പിറ്റേ ദിവസം ഉച്ച ആയപ്പോഴേക്കും വിഘ്‌നേശും വീട്ടുകാരും അവരുടെ വീട്ടിൽ എത്തി. ജയ്യ് വിഘ്‌നേശ്ശിനെയും വീട്ടുകാരെയും വല്യച്ഛനും വല്യമ്മക്കും മനുവിനും ഒക്കെ പരിചയപ്പെടുത്തി കൊടുത്തു. അന്ന് പറഞ്ഞപോലെ ആറ് മാസം കഴിഞ്ഞുള്ള ദിവസം നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു. ആവണിയും വിഘ്‌നേശും കുറച്ചു മാറി നിന്ന് അവരുടെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്ത ശേഷം ഭക്ഷണം കഴിച്ചു അവർ മടങ്ങി.
അന്ന് രാത്രി എല്ലാവരും ബാൽക്കണിയിൽ ഇരിക്കുമ്പോൾ ആണ് വല്യച്ഛൻ നാളെ അവർ പോകുന്നതിനെ പറ്റി പറഞ്ഞത്.
ജയ്യ്: “വല്യച്ചാ എപ്പോഴാ നാളത്തെ ട്രെയിൻ? നിങ്ങൾ രണ്ട് മൂന്ന് ദിവസം കൂടി ഉണ്ടാകും എന്ന് വിചാരിച്ചു.”
വല്യച്ഛൻ: “നാളെ രാവിലെ തന്നെ ട്രെയിൻ ആണ് ബുക്ക് ചെയ്തത്. എനിക്ക് ലീവ് ഇല്ല മോനെ ഇല്ലെങ്കിൽ നിൽക്കാമായിരുന്നു. പിന്നെ ഇവൾക്കും പാക്കിങ് ഒക്കെ ഇല്ലേ അടുത്ത ആഴ്ച തൊട്ട് ട്രെയിനിങ് കയറണം എന്നാ പറഞ്ഞത്.”
ആവണി ആണ് നിമിഷങ്ങളിൽ എല്ലാം വിച്ചുവിനെ ശ്രദ്ധിക്കുക ആയിരുന്നു. അവൾ അന്ന് സംസാരിച്ച ശേഷം ഒരിക്കലും സംസാരിക്കാൻ സമ്മതിച്ചില്ല. ആവണിയോടും മനുവിനോടും അവൾ അകലം പാലിച്ചിരുന്നു.
മനു: “ഞാനും നാളെ അതിരാവിലെ പോകും കേട്ടോ. എന്റെ ഇവിടുത്തെ പണി ഏകദേശം തീർന്നു കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്. അപ്പോൾ അങ്ങോട്ട് പോകണം.”
മനു പറഞ്ഞത് എല്ലാവർക്കും ഷോക്ക് ആയി.
ജാനകി: “മോൻ ഒരു മാസത്തോളം ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഇപ്പോൾ തന്നെ പോവുകയാണോ. കുറച്ചു നാള് കൂടി നിന്നൂടെ മോനെ.”
മനു: “അമ്മേ കമ്പനിയിൽ അവർ വിളിക്കുമ്പോൾ പോയി റിപ്പോർട് ചെയ്താലേ എനിക്ക് ജോലി ചെയ്തതിന് ശമ്പളം കിട്ടുള്ളു. അതുമാത്രം അല്ല എനിക്ക് ഓഫീസിൽ പോയി റിപ്പോർട്ട് ചെയ്താലേ അടുത്ത വർക്ക് എവിടെ ആണ് എന്ന് അറിയുള്ളു.”
ജയ്യ്: “അവൻ പറഞ്ഞിരുന്നില്ലേ അമ്മ അവന് കമ്പനിയിൽ നിന്നും കാൾ വന്നാൽ അപ്പോൾ തന്നെ പോകണം എന്ന്. എന്തായാലും ഇനി കല്യാണത്തിന് ഒരു മാസം മുൻപ് അവൻ ഇവിടെ ഉണ്ടാകും അല്ലേടാ?”
മനു: “ഒരു മാസം മുൻപ് ഉണ്ടാകുമോ എന്ന് അറിയില്ല പക്ഷെ കല്യാണത്തിന് ഞാൻ ഉണ്ടാകും.”
വല്യച്ഛൻ: “മോൻ നാളെ ട്രെയിനിൽ ആണോ പോകുന്നത് അതോ ബസിലോ?”
മനു: “ബസിൽ ആണ് അങ്കിൾ പിന്നെ കുറച്ചു സ്ഥലങ്ങളിൽ പോയിട്ട് വേണം ഓഫീസിൽ എത്താൻ.”
Nice mhn, ??????
❣️
♥️♥️♥️♥️♥️♥️
♥️
Bro ellam vaayichitt comment idave ithippo thaangalkk oru samashwasam
പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.