വല്യമ്മ: “എന്തായാലും മോൻ ചെന്നൈ വന്നാൽ വീട്ടിലേക്ക് വരണം കേട്ടോ.”
അങ്ങനെ എല്ലാവരും സംസാരിച്ചു ഇരിക്കുമ്പോഴും രണ്ടു പേരും മൗനം തുടർന്നു.
അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു മനു രാമേശ്വരം വിട്ടു. പിന്നെ വല്യച്ചനും വല്യമ്മയും വിച്ചുവും പോകാൻ റെഡി ആയി. ജാനകി അവളെ ചേർത്ത് പിടിച്ചു ഇടക്ക് വരണം എന്നും ട്രെയിനിങ് നന്നായി അറ്റൻഡ് ചെയ്തു ജോലി നേടാനും അവളോട് അവർ പറഞ്ഞു. ആവണിയോട് പറയണ്ടേ എന്ന് വിചാരിച്ചു പറയുന്ന പോലെ ആണ് അവൾ പറഞ്ഞത്.
ആവണിക്ക് അവളോട് സംസാരിക്കാൻ ഉള്ള അവസരം ഒന്നും വിച്ചു കൊടുത്തില്ല. അത് കാരണം ആവണി വളരെ വിഷമത്തോടെ ആണ് അവർ പോകുന്നതും നോക്കി നിന്നത്.
ജയ്യ് അവന്റെ കാറിൽ ആണ് അവരെ സ്റ്റേഷനിൽ എത്തിച്ചത്. ട്രെയിൻ എടുക്കാൻ ലേറ്റ് ആകും എന്നാ അറിയിപ്പ് കിട്ടിയതോടെ വല്യച്ഛനും വല്യമ്മയും ചായ കുടിക്കാം എന്ന് പറഞ്ഞു പോയി.
ജയ്യ്: “വിച്ചു നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? നിന്നോട് ചോദിക്കണ്ട എന്ന് വിചാരിച്ചതാണ് പക്ഷെ എന്തോ ഇപ്പോൾ ചോദിക്കണം എന്ന് തോന്നി.”
ജയ്യുടെ ചോദ്യം ശരിക്കും അവളെ ഞെട്ടിച്ചു പക്ഷെ അവൾ സാധാരണ പോലെ പെരുമാറാൻ നോക്കി.
വിച്ചു: “അങ്ങനെ ഒന്നും ഇല്ല ജയ്യേട്ടാ. ഏട്ടന് വെറുതെ തോന്നിയത് ആണ്.”
അവളുടെ ഭാവ മാറ്റം ശരിക്കും ജയ്യ് ശ്രദ്ധിച്ചിരുന്നു.
ജയ്യ്: “നി ആരോടാ കള്ളം പറയുന്നത് നിന്നെ ചെറുപ്പം തൊട്ട് കാണുന്ന എന്നോട് ആണോ വിച്ചു. നിനക്ക് ആവണിയോട് എന്താണ് ദേഷ്യം? സാധാരണ നി പോകുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് നിങ്ങൾ ആണ് പക്ഷെ ഇന്ന് നിനക്ക് വീട്ടിൽ നിന്നും ഇറങ്ങിയത് ആശ്വാസത്തോടെ ആണ് എന്നാണ് എനിക്ക് തോന്നിയത്.”
വിച്ചു: “ഏട്ടന് തോന്നുന്നത് ആണ് അവളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല. ഇനി ജോലി ഒക്കെ ആയി എപ്പോൾ അവളെ കാണാൻ പറ്റും എന്ന് ഉള്ള വിഷമം കൊണ്ടാണ് അവളോട് എനിക്ക് അതികം സംസാരിക്കാൻ പറ്റാഞ്ഞത്.”
അവൾ അവനോട് എന്തുകൊണ്ടോ കള്ളം പറഞ്ഞു. അത് എന്താണ് എന്ന് അവൾക്ക് തന്നെ മനസ്സിലായില്ല. പക്ഷെ അവൾ കള്ളം ആണ് പറയുന്നത് എന്ന് ജയ്യ്ക്ക് മനസ്സിലാവുകയും ചെയ്തു.
Nice mhn, ??????
❣️
♥️♥️♥️♥️♥️♥️
♥️
Bro ellam vaayichitt comment idave ithippo thaangalkk oru samashwasam
പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.