ്പുണ്ട്…. അവനു ഇഷ്ടപ്പെട്ടവരെ ഏതു പ്രതിസന്ധിയിലും അവൻ പൊന്നു പോലെ നോക്കും…. ഇപ്പോൾതന്നെ  എന്റെ വിഷമം കണ്ടത്  കൊണ്ടും മാത്രം  അവൻ സമ്മതിച്ചതാണ് ഇ കല്യാണത്തിന്….

ഹ്മ്മ്…. എത്ര വരെ പഠിച്ചു….?

ഡിഗ്രി ഫസ്റ്റ് ഇയർ വരെ പഠിച്ചു.. പിന്നെ ചില പ്രശ്നങ്ങൾ കൊണ്ടു പഠിപ്പു നിർത്തി…..

ഇനി തുടർന്ന് പഠിക്കുമോ…..

ഇല്ല…. അറിയില്ല….

ഹ്മ്മ്…. മുബിനെ ഞാൻ ഇനിയും സമ്മതിച്ചിട്ടില്ല…. സമ്മതിക്കണം എങ്കിൽ കുറച്ച് കണ്ടീഷൻസ് ഉണ്ട്…..

ഇനിയും….എന്താ കണ്ടീഷൻസ്….?

അവൻ നിർത്തിവെച്ച പഠനം തുടരണം… അത് ഞാൻ പഠിപ്പിക്കുന്നു കോളേജിൽ ആയിരിക്കണം….. അവിടെ അവൻ എനിക്ക് എല്ലാവിധ റെസ്പെക്ട് തരണം…..

ഇതു കേട്ടു നിന്ന… മുബിന്റെ മുഖം ഒരു നിമിഷം മങ്ങിയതായി മുബീന കണ്ടു…..

ഇത്ത…. അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം…..

ഇതൊന്നുമറിയാതെ അപ്പുറത്ത് ആശിഫയെ പറഞ്ഞു മനസ്സിലാക്കി…. ഒരു വെപ്രാളത്തോടെ നിൽക്കുകയായിരുന്നു ആഷിക്… അവൻ അറിയില്ലല്ലോ  ഇനി വരാൻ പോകുന്നത് അവനുള്ള മുട്ടൻ  പണികളുടെ  ഹോൾസെയിൽ മാർക്കറ്റാണ് എന്ന്….. അതേപോലെ ഷമീറും അറിയുന്നില്ലല്ലോ അവന്റെ അന്ത്യം ആഷിഖിന്റെ കൈ കൊണ്ടാണെന്ന് …..


 തുടരും…..

 ഇത് കുറച്ചേ ഉള്ളു എന്നറിയാം…. രാത്രിയിൽ  എഴുതിയത് കൊണ്ട് അധികമൊന്നും എഴുതാൻ പറ്റിയില്ല…

????????????????