?DEATH NOTE ?
Author : സാത്താൻ
ഞാൻ കണ്ട ഒരു സീരിസിനെ ആസ്പതമാക്കി എഴുതുന്ന കഥയാണ് ഇത്, ഇതിൽ പറയുന്ന കാര്യങ്ങൾ തികച്ചും സാങ്കല്പികം മാത്രം ആണ്.
ഒരു മനുഷ്യൻ ജനിക്കുന്നത് സ്ത്രീയുടെ ഉദരത്തിൽ നിന്നാണ് എന്നാൽ മരിക്കുന്നതോ?
മനുഷ്യൻ മരിക്കാൻ ഒരുപാട് സാധ്യതകൾ ഉണ്ട് രോഗം വന്ന് മരിക്കുന്നവർ ഉണ്ട്, ആത്മഹത്യ ചെയ്ത് മരിക്കുന്നവറുണ്ട്, ആരെങ്കിലും കൊന്ന് മരിക്കുന്നവർ, പ്രായം ചെന്ന് മരിക്കുന്നവർ, എങ്ങനെ ആയാലും ജനിച്ചാൽ ഒരു ദിവസം മരിക്കുക തന്നെ ചെയ്യും, മനുഷ്യൻ മരിച്ചതിനു ശേഷം അവന് എന്താണ് സംഭവിക്കുന്നത്,ചിലർ പറയുന്നു നന്മ ചെയ്തവർ സ്വർഗത്തിലും തിന്മ ചെയ്തവർ നരകത്തിലും പോവുമെന്ന്, എന്താണ് അതിനുള്ളിലെ വാസ്തവം, ആർക്കും അറിയില്ല,.
ദൈവം എന്ന് പറയുന്നത് സത്യമാണോ അതോ മിഥ്യയോ, അറിയില്ല. ഒരു ദിവസം പെട്ടന്ന് ഒരു മനുഷ്യന് അസാധ്യമായ ഒരു സിദ്ധി കിട്ടുന്നു, അവന് ലോകത്തിലെ ഏത് മനുഷ്യനെയും എപ്പോൾ വേണമെങ്കിലും കൊല്ലാം അതിന് അയാളുടെ മുഖവും പേരും മാത്രം അറിഞ്ഞിരുന്നാൽ മതി. ഇത് അങ്ങനെ ഒരുത്തന്റെ കഥയാണ് അവൻ ഈ സിദ്ധിയിലൂടെ തിന്മ ചെയ്യുന്നവരെ എല്ലാം ഇല്ലാതാക്കുന്നു. എന്നാൽ ഇതിലൂടെ അവനും ഒരു തിന്മയാണ് ചെയ്യുന്നത് എന്ന് അവൻ മനസ്സിലാക്കുന്നില്ല, തിന്മ ചെയ്യുന്നവരെ എല്ലാം ഇല്ലാതാക്കി നന്മയുടെ ഒരു പുതിയലോകം സൃഷ്ടിക്കാൻ അവൻ തീരുമാനിക്കുന്നു, അവിടെ അവൻ തന്നെ രാജാവ്, നമുക്ക് നോക്കാം അവൻ എങ്ങനെയാണ് അവന്റെ സാമ്രാജ്യം സൃഷിക്കുന്നതെന്ന്
ആരംഭിക്കുന്നു ——
ഭൂമി, കോടിക്കണക്കിനു മനുഷ്യർ താമസിക്കുന്ന ഗ്രഹം. ഇവിടെ മനുഷ്യർ മാത്രം ആണ് ഉള്ളത് എന്ന് പറയാൻ സാധിക്കില്ല കണ്മുന്നിൽ കാണുന്നത് സത്യവും അല്ല കാണാത്തത് അസത്യവും അല്ല..
KERALAM…..
