അവൾ മുറിയിൽ കയറുമ്പോൾ തന്നെ മുറിക്കു അകത്തു വെളിച്ചം ഉണ്ടായിരുന്നു. പക്ഷെ ഉള്ളിൽ എന്താ നടക്കുന്നത് എന്ന് നോക്കാൻ ഒരു വഴിയും ഇല്ല അതുപോലെ ആ മുറിയിൽ നിന്നും ഒരിക്കലും ഒരു ശബ്ദം പോലും പുറത്തേക്ക് വരില്ല. ഇത് മനസ്സിലായത്തോടെ വൈഷ്ണവി ദേഷ്യത്തോടെ തകർന്ന മനസ്സുമായി അവളുടെ മുറിയിൽ കയറി കിടന്നു.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ആവണിക്ക് വൈഷ്ണവിയുടെ പെരുമാറ്റത്തിൽ നല്ല വത്യാസം തോന്നി. സ്ഥിരം ഒരുമിച്ചു നടക്കാറുള്ള ആവണിയോട് വൈഷ്ണവി വലിയ അകലം പാലിക്കുന്നു. അത് മാത്രം അല്ല അവൾക്ക് ആവണിയോട് സംസാരിക്കാൻ പോലും താല്പര്യമില്ലായ്മ കാണിച്ചു.
വൈഷ്ണവിയുടെ സ്വഭാവത്തിൽ മനുവിന് വലിയ പ്രശ്നം തോന്നിയില്ല. തന്റെ കഥ അറിഞ്ഞപ്പോൾ ഉള്ള പ്രതികരണം ആണ് എന്ന് മാത്രം ആണ് അവന് തോന്നിയത്. അങ്ങനെ ഇരിക്കെ ആണ് വൈഷ്ണവിയുടെ അച്ഛനും അമ്മയും എത്താറായി എന്ന് വിളിച്ചു പറഞ്ഞത്. അപ്പോൾ തന്നെ മനുവും ജയ്യും കാർ എടുത്തു അവരെ കൊണ്ട് വരാൻ പുറത്തേക്ക് പോയി.
********************************************************************
എന്തുകൊണ്ട് ആണ് എന്നോട് അവൾ മിണ്ടാത്തത് ഞാൻ ഒന്നും അവളോട് ചെയ്തില്ലല്ലോ. എന്തായാലും അവളെ മാറ്റി നിർത്തി ചോദിക്കാം. വല്യച്ഛനും വല്യമ്മയും വന്നാൽ മനുവേട്ടനും ജയ്യേട്ടണം അവരെ കൊണ്ട് വരാൻ പുറത്തേക്ക് പോകും. ആ സമയത്ത് എന്താണ് എന്ന് അവളോട് ചോദിക്കാം.
ഇങ്ങനെ ഞാൻ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ജയ്യേട്ടന്റെ ഫോൺ അടിച്ചത്. സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി അവർ എത്താറായി എന്ന്. അവർ ഇറങ്ങിയപ്പോൾ തന്നെ ഞാൻ വിച്ചുവിനെ വലിച്ചു എന്റെ മുറിയിൽ കയറ്റി.
ആവണി: “ടി നിനക്ക് എന്താ പറ്റിയത്. ഇന്ന് എഴുന്നേറ്റപ്പോൾ തൊട്ട് എന്നെ കാണുമ്പോൾ നിന്റെ മുഖം ഇങ്ങനെ ഇരുണ്ട് ഇരിക്കുന്നത്. നി കാര്യം പറ എന്താ നിന്റെ പ്രശ്നം?”
ഞാൻ പറയുന്നത് ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന നിലയിൽ ആണ് അവളുടെ പെരുമാറ്റം അത് എനിക്ക് നല്ല ദേഷ്യം ഉണ്ടാക്കി എങ്കിലും അത് പുറത്ത് കാട്ടാതെ വീണ്ടും അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.
ആവണി: “ടി ഞാൻ പറയുന്നത് വല്ലതും നി കേൾക്കുന്നുണ്ടോ? എന്താ നിന്റെ പ്രശ്നം എന്താ എന്നോട് നി മിണ്ടാത്തത്? ഇന്നലെ നി മനുവേട്ടനോട് സംസാരിക്കുന്ന കണ്ട ശേഷം ആണ് നിനക്ക് ഈ മാറ്റം.”
മനുവേട്ടന്റെ പേര് കേട്ടത്തോടെ അവളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു. എന്നിട്ട് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾ പറഞ്ഞു.
Nice mhn, ??????
❣️
♥️♥️♥️♥️♥️♥️
♥️
Bro ellam vaayichitt comment idave ithippo thaangalkk oru samashwasam
പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.