ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന രാമേശ്വരത്തിന്റെ സ്ഥാനം മന്നാർ കടലിടുക്കിലാണ്. വൈഷ്ണവരും ശൈവരും ഒരുപോലെയെത്തുന്ന തീർത്ഥാടന കേന്ദ്രമാണിവിടം. പതിനഞ്ചേക്കർ വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമ ചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം..
രാവണനെ വധിച്ച ശ്രീരാമചന്ദ്രൻ സീതയുമായി ഭാരതത്തിലെത്തിയേപ്പാൾ പൂജകൾ നടത്താനായി ഇവിടെ ശിവക്ഷേത്രം അന്വേഷിച്ചു. രാവണനെ നിഗ്രഹിച്ചതിന്റെ പരിഹാര കർമങ്ങൾ ശിവക്ഷേത്രത്തിൽ നടത്തണമെന്നായിരുന്നു ആചാര്യൻമാരുടെ നിർദേശം. തുടർന്ന് രാമനിവിടെ ഒരു ക്ഷേത്രം പണിതു. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിനായി ഹനുമാനെ കൈലാസത്തിലേക്ക് അയച്ചു. എന്നാൽ മുഹൂർത്തമായിട്ടും അദ്ദേഹം എത്തിയില്ല. തുടർന്ന് സീത തന്റെ കൈകളാൽ നിർമിച്ച ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇതറിഞ്ഞ് ശിവലിംഗവുമായി എത്തിയ ഹനുമാൻ ദുഃഖിതനായി. അതിനാൽ ഇന്ന് കാണുന്ന രാമനാഥ സന്നിധിക്ക് വടക്കായി ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം രാമൻ പ്രതിഷ്ഠിച്ചു. ഇവിടം വിശ്വനാഥ സന്നിധിയെന്നാണ് അറിയപ്പെടുന്നത്.
രാമേശ്വരത്ത് നിന്നും ലങ്കയിൽ എത്തിച്ചേരുന്നതിനായി വാനരസേനയുടെ സഹായത്തോടെ ശ്രീരാമൻ പാലം പണിതുവെന്നാണ് വിശ്വാസം. രാമായണത്തിൽ ഇത് സേതുബന്ധനമായി പരാമർശിക്കപ്പെടുന്നു. ഇന്ത്യയെയും ലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാമസേതു അഥവാ ആദംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണിത്. അതുപോലെ പാലത്തിന്റെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രത്താൽ അടയാളപ്പടുത്തിയെന്നും അവിടമാണ് ഇന്നത്തെ ധനുഷ്കോടിയായതെന്നും പറയപ്പെടുന്നു. രാമേശ്വരത്ത് നിന്നു 18 കിലോമീറ്റർ അകലെയാണ് ധനുഷ്കോടി.
ക്ഷേത്രത്തിനുള്ളിലെ പ്രദക്ഷിണ വഴികൾ ഏറെ പ്രശസ്തമാണ്.. മൂന്നാം ഇടനാഴി അതിന്റെ ദൈർഘ്യത്തിന്റെ സവിശേഷതയാൽ കീർത്തിക്കേട്ടതുമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയാണിത്. എണ്ണിയാൽ തീരാത്ത കാഴ്ചക്കൂട്ടുകളുടെ നഗരമാണ് രാമേശ്വരം. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്ന രാമേശ്വരത്ത് മാത്രം 64 ക്ഷേത്രങ്ങളുണ്ട്. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് വരെയാണ് രാമനാഥ ക്ഷേത്രത്തിൽ ദർശന സമയം. ഇവിടെയെത്തുന്നവർ സന്ദർശിക്കുന്ന മറ്റ് 13 പ്രധാന തീർത്ഥാടന സ്ഥാനങ്ങളാണുള്ളത്.
രാമന്റെ പാദങ്ങൾ പതിഞ്ഞ ഗന്ധമാദന പർവതം..
ശ്രീരാമനെ അഭയം പ്രാപിച്ച വിഭീഷണനെ രാമൻ ലങ്കാപതിയായി കിരീടധാരണ നടത്തിയ ഇടം.. വിഭീഷണ പട്ടാഭിഷേകം നടന്ന ശ്രീ കോദണ്ഡരാമക്ഷേത്രം..
രാമസേതു നിർമാണത്തിന് ഉപയോഗിച്ചിരുന്ന കല്ലുകൾ പ്രദർശിപ്പിച്ച സ്ഥലം ആഞ്ജനേയക്ഷേത്രം..
പിതൃക്കൾക്ക് ബലിതർപ്പണവും പൂജകളും നടത്തുന്ന അഗ്നിതീർത്ഥം..
സേതുറോഡിൽ സ്ഥിതിചെയ്യുന്ന രാമതീർത്ഥം ലക്ഷ്മണതീർത്ഥം സീതാ തീർത്ഥം..
രാവണ നിഗ്രഹം കഴിഞ്ഞെത്തിയ രാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമായി കണക്കാക്കുന്ന ജഡായു തീർത്ഥം..
ദർഭപുല്ലിൽ ശ്രീരാമൻ ശയിക്കുകയും സമുദ്ര രാജാവായ വരുണനെ സ്മരിക്കുകയും ചെയ്തതായി കരുതുന്ന തിരുപുല്ലാണി..
ശ്രീരാമൻ ഒമ്പത് ശിലകളെ നവഗ്രഹങ്ങളായി സങ്കൽപ്പിച്ച് കടലോരത്ത് സ്ഥാപിച്ചതായി കരുതുന്ന ദേവീപട്ടണം..
ഇന്ത്യയിലെ നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം. വടക്ക് ബദ്രീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിങ്ങനെയാണിത്. ഇതിൽ മൂന്നും വൈഷ്ണവ മൂർത്തികളാണ്. രാമേശ്വരത്ത് മാത്രമാണ് ശിവ പ്രതിഷ്ഠ. ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്.]
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️