?കഥയിലൂടെ ? 4 [കഥാനായകൻ] 329

ജയ്യ്: “അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല.”

പിന്നെ കുറച്ചു നേരത്തെ നിശബ്ദത രണ്ടു പേരിലും ഉണ്ടായി അത് ജയ്യ് തന്നെ അവസാനിപ്പിച്ചു.

ജയ്യ്: “നി എന്തായാലും കൊച്ചിയിലേക്ക് പോവുക അല്ലെ പോയി നന്നായി ട്രെയിനിങ് ഒക്കെ കഴിഞ്ഞു ജോലിക്ക് കയറു. നല്ല കമ്പനി ആണ് ട്രെയിനിങ് ടൈമിൽ നല്ല കഷ്ടപ്പാട് ആയിരിക്കും. അവരുടെ കൊച്ചി ഓഫീസ് ശരിക്കും അവരുടെ ഹെഡ് ഓഫീസ് തന്നെ ആയതുകൊണ്ട് അത്യാവശ്യം നല്ല ട്രെയിനിങ് കിട്ടും.”

വിച്ചു: “ശരി ഏട്ടാ ഞാൻ നല്ല പോലെ ചെയ്യും എനിക്ക് ഈ ജോലി എന്തായാലും വേണം എന്ന് നല്ല ആഗ്രഹം ഉണ്ട്.”

ജയ്യ്: “പിന്നെ നിന്റെ മനസ്സിൽ ഉള്ള കുറെ സംശയങ്ങൾ ഉണ്ട് എനിക്ക് അറിയാം. അത് തെറ്റിദ്ധാരണ ആണ് എന്നും എനിക്ക് അറിയാം. അതൊക്കെ നി മനസ്സിലാക്കും സത്യം എന്താണ് എന്ന്.”

അവന്റെ വാക്കുകൾ മനസ്സിലാക്കി എടുത്തപ്പോഴേക്കും വല്യച്ചനും വല്യമ്മയും വന്നത് കണ്ടു അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

ട്രെയിൻ എടുത്തു കഴിഞ്ഞിട്ടും അവൾ അവസാനം ജയ്യ് ഇറങ്ങുമ്പോൾ അവളുടെ എടുത്ത് പറഞ്ഞത് മനസ്സിലാകാതെ ഇരിക്കുക ആയിരുന്നു.

” ഇനി കഥ അവിടെ കൊച്ചിയിൽ അല്ലെ അപ്പോൾ എല്ലാം അവിടെ നിന്നുകൊണ്ട് തന്നെ നിനക്ക് എല്ലാം മനസ്സിലാകും.”

തുടരും.

6 Comments

  1. ? നിതീഷേട്ടൻ ?

    Nice mhn, ??????

    1. കഥാനായകൻ

      ❣️

  2. ♥️♥️♥️♥️♥️♥️

    1. കഥാനായകൻ

      ♥️

  3. Bro ellam vaayichitt comment idave ithippo thaangalkk oru samashwasam

    1. കഥാനായകൻ

      പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.

Comments are closed.