തിരുവനന്തപുരം ജില്ല
സമയം രാത്രി 10.05
ജോർജ് മൈക്കിൽ ഇന്ത്യയിൽ മുഴുവനായി ബിസിനസ് സാമ്രാജ്യം ഉള്ള സമർത്ഥനായ വ്യക്തി പ്രായം 50 വയസ്സ് ഫാമിലി മുംബൈയിൽ settled ആണ്, കമ്പനിയുമായി ബന്ധപ്പെട്ട് കേരളത്തിലെ തന്റെ ബിസിനസ്സിലെ ചില പ്രശ്നങ്ങൾ തീർക്കുന്നതിനുവേണ്ടിയാണ് ജോർജ് ഇപ്പോൾ കേരളത്തിൽ വന്നത്. എയർപോർട്ടിൽ നിന്ന് ഇറങ്ങി തന്റെ കാറിൽ റൂം എടുത്ത ഹോട്ടലിലേക്ക് പോകുവായിരുന്നു ജോർജ് കാറിൽ അയാളും ഡ്രൈവറും മാത്രം.. നഗരത്തിൽ നിന്ന് മാറി ഒരു വിജനമായ സ്ഥലത്ത് എത്തിയതും ചീറി പാഞ്ഞു പോകുന്ന കാറിന്റെ മുന്നിലേക്ക് ഒരു നായ വന്ന് ചാടി, ഡ്രൈവർ കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും കാർ ബ്രേക്ക് ചെയ്ത് നിർത്തി. പെട്ടന്ന് ബ്രേക്ക് ചവുട്ടിയ ആകാദത്തിൽ പുറകിൽ മയങ്ങുകയായിരുന്ന ജോർജ് ഞെട്ടി ഉണർന്നു…..
എന്താടോ എന്ത് പറ്റി?
ജോർജ് ഡ്രൈവറോട് ചോദിച്ചു..
സർ ഒരു നായ വട്ടം ചാടിയതാ
അയാൾ പറഞ്ഞു…
ഹ്മ്മ് താൻ വണ്ടിയെടുക്ക്…
നല്ല തുടക്കം. ❤️❤️❤️
❤
വന്നു വന്നു എന്താ കോപ്പി അടിക്കെട്ടത് അറിയില്ല ലെ ഞാനും കഥകൾ വാഴിച്ചു വാഴിച്ചു ഒരു കഥ എഴുതി എവിടെയുമു കോപ്പി അടിക്കാതെ പറഞ്ഞട്ട് എന്താ എങ്ങനെ ആണ് അയക്കേണ്ടത് അറിയില്ല
എങ്ങനെയോ അയചിട്ട് ഒരു ആഴ്ചആയി എന്നും വന്നു നോക്കും വന്നോ എന്ന്?. നമ്മൾ എഴുതിയാ കഥ ആർക്കിലും വഴിച്ചു ഒരു comment ഇടൽ ഉണ്ടാവുന്ന സുഖം ഒന്നു അറിയാൻ ആഗ്രഹം ഉണ്ടയിടാൻ എന്തെകിലും എഴുത്തുകാരൻ ഇങ്ങനെ അവസ്ഥ ഉണ്ടകിൽ reply തരുക ഒരു മനസ്മാനം തിന്നു ആണ് മറ്റുള്ളവർടെ പ്രശ്നം അറിയുപ്പോൾ നന്മുടെ പ്രശ്നം എത്ര ചെറുതാണ് അറിയുപ്പോൾ ഉള്ള ഒരു അശ്വസം
Kadha വഴികാൻ ആഗ്രഹം ഉളവർ
Facebock കഥകൾbyനിഴൽ എന്ന പേജിൽ ഉണ്ട്
Sharechat ഇൽ ‘നിഴൽ’ എന്നാ name ഉണ്ട് കഥ ഒരുപാട് kathirunaപോലെ ഞാൻ വിചാരിച്ചു എന്റെ കഥ പ്യൂപ്ലിഷ് ചെയ്യില്ല എന്ന് എന്ന് സ്നേഹം പൂർവം nizhal
yethu katha anu publish akanjathu? pending stories onnum ella. mail il nokitu nizhal enna author inte kadha ella.
അങനെ anime യും കഥ ആയി തുടങ്ങി ❤️
☠️ റിയൂക്ക് ന്റെ നോട്ട് ആണോ??
പൊളി ?
കൊള്ളാം.,.,.
സ്വൽപ്പം കൂടി എഴുതാർന്നു.,.,
വരും ഭാഗങ്ങളിൽ അറിയാം.,.,
??
Bro ith chinese movie alle ith njaan kandittund. Kadha adipoli aanutooo❤️❤️
chinese movie alla jappanice anime anu
❤