? Fallen Star ? 11 [ Illusion Witch ] 278

അപ്പോഴേക്കും ഇതൊക്ക കേട്ട് താരയിൽ നിന്ന് killing intent പുറത്തു വന്നു.

 

” ആരാ അത്?? ” അടുത്ത നിമിഷം അവർ എട്ടുപേരും അലർട്ട് ആയി അവളുടെ നേരെ നോക്കി. താര പതിയെ ഇരുട്ടിൽ നിന്ന് പുറത്തേക്ക് വന്നു. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ചു വന്ന അവളെ അവർ അടിമുടി നോക്കി.

 

 

” bhaa…. ” പെട്ടന്ന് ബോസ്‌കോ ഒരു ശബ്ദം ഉണ്ടാക്കി.

 

 

” ഇവൾ ഒറ്റക്കാണ്, ഇവിടെ ഒന്നും വേറെ ആരും ഇല്ലാ, മാത്രമല്ല ഇവൾ കൂടിപ്പോയാൽ ഒരു  B റാങ്ക് അതിന് അപ്പുറം ഒന്നും അല്ല ” ബോസ്‌കോ അതിനു ശേഷം ബാക്കി ഉള്ളവരോട് ആയി പറഞ്ഞു. അത് കേട്ടപ്പോൾ എല്ലാരുടേം മുഖത്തെ ടെൻഷൻ മാറി. ബോസ്‌കോയുടെ പവർ സൗണ്ട് manipulation ആണ്. അവന് സൗണ്ട് കണ്ട്രോൾ ചെയ്യാം. അല്പം മുന്നേ ഉണ്ടാക്കിയ ശബ്ദം ഒരു റഡാർ പോലെ യൂസ് ചെയ്ത് അവന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ളത് എല്ലാം അറിയാൻ പറ്റും. ഈ വവ്വാൽ ഒക്കെ സഞ്ചരിക്കുന്നത് പോലെ.

 

 

” എന്താണ് അവൾക്ക് വേണ്ടേന്ന് ചോദിച്ചിട്ട് വാ ” രാഘവ് പറഞ്ഞതും കിരൺ കൂട്ടത്തിൽ നിന്നും അവളുടെ നേരെ നടന്നു.

 

 

” നീ ഏതാ?? ന്താ വേണ്ടേ?? ഇത്‌ reaper guild ന്റെ ഗേറ്റ് ആണെന്ന് അറിഞ്ഞു കൂടെ?? ” കിരൺ താരയുടെ അടുത്ത് വന്നു ചോദിച്ചു.

 

 

” കിരൺ, A റാങ്ക് ഫയർ manipulatior ” താര തിരികെ ചോദിച്ചു. അത് കേട്ട് അവൻ ആദ്യം ഒന്ന് അമ്പരന്നു. പിന്നെ താരയേ ഒന്ന് കൂടി നോക്കി. അവളുടെ കയ്യിൽ ആയുധങ്ങൾ ഒന്നും ഇല്ലായിരുന്നു, ഒരു സാധാരണ വസ്ത്രം ആണ് അവൾ ധരിച്ചിരുന്നത്, ആകെ അവളുടെ mask മാത്രം ആണ് star എനർജി ഇൻബിൽഡ് ആയിട്ട് ഉള്ളത്. എന്നാൽ കിരൺ ഒരു A റാങ്ക് ആണ് അവൻ സ്റ്റാർ എനർജി ഉള്ള A റാങ്ക് പ്രൊട്ടക്ഷൻ ഗിയർ ആണ് ധരിച്ചിട്ടുള്ള. പക്ഷെ എന്നിട്ട് പോലും അവൾ വളരെ അപകടകാരിയാണ്, എത്രയും പെട്ടന്ന് അവളുടെ മുന്നിൽ നിന്ന് ഓടി ഒളിച്ചില്ലേൽ താൻ മരിക്കും എന്ന് കിരണിനോട്‌ ആരോ പറയുന്നത് പോലെ അവന് തോന്നി.

 

അവന്റെ സിക്സ്ത് സെൻസ്. പലപ്പോഴും പല അപകടങ്ങളിൽ നിന്നും അവനെ ഈ sixth സെൻസ് രെക്ഷപെടുത്തിയിട്ടുണ്ട്. അവൻ പെട്ടന്ന് തന്നെ പുറകിലേക്ക് ചാടാൻ പോയി.

 

 

” Gravity Acceleration *4 ” പക്ഷെ അവന് ചാടാൻ പറ്റുന്നതിന് മുന്നേ താര മന്ത്രിച്ചു. കിരണിനെ ആരോ ഭൂമിയുമായി ചേർത്തു വെച്ചത് പോലെ അവന് തോന്നി. ചാടിമാറാൻ പോയിട്ട് ഒന്ന് കാൽ ഉയർത്താൻ പോലും അവന് പറ്റുന്നില്ല. പെട്ടന്ന് താരയുടെ കയ്യിൽ ഒരു ഗോൾഡൻ ലൈറ്റ് തെളിയുന്നത് അവൻ കണ്ടു, ആ വെട്ടം മറഞ്ഞപ്പോൾ താരയുടെ കയ്യിൽ ഒരു ഡബിൾ എഡ്ജ്ഡ് Sword ഇരിക്കുന്നത് അവൻ വ്യക്തമായി കണ്ടു. പെട്ടന്ന്  ആ വാൾ ഒരു ബ്ലർ ആയി മാറി. പെട്ടന്ന് ഭൂമി മൊത്തം കറങ്ങുന്നത് പോലെ അവന് തോന്നി. ആ കറക്കം മാറിയതും അവൻ ആ mask ധരിച്ച പെണ്ണിനെ ഒന്ന് കൂടി കണ്ടു. അവളുടെ കയ്യിലെ വാളിൽ ചോര പുരണ്ടിട്ടുണ്ടായിരുന്നു, അവളുടെ മുന്നിൽ ഒരു തല ഇല്ലാത്ത ഒരു ശരീരം നിൽപ്പുണ്ടായിരുന്നു. അത് അവന്റെ തന്നെ ശരീരം ആയിരുന്നു.

