വിച്ചു: “ഓഹ് അവളുടെ ഒരു മനുവേട്ടൻ. നിന്നെ പറ്റി അങ്ങനെ ഒന്നും കരുതിയില്ല ആവണി. എന്നാലും നി ഇങ്ങനെ അധ:പതിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.”
ദേഷ്യത്തിൽ പറഞ്ഞു തുടങ്ങിയ വിച്ചുവിന്റെ ശബ്ദം പതിയെ ഇടറി പോയി. പക്ഷെ അവൾ പറഞ്ഞത് എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.
ആവണി: “നി എന്ത് തേങ്ങയ പറയുന്നത്. നി പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഒരു കാര്യം ഞാൻ പറയാം മനുവേട്ടനെ ഞങ്ങൾക്ക് അറിയാവുന്ന പോലെ ഒന്നും നിനക്ക് അറിയില്ല.”
വിച്ചു:”ഓഹ് അവളുടെ ഒരു മനുവേട്ടൻ ഇറങ്ങി പോകുന്നുണ്ടോ അല്ലെങ്കിൽ ഞാൻ ഈ വീട്ടിൽ നിന്നും തന്നെ ഇന്ന് പോകണോ. ”
എന്റെ മറുപടിക്ക് ഇടയിൽ തന്നെ വിച്ചു എന്നോട് ദേഷ്യപ്പെട്ടു. അവളുടെ ഭാവം കണ്ടപ്പോൾ തന്നെ പേടി വന്നു. പക്ഷെ അവൾക്ക് എന്തോ ഒരു തെറ്റിദ്ധാരണ ഉണ്ട് എന്ന് എനിക്ക് തോന്നി. എനിക്ക് ഒന്നും പിന്നെ പറയാൻ പറ്റിയില്ല പക്ഷെ ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴികു വന്നു. എന്ത് കാരണം ആയാലും അവളെ പറഞ്ഞു മനസ്സിലാക്കി പഴയ വിച്ചു ആകണം എന്ന് തീരുമാനിച്ചു കണ്ണുനീർ തുടച്ചു പുറത്തേക്ക് ഇറങ്ങി.
********************************************************************
(കുറച്ചു അകലെ ഉള്ള ഒരിടത്ത്)
“ആശാനെ അവർ ഇപ്പോഴും വിചാരിക്കുന്നത് ഏതോ പണം തട്ടാൻ ഉള്ള വല്ല തട്ടിപ്പുക്കാർ മെയിൽ അയച്ചത് ആണ് എന്നാണ്. എന്തായാലും നമ്മുടെ മെയിൽ ഐഡി കൊണ്ട് ഒന്നും നമ്മളെ കണ്ടുപിടിക്കാൻ പറ്റില്ല എന്ന് അവന്മാർക്ക് മനസ്സിലായി. പക്ഷെ നമ്മൾ ശരിക്കുള്ള പണി കൊടുക്കണ്ടേ?”
ദിവാൻ കോട്ടിൽ ച്യൂയിംഗ് ഗം ചവച്ചു ലാപ്ടോപ് മടിയിൽ വച്ചു ചാരി ഇരുന്നു കൊണ്ട് ആണ് അതിനു മറുപടി കൊടുത്തത്.
“ടാ മണ്ടൻ കുട്ടാ നി ധൃതി പിടിക്കല്ലേ. ഞാൻ പറഞ്ഞാൽ പറഞ്ഞതാ അവർക്ക് ഇട്ടുള്ള എട്ടിന്റെ പണി കൊടുക്കും എന്ന് പറഞ്ഞാൽ കൊടുത്തിരിക്കും. ആദ്യത്തെ മെയിൽ കണ്ടു അവൻ ഭയന്നുട്ടുണ്ടെങ്കിൽ ഉറപ്പ് ആണ് മോനെ അടുത്ത പണി അവന്റെ ജീവിതം തന്നെ കുളമാക്കുന്ന രീതിയിൽ ആവണ്ടേ? അതിനു സമയം ആകുന്നുള്ളു പക്ഷെ അതികം സമയം എടുക്കില്ല എന്ന് ഒരു ഉറപ്പ് തരാം.”
അപ്പുറത്ത് ഉള്ള സോഫയിൽ കിടന്നു കൊണ്ട് അടുത്ത ബിയർ കൂടി പൊട്ടിച്ചു കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മറുപടി വന്നത്.
“അതുമതി ആശാനെ അവർക്ക് പണി കൊടുക്കാം എന്ന് ആശാൻ പറഞ്ഞില്ലേ അതു.. മതി… അ..തു..മതി.”
“ടാ പൊട്ടാ നി ഇന്നും ഓഫ് ആയല്ലേ. തെണ്ടി ഇനി തുടങ്ങും അവന്റെ കഥ പറച്ചിൽ.”
“ആ..ശാ..നെ ആ…ശാ…നെ.”
Nice mhn, ??????
❣️
♥️♥️♥️♥️♥️♥️
♥️
Bro ellam vaayichitt comment idave ithippo thaangalkk oru samashwasam
പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.