” 9 അല്ല, 7 പേര് കൂടി വരും. പത്തു പേരിൽ രണ്ടു പേർ ഇവരുടെ ശത്രുക്കൾ ആണ് ഒന്ന് Queen Light, Queen of Angeles ഞങ്ങളുടെ ഒക്കെ റാണി, പിന്നെ King Darkness, King of Demons. അവർ രണ്ടുപേരും ഇപ്പൊ ജീവനോടെ ഇല്ല, അവരുടെ കിരീടാവകാശികൾ Princess of light ഉം Prince of Darkness ഉം. അവർ ആണ് ഭൂമിയെ രക്ഷിക്കേണ്ടവർ. പ്രിൻസസിനെ അവർ കൊന്നു പ്രിൻസിനെ അവർ സീൽ ചെയ്തു. പ്രിൻസസിനെ revive ചെയ്യുക പ്രിൻസിനെ സീലിൽ നിന്ന് മോചിപ്പിക്കുക ഇതാണ് gods avatar കളുടെ കർമം, നിങ്ങൾ അത് ചെയ്യണം ”
” നിങ്ങൾ ബീസ്റ്റ് king നേക്കാൾ പവർ ഫുൾ അല്ലേ പിന്നെ എങ്ങനെയാ അവർ നിങ്ങളെ തോൽപ്പിചേ?? ” എഡി. എഡിക്ക് അല്പം മുന്നേ മെലഡിയിൽ നിന്ന് വന്ന star എനർജി ബീസ്റ്റ് king നേക്കാൾ പവർഫുൾ ആണെന്ന് മനസ്സിലായിരുന്നു. പക്ഷെ എഡിയുടെ ചോദ്യം കേട്ട് മെലഡി ചിരിച്ചു.
” നിങ്ങൾ ഇപ്പൊ കണ്ടത് അല്ല dante യുടെ ശരിക്ക് ഉള്ള പവർ. അത് അവന്റെ ശക്തിയുടെ 10 ൽ ഒന്ന് മാത്രമാണ്. ഞാൻ വന്നത് പോലെ ഗേറ്റ് വഴി ഭൂമിയിലേക്ക് നേരിട്ട് വരാൻ kings and queens ന് പറ്റില്ല കാരണം അവരുടെ ശക്തികളെ ഭൂമിക്ക് ഒറ്റ അടിക്ക് താങ്ങാൻ പറ്റില്ല, പകരം ഭൂമിയിൽ ഒരു വെസൽ അവർ കണ്ട് പിടിക്കും പിന്നെ പതിയെ അവരുടെ ശക്തികൾ അതിലേക്ക് പകർന്നു കൊടുക്കും പതിയെ പതിയെ പൂർണമായും ആ വെസലിനെ അവരുടെ സ്വന്ത ശരീരം ആക്കി മാറ്റും. Dante പുതിയ വെസൽ കണ്ട് പിടിച്ചിട്ട് ഒന്നോ രണ്ടോ ആഴ്ചയെ ആയിട്ടുള്ളു. അവന്റെ ശക്തികൾ ഒന്നും ആ വെസൽ ഉൾക്കൊണ്ട് കഴിഞ്ഞിട്ടില്ല. അതാണ് അവൻ വീക്ക് ആയിരിക്കുന്നത്. പിന്നെ ഇവരിൽ ഒക്കെ ഏറ്റവും വീക്ക് ആണ്. Dante ക്കാൾ ഒക്കെ ഒരുപാട് മടങ്ങ് പവർഫുൾ ആണ് ബാക്കി ഓരോ kings and queens ഉം. Dante ഒറിജിനൽ ബീസ്റ്റ് king Beaster ടെ മകൻ ആണ് Prince of Breasts new Beast King Dante Beaster ” melody പറഞ്ഞത് കേട്ട് എല്ലാരും ശ്വാസം ഒന്ന് അടക്കി പിടിച്ചു.
‘ ഇപ്പൊ കണ്ടത് അവന്റെ ശക്തിയുടെ 10 ൽ ഒന്ന് ആണേൽ ശരിക്കുള്ള അവന്റെ ശക്തി എന്തായിരിക്കും?? അപ്പോ ബാക്കി kings and queens ഒ?? ‘ ഈ ചോദ്യം അവരുടെ എല്ലാം മനസ്സിനെ കുലുക്കി.
” നിങ്ങളുടെ ലോകത്തിന് എന്താണ് സംഭവിച്ചത്?? നിങ്ങളുടെ ക്വീനും പ്രിൻസസും എങ്ങനെയാണ് മരിച്ചത്?? ഇവർ എന്തിനാ ഭൂമിയിൽ വന്നത്?? ഈ ഗേറ്റ് കൾ ഒക്കെ ഇവർ നിർമ്മിച്ചവയാണോ??” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം സഞ്ജീവ് ചോദിച്ചു.
” ഇവയ്ക്ക് ഒക്കെ ഉള്ള ഉത്തരം ബാക്കി god avatar കൾ ഒക്കെ ഉള്ളപ്പോൾ തരാം. ഇപ്പൊ നിങ്ങൾ അവശേഷിക്കുന്ന gods avatar കൾ 10 പേരും സൂക്ഷിക്കുക. Eye of Gorgo പോലെ ബാക്കി treasure കൾ dante യുടെയോ മറ്റുള്ളവരുടെയോ കയ്യിൽ ആവാതെ നോക്കുക “
♥️♥️♥️♥️♥️