? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 97

 

അതിന്റെ ഏറ്റവും വല്യ തെളിവായിരുന്നു, എന്റെ പെണ്ണിന്റെ ക്ഷീണവും തളർച്ചയും ശര്ധിയുമൊക്കെ. അതേ അവളുടെ കൊതി, ആഗ്രഹം എല്ലാമീ വേളയിൽ സഫലമായിരിക്കുന്നു. എന്റെ പെണ്ണൊരു അമ്മയാവാൻ പോവുന്നു…..!!

 

“””””””””””എടാ പൊട്ടാ നീയൊരു അച്ഛനാവാൻ പോവാന്ന്……!!”””””””””””

 

എന്റെയമ്മയിൽ നിന്നും കേട്ടാ വാക്കുകൾ., അതിപ്പോഴും മുഴങ്ങി കൊണ്ടേയിരിക്കുന്നു. ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ മുഴക്കുന്നു. വയറ്റിലേക്ക് കൈ ചേർത്ത് പിടിച്ച് നാണത്തോടെ എന്നെ നോക്കുന്ന ആ ഉണ്ടക്കണ്ണുകൾ. മനസ്സ് നിറഞ്ഞ കാഴ്ച.

 

 

ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു, ഒരമ്മയാവാൻ. അവളേറ്റവും കൂടുതൽ സന്തോഷിക്കുന്നതും ആ ഒരു വേളയിൽ തന്നാവാം. ഇന്ന് ഞാൻ കാണുന്നുണ്ട്., മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സന്തോഷം എന്റെ രുദ്രയുടെ മുഖത്ത്. ഇനി കാത്തിരിപ്പിന്റെയും വേദനയുടെയും കണ്ണുനീരിന്റെയും ഒക്കെ നാളുകളാണ്.

 

വീട്ടുകാര് പേരക്കുട്ടിക്കായി കാത്തിരിക്കുമ്പോ ഉയിരേനെയും ചേർത്ത് പിടിച്ച് ഉലകത്തിനായി കാത്തിരിക്കുവായിരുന്നു ഞാനെന്നെ അച്ഛൻ…….!!

 

രുദ്ര., പ്രാണനും, ശ്വാസവും, ജീവനും, ജീവിതവും ആയവൾ. പ്രണയം തന്നാണ് ദേവീ നിന്നോട്. ഞാനെന്നെ അസുരനെ ദേവനാക്കി മാറ്റിയ നിന്നോട്. എന്റെ രുദ്രയോട്……!!

 

ഹൃദയത്തിൽ സ്നേഹത്തിന്റെ ഇതൾ വിരിയിച്ച്, മനസ്സിൽ മോഹത്തിന്റെ തിരി തെളിയിച്ച്, എന്നുള്ളിലേക്ക് വന്നതിന് സന്തോഷത്തിന്റെ ഒരായിരമായിരം പൂച്ചെണ്ടുകൾ നൽകുന്നു ഞാൻ നിനക്കായി പെണ്ണേ.

 

“”””””””””എന്താടാ പൂച്ചക്കണ്ണാ ചിരിക്കണേ…..??””””””””””

 

“””””””””ഒന്നുമില്ലെന്റെ ഉണ്ടക്കണ്ണിയേ…..!!”””””””””””

 

 

? രുദ്ര ? MaD iN lOvE………. ?

 

 

 

 

 

1 Comment

  1. Man With Two Hearts

    ബാക്കി ഉണ്ടാവില്ലേ

Comments are closed.