?കഥയിലൂടെ ? 4 [കഥാനായകൻ] 329

വല്യച്ഛൻ: “മോനെ ഞാൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ. ജാനകി പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും പക്ഷെ എവിടെയോ കണ്ടു മറന്ന മുഖം പോലെ.”

മനു: “ഞാൻ അങ്കിളിനെ കണ്ടിട്ടുണ്ട്. ഒരിക്കൽ ഞാനും ജയ്യും കൂടി വീട്ടിൽ വന്നിട്ടുണ്ട് ഞങ്ങൾ പഠിക്കുന്ന സമയത്ത്.”

വല്യമ്മ: “വെറുതെ അല്ല മോനെ കണ്ടിട്ടുള്ള പോലെ തോന്നിയത് ഇപ്പോൾ മോൻ എന്ത് ചെയ്യുന്നു?”.

ജയ്യ്: “അവൻ ഫ്രീലാൻസ് ആയിട്ട് വർക്ക് ചെയ്യുക ആണ് വല്യമ്മേ ഇവിടെ കുറച്ചു നാള് കാണും.”

വല്യച്ഛൻ: “ആഹാ എന്നാ ഇനി കല്യാണം ഒക്കെ കഴിഞ്ഞിട്ട് പോയാൽ മതി. പിന്നെ ജോലി കാര്യം പറഞ്ഞപ്പോൾ ആണ് നമ്മുടെ വിച്ചുവിന് കൊച്ചിയിൽ ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയിട്ടുണ്ട്. അവള് പോകുന്നതിനു മുൻപ് കൊടുത്തിട്ടത് ആണ് പക്ഷെ അവർ എന്നെ വിളിച്ചു ആണ് പറഞ്ഞത് ഒരു മൂന്ന് മാസത്തെ ട്രെയിനിങ് കൂടി ഉണ്ട് എന്നാ പറഞ്ഞത്. അവൾക്ക് അറിയില്ല എന്തായാലും ഞങ്ങൾ മറ്റെന്നാൾ പോകുമ്പോൾ അവളെയും കൊണ്ട് പോകും.”

ജയ്യ് :”ആഹാ എന്നാ അവൾക്ക് നല്ല സന്തോഷം ആകും വേഗം കയറിയാൽ കല്യാണം ആവുമ്പോഴേക്കും ലീവ് കിട്ടുള്ളു. അല്ല ചോദിക്കാൻ മറന്നു പോയി ഏതാ കമ്പനി? ”

വിച്ചുവിന് ജോലി കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ജയ്യ് വീണ്ടും തിരിഞ്ഞു വല്യച്ചനോട് ചോദിച്ചത്.

വല്യച്ഛൻ: “അത് 3M  ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് കൊച്ചിക്ക് എടുത്തുള്ള സ്ഥലം ആണ് ഹെഡ് ഓഫീസ് പക്ഷെ അവർക്ക് സൗത്ത് ഇന്ത്യ ഫുൾ ബ്രാഞ്ചുകൾ ഉണ്ട്.”

ജയ്യ്: “3M വലിയ ടീം ആണ് വല്യച്ചാ എന്തായാലും അവൾക്ക് നല്ല ജോലി കിട്ടിയല്ലോ.”

ജയ്യ് പറഞ്ഞു കൊണ്ട് വണ്ടി ഓടിക്കുന്ന മനുവിനെ നോക്കിയിട്ട് പതിയെ ചാരി ഇരുന്നു. അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞു അവർ വീട്ടിൽ എത്തി. അവരെ ജനകിയമ്മയും ആവണിയും ചേർന്നു സ്വീകരിച്ചു. പക്ഷെ വിച്ചുവിന്റെ മാറ്റം ആവണിക്ക് നല്ല വിഷമം ആയിരുന്നു. അതുപോലെ വിച്ചുവിന്റെ ജോലി കാര്യം ശരി ആയതും അവൾ വേഗം പോകും എന്ന് കേട്ടത്തോടെ ആവണി തളർന്നു പോയി.

6 Comments

  1. ? നിതീഷേട്ടൻ ?

    Nice mhn, ??????

    1. കഥാനായകൻ

      ❣️

  2. ♥️♥️♥️♥️♥️♥️

    1. കഥാനായകൻ

      ♥️

  3. Bro ellam vaayichitt comment idave ithippo thaangalkk oru samashwasam

    1. കഥാനായകൻ

      പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.

Comments are closed.