എന്തേലും ചെയ്തില്ലേൽ അത് ദേഹത്തു കയറും എന്ന് മനസ്സിലാക്കിയ താര അന്തരീക്ഷത്തിൽ വെട്ടി തിരിഞ്ഞ് അതിന്റെ പുറത്തു കിക്ക് ചെയ്തു. അത് തകർത്തു താര നിലത്ത് നിന്നു. പക്ഷേ താരക്ക് ഒന്ന് ശ്വാസം വിടാൻ പറ്റുന്നതിന് മുന്നേ താരയുടെ വയറ്റിൽ ഒരു വലിയ കൈ വന്നു പതിച്ചു. ജോർജ്. ഇടി കൊണ്ട് താര പിറകിലേക്ക് തെന്നി പോയി. കുറച്ചു ദൂരം പോയ താര ഉടനെ തന്നെ തന്റെ Sword മണ്ണിൽ കുത്തി ഇറക്കി, അതിന്റെ ബലത്തിൽ ഒരു മീറ്റർ കൂടി പുറകിലേക്ക് പോയ് താര പതിയെ നിന്നു.
പെട്ടന്ന് ആണ് എന്തോ കഴുത്തിനു നേരെ വരുന്നതത് പോലെ താരക്ക് തോന്നിയത്. അവൾ വേഗം കുനിഞ്ഞു അന്നേരം അവളുടെ തലയിൽ തൊട്ടു തൊട്ടില്ല എന്ന ഭാവത്തിൽ ഒരു സിൽവർ ലൈറ്റ് കടന്ന് പോയി. മിഥുൻ. അവൻ അവന്റെ വാൾ പോലെ ഉള്ള കൈ വീശിയത് ആണ്. താര ഒഴിഞ്ഞു മാറി എന്ന് കണ്ട മിഥുൻ വീണ്ടും കൈ വീശി. ഇത്തവണ താര ഒഴിഞ്ഞു മാറിയില്ല, പകരം തന്റെ കയ്യിൽ ഇരുന്ന sword കൊണ്ട് തടുത്തു. പെട്ടന്ന് മിഥുന്റെ ഇടതു കൈ ഒരു വലിയ സിൽവർ ഹാമർ ആയി മാറി അത് താരയുടെ അടിവയർ ലക്ഷ്യമായി വന്നു. താര ഉടനെ തന്നെ സ്‌പെഷൽ സ്‌പേസിൽ നിന്ന് അടുത്ത sword എടുത്ത് അത് തടഞ്ഞു.
അപ്പോഴേക്കും മിഥുൻ ആദ്യത്തെ വാൾ പിൻവലിച്ചു വീണ്ടും വീശി. താര അത് തടഞ്ഞു, അവർ പരസ്പരം അറ്റാക്കും ഡിഫെൻഡും ചെയ്ത് കൊണ്ട് ഇരിക്കുന്നു നേരത്ത് പെട്ടന്ന് മിഥുൻ പുറകിലേക്ക് ചാടി മാറി. അവന്റെ പുറകിൽ ആയി വലിയ ഒരു മണ്ണും വെള്ളവും കൊണ്ട് ഉണ്ടാക്കിയ സ്നേക്ക് താരയുടെ നേരെ പാഞ്ഞു വരുന്നത് താര കണ്ടു. അതിന് ചുറ്റും കാറ്റ് കൊണ്ട് ഉള്ള ഒരു കവജവും ഉണ്ടായിരുന്നു. Water-Sand-Wind-Fire Sneak, റൈഡ് ടീം ലെ mage കളുടെ കൊമ്പോ അറ്റാക്ക്. കിരണിന്റെ കുറവ് കാരണം അതിൽ ഫയർ ഇല്ലായിരുന്നു.
താര ഒഴിഞ്ഞു മാറിയില്ല കാരണം അവൾക്ക് അറിയാമായിരുന്നു, അവർ മൂന് പേരും അതിന്റെ കൺട്രോൾ ചെയ്യുന്ന അത്രേം നേരം ആ സ്നേക് അവളെ തന്നെ പിന്തുടരും എന്ന്. താര ഒരു ഡീപ്പ് ബ്രീത്ത് എടുത്തു.
‘ ഓക്കേ Gravity Acceleration Skill ന്റെ evolved വേർഷൻ എത്ര ത്തോളം പവർഫുൾ ആണെന്ന് നോക്കാം ‘ താര മനസ്സിൽ ഓർത്തിട്ട് തന്റെ sword പാഞ്ഞു വരുന്ന സ്നേക്ന്റെ നേരെ നീട്ടി.
‘ Gravity Manipulation Max ‘ താര മനസ്സിൽ പറഞ്ഞതും അവളുടെ കയ്യിലെ sword വിറക്കാൻ തുടങ്ങി. രണ്ടുകാന്തങ്ങളുടെ ഒരേ ധ്രുവങ്ങൾ ഒരുമിച്ചു ചേർക്കുമ്പോ ഉണ്ടാകുന്ന പോലെ ഒരു വികർഷണം താര അറിഞ്ഞു. താരയുടെ ശരീരത്തിൽ നിന്ന് നീലനിറത്തിലെ ഒരു പ്രകാശം Sword ലേക്ക് പടർന്നു അത് പതിയെ ഗോൾഡൻ നിറം ആയി മാറി sword നെ പൊതിഞ്ഞു.
താരയുടെ തൊട്ടുപറ്റെ ആ സ്നേക്ക് എത്തിയപ്പോൾ എല്ലാരും ചിരിച്ചു. അവൾ മരിക്കാൻ തയ്യാറെടുക്കുക യാണെന്ന് അവർക്ക് തോന്നി. കാരണം ആ സ്നേക്ക് എത്ര പവർഫുൾ ആണെന്ന് അവർക്ക് ഒക്കെ അറിയാം. പക്ഷെ രാഘവിന്റെ മുഖത്ത് മാത്രം ചിരി ഉണ്ടായിരുന്നില്ല. എല്ലാം നോക്കി നിന്നിരുന്ന അയാളുടെ മുഖം കൂടുതൽ ഗൗരവം ഉള്ളത് ആയി മാറി. എന്തോ അപ്രതീക്ഷിതമായത് സംഭവിക്കാൻ പോവുന്ന തോന്നലോടെ അയാൾ sword ഉം പിടിച്ചു നിൽക്കുന്ന താരയെ തന്നെ അയാൾ നോക്കി നിൽക്കുകയായിരുന്നു. പ്രത്തേകിച്ച് ആ golden light കൊണ്ട് മൂടിയ sword ലേക്ക്.
Bro next part please ??
Bro are u really back❓…
Sorry for that, coz its been a while…
Can u please continue “The true demon”…
Really a big fan of that story??
IllusionWitch♥️?,
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട് തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ് തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!
പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ
♥️?♥️?
ബാക്കി എവിടെ
വീണ്ടും മുങ്ങിയൊ
വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ
Very good. Please send next part Very soon ?…
സൂപ്പർ
?
No words to explain Dear IW. Super Duper.
Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part
Polichutto
ഇനി അടുത്ത പാർട്ട് എന്ന് വരും…
After a long break
Very good and interesting
Thanks for giving the nice story
Supper story
Siss bakii epolllaa still waiting
??
Eni eppozha ??