? Fallen Star ? 8 [Illusion Witch] 800

Fallen Star 8 ?

Author : Illusion Witch | Previous Part

 


 

അവർ അഞ്ചു പേരും ഒരു നിമിഷം പരസ്പരം ഒന്ന് നോക്കി, പിന്നെ അവിടെ കിടന്നിരുന്ന abbie യുടെ ശവശരീരത്തിലേക്കും. അവളുടെ ഹൃദയഭാഗത്ത് വലിയ ഒരു ഹോൾ ഉണ്ടായിരുന്നു, ആരോ എന്തോ തുരന്ന് എടുത്തത് പോലെ ഉള്ള ഒരു ഹോൾ.

 

 

” Aab ” എന്ന് വിളിച്ചു കൊണ്ട് Kim he-in വേഗം തന്നെ തന്നെ ആ ശരീരത്തിന്റെ അടുത്തേക്ക് ഓടി. അവളുടെ പുറകെ ബാക്കി നാലുപേരും. പെട്ടന്ന് അവർ അഞ്ചു പേരും ചലിക്കാൻ പറ്റാതെ നിന്ന് പോയി.  സിക്സ്ത് സെൻസ് പോലെ വലിയ ഒരു അപകടം അവർ അഞ്ചു പേരും തിരിച്ചറിഞ്ഞു. അവർ ഒരേ സമയം അവർ നിന്നിരുന്നതിന്റെ എതിർ ദിശയിലേക്ക് നോക്കി. അവിടെ ഒരു മനുഷ്യന്റെ നിഴൽ രൂപം ഉണ്ടായിരുന്നു. അത് ഒരു മനുഷ്യൻ അല്ലന്ന് അടുത്ത നിമിഷം അവർ തിരിച്ചറിഞ്ഞു. മനുഷ്യന്റെ ശരീരഘടനയും സിംഹത്തിന്റെ മുഖവും ഉള്ള ഒരാൾ. അയാളുടെ ദേഹത്ത് നിറയെ ചോരയായിരുന്നു. അയാളുടെ നഖങ്ങൾ നിറഞ്ഞ കയ്യിൽ ചോരയിൽ കുളിച്ച ഒരു വസ്തു ഉണ്ടായിരുന്നു. ഒരു മുഷ്ടി വലിപ്പം ഉള്ള diamond കൊണ്ട് നിർമിച്ച ഒരു Eye ബോൾ, ഒരു കണ്ണ്.

 

 

Abbie യെ കൊന്നത് ഇയാൾ ആണെന്ന് അവർ അഞ്ചു പേരും ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞു, അയാൾ ഒരു നിസാരക്കാരൻ അല്ലെന്നും അവർ തിരിച്ചറിഞ്ഞു. അവർ പോലും അറിയാതെ അവർ അഞ്ചു പേരും തങ്ങളുടെ പവറുകൾ ആക്റ്റിവേറ്റ് ചെയ്തിരുന്നു.

 

 

Hae in നിന്നിരുന്ന സ്ഥലം മുഴുവൻ മഞ്ഞു പാളി കൊണ്ട് നിറഞ്ഞിരുന്നു, മെലിഞ്ഞു നീണ്ട എഡിയുടെ ശരീരം സ്റ്റീൽ പോലെ ഉറച്ച മസിൽസ് കൊണ്ട് നിറഞ്ഞു ആയാൽ ഒരു ആജനബാഹുആയി മാറി, ആനന്ദ്കൃഷ്ണയുടെ കയ്യിൽ ഉണ്ടായിരുന്ന കരടിയുടെ മുഖം പോലെഉള്ള ടാറ്റൂ തിളങ്ങി പെട്ടന്ന് ആനന്ദ്ന്റെ മുന്നിൽ ഒരു ശരീരത്ത് രോമങ്ങൾക്ക് പകരം തീ ജ്വാലകൾ നിറഞ്ഞ ഒരു കരടിയുടെ ജീവൻ ഇല്ലാത്ത ശരീരം പ്രത്യക്ഷപ്പെട്ടു, Flame Bear ഒരു  S level monstar, അടുത്ത നിമിഷം ആനന്ദ് കറുത്ത പ്രകാശം ആയി മാറി ആ മോൺസ്റ്റരുടെ ഉള്ളിലേക്ക് കടന്ന് പോയി. അടുത്ത നിമിഷം ആ monstar കണ്ണ് തുറന്നു. Muhammad Aslah പതിയെ വിസിൽ അടച്ചു അല്പനേരം കഴിഞ്ഞപ്പോൾ ചുറ്റും എന്തോ അരിച്ചു വരുന്ന പോലെ ഒരു ശബ്ദം കേട്ടു അടുത്ത നിമിഷം പല തരത്തിൽ ഉള്ള insects അവിടെ ആകെ നിറഞ്ഞു, ഉറുമ്പും എട്ടുകാലിയും പഴുതാരയും ഒക്കെ ഉള്ള വലിയ ഒരു സൈന്യം തന്നെ അവിടെ അണിനിരന്നു. അസ്‌ലഹ് ഒന്ന് കൂടി വിസിൽ അടിച്ചു അന്നേരം ആ insects കൾക്ക് എല്ലാം star എനർജി വന്നു അവ എല്ലാം 1 മീറ്ററിൽ കൂടുതൽ വലിപ്പം ഉള്ള monstar കൾ ആയി മാറി. സഞ്ജീവിന്റെ മുന്നിൽ ഗോൾഡൻ നിറം ഉള്ള വലിയ ഒരു ഷീൽഡ് ആ സമയത്ത് പ്രത്യക്ഷം ആയിരുന്നു. ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള അഞ്ചു പേരുടെ പവരുകൾ. Top റാങ്കർസിന്റെ പവറുകൾ. അവരുടെ എല്ലാം star എനർജി പുറത്ത് വന്നതോടെ കിലോമീറ്ററുകൾക്ക് അപ്പുറം ഉള്ള ജീവജാലങ്ങൾ പ്രാണരക്ഷാർദ്ധം പരക്കം പായാൻ തുടങ്ങിയിരുന്നു. അവർ അഞ്ചു പേരും

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.