? Fallen Star ? 11 [ Illusion Witch ] 278

മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതും ആയ കാര്യം Reaper Guild സത്യത്തിൽ Indian guild അല്ല, മറിച് ചൈനയുടെ top 5 Guild ൽ ഒന്നായ Sǐshén Guild ന്റെ ഇന്ത്യൻ ബ്രാഞ്ച് ആണ്. അവർക്ക് എതിരെ നടപടി എടുക്കണം എങ്കിൽ അത് ചൈനയുമായി ആലോചിച്ചുകൊണ്ട് മാത്രമേ നടക്കു. അത് കൊണ്ടാണ് Reaper guild ന്റെ ക്രൈമ്സ് കണ്ണടക്കാൻ പറ്റുന്നതിലും അപ്പുറം ആയിട്ട് കൂടി ബ്യുറോ ഒന്നും ചെയ്യാതെ ഇരിക്കുന്നത്. പൊളിറ്റിക്കൽ പ്രെഷർ.

 

 

പക്ഷെ ഒരാഴ്ച മുന്നേ ചൈനയിലെ Sǐshén Guild അടക്കം ഉള്ള മൂന് top guild കൾ വീണു, അവ തകരാൻ ഉള്ള വ്യക്തമായ കാരണം താര bm ൽ നിന്ന് വാങ്ങിയ റിപ്പോർട്ടിലോ, ന്യൂസുകളിലോ പറയുന്നില്ല എങ്കിലും ചൈനയുടെ നെടും തൂൺ ആയിരുന്ന മൂന് guild കൾ ആർ s റാങ്ക് കാർ ഇനി ഇല്ല എന്നത് പരസ്യമായ രഹസ്യം ആണ്. അത്കൊണ്ട് തന്നെ Reaper Guild നെ അടപടലം പൂട്ടാൻ ആണ് ബ്യുറോയുടെ തീരുമാനം. താര ബ്യുറോയേ സഹായിക്കാൻ തീരുമാനിച്ചു.

 

 

“നിങ്ങൾ ഒക്കെ എന്ത് ചെയ്യൂകയാണ്?? അവർ ഗേറ്റിൽ പോയിട്ട് സമയം കുറച്ചായി, മിക്കവാറും പണി തീർന്നു കാണും എല്ലാരും വേഗം റെഡി ആവൂ ” ആരൊക്കയോ സംസാരിക്കുന്നത് കേട്ടാണ് താര ചിന്തയിൽ നിന്ന് ഉണർന്നത്. അവൾ ചുറ്റും നോക്കി, താരയും സ്‌നോയും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു.

 

 

Reaper Guild employee ആണ് സംസാരിച്ചത്. അയാൾ അവിടെ ഉണ്ടായിരുന്ന E and D റാങ്ക് StarWalker സിന് നിർദേശം കൊടുക്കുകയായിരുന്നു. ഇതൊക്ക നോക്കി ഒരല്പം മാറി suit coat ധരിച്ച രണ്ട് സ്ത്രികൾ ഉണ്ടായിരുന്നു. സ്റ്റാർ ബ്യൂറോയുടെ സിവിൽ ഓഫീസർസ്, ആ ഗേറ്റ് ന്റെ ഡ്യൂട്ടിഉള്ളവർ.

 

താര സ്‌നോയേ unsummon ചെയ്തിട്ട് ആരുടെയും ശ്രദ്ധ പെടാതെ ഇരുട്ടിൽ നിന്നു. അപ്പോഴേക്കും ആ ഗേറ്റ് അനങ്ങി അതിൽ നിന്ന് ഒന്നിന് പുറകെ ഒന്നായി എട്ടുപേർ പുറത്തേക്ക് വന്നു. Reaper guild ന്റെ A റാങ്ക് റൈഡ് ടീം.

 

 

 

” പോയി പണി എടുക്കെടാ ” പുറത്ത് ഇറങ്ങിയതും രാഘവ് അവിടെ ഉണ്ടായിരുന്നവരോട് ആയി പറഞ്ഞു. അത് കേട്ടതും അവിടെ ഉണ്ടായിരുന്ന ബ്യൂറോ അംഗങ്ങളും ഒഴിച്ച് ബാക്കി ഉണ്ടായിരുന്നവർ എല്ലാം ഗേറ്റ് ന്റെ ഉള്ളിലേക്ക് പിക്കാസും മറ്റ് ആയുധങ്ങളും ആയി പോയി. D and E റാങ്ക് StarWalkers, വർക്കഴ്‌സ്, അവർ ആണ് മോസ്റ്റർസിന്റെ ബോഡിയും സ്റ്റാർ ക്രിസ്റ്റലും ഒക്കെ കളക്റ്റ് ചെയ്യുന്നത്.

 

 

” ഡാ അവന്മാർ രണ്ടും വന്നില്ലേ?? ” അത്  ചുറ്റും നോക്കിയിട്ട് രാഘവ് ചോദിച്ചു.

 

 

” എന്ത് തോൽവികൾ ആണ്. രണ്ടു നരന്തു പിള്ളേരെ പൊക്കാൻ ഇത്രയും സമയമോ?? ” ജോർജ്, രാഘവ് ന്റെ കൂടെ ഉണ്ടായിരുന്നവൻ പറഞ്ഞു.

 

 

” ശേ ഞാൻ അപ്പോഴേ പറഞ്ഞതാണ് ഞാൻ പൊക്കോളാം എന്ന്, ആ പെങ്കൊച്ചിന്റെ പടം കണ്ടപ്പോ തൊട്ടേ എനിക്ക് കൊതി അടക്കാൻ പറ്റുന്നില്ല ” വല്ലാത്ത ഒരു ഭാവത്തിൽ നാക്ക് നൊട്ടി നുണഞ്ഞു കൊണ്ട് ബോസ്‌കോ അത് പറഞ്ഞപ്പോ ബാക്കി ഉള്ളവർ എല്ലാം അവനെ നോക്കി.

 

 

” ഹാ ഇത്‌ കൊണ്ട് തന്നാ നിന്നോട് പോവണ്ടന്ന് പറഞ്ഞത്. Boss ന് ആ അവരെ രണ്ട് പേരെയും ജീവനോടെ വേണം എന്നാണ് പറഞ്ഞത്. നീ പോയാൽ നിന്റെ കണ്ട്രോൾ തെറ്റി അവരെ എന്തേലും ചെയ്യും ” രാഘവ്.

 

19 Comments

  1. Bro next part please ??

  2. Bro are u really back❓…

    Sorry for that, coz its been a while…

    Can u please continue “The true demon”…

    Really a big fan of that story??

  3. സിംഹരാജൻ ?

    IllusionWitch♥️?,

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട്‌ തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ്‌ തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!

    പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ

    ♥️?♥️?

  4. ബാക്കി എവിടെ

  5. വീണ്ടും മുങ്ങിയൊ
    വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ

  6. Very good. Please send next part Very soon ?…

  7. സൂപ്പർ

  8. No words to explain Dear IW. Super Duper.

  9. Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part

  10. Polichutto

  11. ഇനി അടുത്ത പാർട്ട്‌ എന്ന് വരും…

  12. After a long break

  13. Very good and interesting

  14. Thanks for giving the nice story

  15. Siss bakii epolllaa still waiting

Comments are closed.