?കഥയിലൂടെ ? 4
Author : കഥാനായകൻ
[Previous Parts]
മനു അവന്റെ ജീവിത കഥ മുഴുവൻ വൈഷ്ണവിയോട് പറഞ്ഞു. അത് കേട്ടിരിക്കെ അവൾ പല വികാരങ്ങളിലൂടെ കടന്നു പോയി. പക്ഷെ അവൻ ജയ്യോട് മാത്രം പറഞ്ഞ കുറച്ചു കാര്യങ്ങൾ അവളോടും അവൻ മറച്ചു വച്ചു. കാരണം അവന്റെ ലക്ഷ്യം ഇപ്പോഴും പൂർത്തിയായിട്ടില്ല. അത് പൂർത്തിയാക്കിയാലേ അവന് സമാധാനം ആവുകയുള്ളു.
കഥക്ക് ശേഷം ഏറെ നേരത്തെക്ക് നിശബ്ദത പടർന്നു ഇരുവരിലും. തന്റെ കഥ കേട്ടാൽ തന്നെ വെറുക്കുന്നവർ ആണ് കൂടുതലും എന്ന് ഉള്ള ഒരു തോന്നൽ ഉള്ള കാരണം മനുവിന് അവളുടെ നിശബ്ദത ഒരു ആശങ്കയും അവനിൽ ഉളവാക്കിയില്ല. അവൻ ഈ അവസ്ഥ നേരത്തെ പ്രതീക്ഷിച്ചത് ആണ്.
അവന്റെ പ്രതീക്ഷ ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്നു വൈഷ്ണവിയുടെ പ്രതികരണം. അവൾ കുറച്ചു നേരത്തിനു ശേഷം അവിടെ നിന്നും ഒന്നും പറയാതെ എഴുന്നേറ്റു പോയി. അവളുടെ പ്രതികരണം കണ്ടുകൊണ്ട് അവന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.
അതിനു ശേഷം അവൾ അവനോട് സംസാരിക്കാൻ നിന്നില്ല. അവൻ വരുമ്പോഴേക്കും അവൾ അവിടെ നിന്നും മാറും. പക്ഷെ അവളുടെ ഈ മാറ്റങ്ങൾ എല്ലാം മനു അല്ലാതെ ഒരു ആള് കൂടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
രാത്രി എല്ലാവരും കിടക്കാൻ വേണ്ടി അവരവരുടെ മുറികളിലേക്ക് പോയി. അവന്റെ കഥ കേട്ട ശേഷം അവൾക്ക് ആ കാര്യങ്ങൾ ഒന്നും ദഹിക്കുന്നില്ല. ഇത്രയും നാളും നല്ല ഒരു മനുഷ്യനെ പോലെ കണ്ട ആൾ എങ്ങനെ ഇത്രയും മോശം ആയ ആൾ ആണ് എന്ന് അയാൾ തന്നെ പറയുമ്പോൾ എങ്ങനെ ആണ് വിശ്വസിക്കാതെ ഇരിക്കുന്നത്. പക്ഷെ ഈ കുറച്ചു നാളുകൾ കൊണ്ട് തന്നെ അവൾക്ക് അവനോട് എന്തോ പ്രതേക ഒരു ഇഷ്ടം തോന്നിയിരുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറഞ്ഞും കിടന്നു ഉറക്കം വരാതെ ഇരുന്നപ്പോൾ അവൾ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ആണ് ആവണിയുടെ മുറിയിൽ നിന്നും ആവണി പതിയെ ഇറങ്ങി വരുന്നത് അവൾ ശ്രദ്ധിച്ചത്.
വൈഷ്ണവി ആ വാതിലിന്റെ മറവിൽ നിന്ന് കൊണ്ട് തന്നെ ആവണിയേ നോക്കികൊണ്ട് ഇരുന്നു. ഇവള് ഇത് എങ്ങോട്ട് ആണ് ഈ പാതിരാത്രി എന്ന് ചിന്തിച്ച ശേഷം അവളുടെ പിന്നാലെ അവൾ കാണാതെ വൈഷ്ണവി നടന്നു. ആവണി മനുവിന്റെ മുറിയിൽ എത്തി ചുറ്റും ഒന്നും കൂടി നോക്കി വാതിൽ അടച്ചു കുറ്റി ഇടുന്ന ശബ്ദം വൈഷ്ണവി കേട്ടു.
വൈഷ്ണവിക്ക് ആ കാഴ്ച അവളെ സംബന്ധിച്ചു വളരെ ദേഷ്യവും സങ്കടവും ഉളവാക്കി. ആവണിയെ പറ്റി ഒരിക്കലും അവളേ മോശമായി കാണാൻ വൈഷ്ണവിക്ക് ആകുന്നില്ല. പക്ഷെ താൻ ഇപ്പോൾ കണ്ണ് കൊണ്ട് കണ്ടതും തന്നോട് അയാൾ പറഞ്ഞതും വച്ചു നോക്കിയാൽ ഇത് വിശ്വസിക്കാതെ ഇരിക്കാനും സാധിക്കുന്നില്ല.
Nice mhn, ??????
❣️
♥️♥️♥️♥️♥️♥️
♥️
Bro ellam vaayichitt comment idave ithippo thaangalkk oru samashwasam
പതുക്കെ വായിച്ചു ഇട്ടാൽ മതി ബ്രോ. പിന്നെ ഇത് ഒരു ചെറിയ കഥയാണ്.