?കഥയിലൂടെ ? 4 [കഥാനായകൻ] 329

“മിണ്ടാതെ ഇരിയെടാ പൊട്ടാ ഈശ്വരാ ഇതുപോലെ ഉള്ളത് ആണല്ലോ എപ്പോഴും എന്റെ എടുത്തേക്ക് വിടുന്നത്. തലയ്ക്കു ബോധം ഉള്ള ഏതിനെങ്കിലും എന്റെ എടുത്തേക്ക് പറഞ്ഞു വിട്ടൂടെ.”

ബോധം കേട്ടു കിടക്കുന്നവനെ നോക്കി കൊണ്ടാണ് ഇത്രയും പറഞ്ഞത്.

********************************************************************

വല്യച്ഛനും വല്യമ്മയും പിക്ക് ചെയ്തു തിരിച്ചു വരുക ആയിരുന്നു മനുവും ജയ്യും.

രാമഭദ്രൻ(വല്യച്ഛൻ) :”ജയ്യ് എപ്പോഴാണ് നാളെ അവർ വരാം എന്ന് പറഞ്ഞത്? പിന്നെ കല്യാണം ഇത്രയും വൈകിപ്പിക്കണോ? ”

കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന ജയ്യ് തിരിഞ്ഞിരുന്നു കൊണ്ട് വല്യച്ഛനെയും വല്യമ്മയും നോക്കി കൊണ്ട് മറുപടി കൊടുത്തു.

ജയ്യ്: “വല്യച്ചാ നാളെ ഉച്ചക്ക് മുൻപ് അവർ എത്തും എന്നാണ് പറഞ്ഞത്. അതുപോലെ പയ്യന് ജോലിയുടെ ചെറിയ പ്രശ്നം ഉള്ളത് കൊണ്ടാണ് ഇത്രയും വൈകുന്നത്. നമ്മൾ ആയിട്ട് ഒന്നും വൈകിപ്പിക്കുന്നില്ല. പിന്നെ സമയം കിട്ടുന്നതും നല്ലതല്ലേ നമ്മുക്ക് കല്യാണത്തിന് മുൻപ് ഉള്ള എല്ലാ ഒരുക്കങ്ങളും സാവധാനം ചെയ്യാമല്ലോ.”

ശാരധ(വല്യമ്മ) :”അത് ശരിയാ മോനെ സമയം ഉണ്ടെങ്കിൽ നമ്മുക്ക് നല്ലതാ എല്ലാ ഒരുക്കങ്ങളും സാവധാനം ചെയ്താൽ മതിയല്ലോ തിരക്ക് കൂട്ടണ്ടല്ലോ. ”

അത് കേട്ട് തിരിഞ്ഞു മനുവിനോട് ആയി ജയ്യ് പറഞ്ഞു.

ജയ്യ്: “ടാ നമ്മുക്ക് ആ കടയിൽ കയറി സാധനം എടുക്കണം. സാധനങ്ങൾ ഇല്ലാതെ വീട്ടിൽ ചെന്നാൽ പിന്നെ അമ്മയുടെ വായയിൽ ഉള്ളത് മുഴുവൻ കേൾക്കണം.”

മനു അതിന് ചിരിച്ചു കൊണ്ട് തലയാട്ടി വണ്ടി ഓടിക്കുന്നതിൽ തന്നെ ശ്രദ്ധ കൊടുത്തു.

6 Comments

  1. ? നിതീഷേട്ടൻ ?

    Nice mhn, ??????

    1. കഥാനായകൻ

      ❣️

  2. ♥️♥️♥️♥️♥️♥️

    1. കഥാനായകൻ

      ♥️

  3. Bro ellam vaayichitt comment idave ithippo thaangalkk oru samashwasam

    1. കഥാനായകൻ

      പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.

Comments are closed.