 

 

” കിരൺ!!!! ”  ആരുടെ ഒക്കെയോ അലർച്ച അവൻ ഒരു മിന്നായം പോലെ കേട്ടു. അപ്പോഴും അവന്റെ കണ്ണുകൾ തന്റെ ചേതന അറ്റ ശരീരത്തിൽ തന്നെ ഉടക്കി നിൽക്കുകയായിരുന്നു, അവിശ്വസനീയതയോടെ ആ കണ്ണുകളിൽ നിന്ന് കാഴ്ച എന്നെന്നേക്കും ആയി മറഞ്ഞു ….

 

” കിരൺ ” എന്ന അലർച്ചയോടെ ബാക്കി ഉള്ളവർ ഓടി എത്തി. അവർ രാഘവ് താരയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

” gravity field expand ” അവർ ആറുപേരും കിരണിന്റെ ബോഡിയുടെ അരികിൽ എത്തിയപ്പോൾ താര മന്ത്രിച്ചു. അന്നേരം കിരണിന്റെ ബോഡിൽ ഉണ്ടായിന്ന ഗ്രാവിറ്റി ആക്‌സിലറേഷൻ skill ന്റെ റേഞ്ച് കൂടി അവർ ആറു പേരും ആ ഫീൽഡ്ന്റെ ഉള്ളിൽ പെട്ടുപോയി.  ആ കൂട്ടത്തിൽ ജോർജും മിഥുനും ഒഴികെ ബാക്കി നാലുപേരും നിലത്തേക്ക് ഇരുന്ന് പോയി. ജോർജും മിഥുനും A റാങ്ക് strength ടൈപ്പ്‌ Starwalker ആണ്. താരയേ പോലെ ഒരു B റാങ്ക് StarWalker ന്റെ skill ന് അവരുടെ സ്ട്രങ്ങ്തിനെ അധികനേരം തടഞ്ഞു വെക്കാൻ പറ്റില്ല. കിരണും ബോസ്‌കോയും ബാക്കി ഉള്ളവരും mage ടൈപ് Starwalker ആണ് അവർക്ക് strength കുറവ് ആയിരിക്കും അത് കൊണ്ട് ആണ് അവർ താരയുടെ ഗ്രാവിറ്റി ഫീൽഡിൽ പെട്ടു പോയത്.

 

 

” Gigantification ” ജോർജ് അലറി. അന്നേരം സ്റ്റാർ എനർജി അയാളുടെ ശരീരത്തിൽ കൂടി കടന്ന് പോയി, അടുത്ത നിമിഷം രണ്ട് മീറ്ററിന്റെ അടുത്ത് ഉയരം ഉണ്ടായിരുന്ന ജോർജ് ന്റെ ശരീരം വീണ്ടും വളരാൻ തുടങ്ങി, അൽപ്പ നിമിഷം കൊണ്ട് ജോർജ് മൂന് മീറ്ററിൽ കൂടുതൽ  ഉയരവും അതിന് ഒത്ത ശരീരവും ഉള്ള monstar human ആയി മാറി.

 

 

” Ghaaa” എന്ന് അലറി കൊണ്ട് അയാൾ താരയുടെ നേരെ ഓടി അടുത്തു.

 

 

” Gravity Acceleration *6 ” താര വീണ്ടും പറഞ്ഞു. താരയുടെ 100 മീറ്റർ ചുറ്റളവിൽ gravitational force 4 ൽ നിന്ന് 6 ആയി വീണ്ടും കൂടി. ജോർജ് ഒന്ന് ഒരല്പം സ്ലോ ആയി എന്ന് അല്ലാതെ വലിയ മാറ്റം ഒന്നും സംഭവിച്ചില്ല. മിഥുൻ നിലത്തേക്ക് മുട്ട് കുത്തി പ്പോയി. ബാക്കി നാലു പേരും ചോര തുപ്പി നിലത്തേക്ക് കിടന്നുപോയി.

 

19 Comments

  1. Bro next part please ??

  2. Bro are u really back❓…

    Sorry for that, coz its been a while…

    Can u please continue “The true demon”…

    Really a big fan of that story??

  3. സിംഹരാജൻ ?

    IllusionWitch♥️?,

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട്‌ തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ്‌ തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!

    പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ

    ♥️?♥️?

  4. ബാക്കി എവിടെ

  5. വീണ്ടും മുങ്ങിയൊ
    വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ

  6. Very good. Please send next part Very soon ?…

  7. സൂപ്പർ

  8. No words to explain Dear IW. Super Duper.

  9. Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part

  10. Polichutto

  11. ഇനി അടുത്ത പാർട്ട്‌ എന്ന് വരും…

  12. After a long break

  13. Very good and interesting

  14. Thanks for giving the nice story

  15. Siss bakii epolllaa still waiting

Comments are closed.