? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 97

 

“””””””””””മ്മ്. ഹസ് നെ കണ്ടില്ലാ….”””””””””””

 

“””””””””വണ്ടി എടുക്കാൻ പോയതാ. കുറച്ച് ദൂരേയാ പാർക്ക്‌ ചെയ്തേക്കുന്നെ. അപ്പൊ ഇവിടെ നിക്കാൻ പറഞ്ഞു……!!””””””””””

 

“””””””””ഹസ് എന്ത് ചെയ്യുവാ……??”””””””””””

 

“”””””””””ഡോക്ടറാ. ഡെന്റിസ്റ്റ്…..!!”””””””””””

 

“””””””””””മ്മ്……!!””””””””””

 

അപ്പൊ വെറുതെയല്ല നമ്മളെ ഒട്ടിച്ചേ…..!!

 

“””””””””എന്താ ചിരിക്കണേ……??””””””””””

 

“”””””””””ഏയ്‌……!!”””””””””””

 

കുറേ നേരം കുഞ്ഞും ആയിട്ടുള്ള പെണ്ണിന്റെ കളിചിരിയൊക്കെ കണ്ടോണ്ടിരുന്നു. കാര്യമായ എന്തോ കഥ പറച്ചിലിലാണ് രണ്ടും.

 

“”””””””””ഇപ്പൊ എവിടെയാ താമസം….??”””””””””””

 

“”””””””””ഇപ്പൊ എറണാകുളം…..!!””””””””””

 

“””””””””ഫാമിലി…..??””””””””””

 

“”””””””””ഫാമിലിയോടൊപ്പമല്ല താമസം. കുറച്ച് ഇഷ്യൂസ്സ്…..!!””””””””””

 

“”””””””””മ്മ്…….!!””””””””””

 

കുറച്ച് നേരം കൂടെ സംസാരിച്ചും, കുഞ്ഞിനെ കളിപ്പിച്ചുമൊക്കെ നിന്നു. പിന്നെ മൂപ്പര് വന്നപ്പോ കുഞ്ഞിനേം എടുത്ത് യാത്രയും പറഞ്ഞ് അവരും പോയി.

 

“”””””””””””വാ വല്ലതും കഴിക്കാം…..!!”””””””””””

 

അവളേം കൊണ്ട് അടുത്തുള്ള ഹോട്ടലിലേക്ക് കേറി…….!!

 

<<<<<<<<<<<>>>>>>>>>>>

 

“””””””””””എന്താണ് ഭാര്യേ മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ എന്ത് പറ്റി…..??”””””””””””

 

തിരിച്ച് പോക്കിനിടയിൽ ഏറേനേരമായി എന്തൊക്കെയോ ചിന്തിച്ച് മുഖവും ഒരു കുട്ടക്ക് കേറ്റിപ്പിടിച്ച് ഇരിക്കുന്ന അവളെ കണ്ട് ഞാൻ കുസൃതിയോടെ തിരക്കി. പക്ഷെ രൂക്ഷമായി എന്നെയൊന്ന് നോക്കിയത് അല്ലാതെ അവള് വേറൊന്നും മിണ്ടിയില്ല. എന്താവോ എന്തോ…?? പിന്നെ കൂടുതല് ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല, വീടെത്തും വരെ മൗനം മാത്രായിരുന്നു. അപ്പോഴും നന്നായിട്ട് അറിയായിരുന്നു എത്രയൊക്കെ മിണ്ടാണ്ടിരുന്നാലും ആ പിണക്കത്തിന് രാത്രി വരെ ആയുസ്സ് ഉള്ളൂന്ന്….!!

 

<<<<<<<<>>>>>>>>>

 

“”””””””””നിങ്ങള് വല്ലതും കഴിച്ചായിരുന്നോ മക്കളെ…..??”””””””””””

 

“”””””””””അഹ് അമ്മേ കഴിച്ചിട്ടാ വന്നേ. ഒന്ന് കിടക്കട്ടെ, നല്ല ഉറക്ക ഷീണമുണ്ട്….!!”””””””””

 

അമ്മയോട് അതും പറഞ്ഞ് അവളേം എടുത്ത് ഞാൻ മുറിയിലേക്ക് കേറി. ബെണ്ടിൽ അവളെ കൊണ്ടിരുത്തി തിരിഞ്ഞ് വാതിലും കുറ്റിയിട്ട് ഞാനും കേറി കിടന്നൂ…..!!

 

“”””””””””ഇറങ്ങിയപ്പോ മുതല് ശ്രദ്ധിക്കുവാ, എന്താടി നിനക്ക് പറ്റിയെ….?? മുഖമൊക്കെ ആകെ വല്ലാണ്ട്….?? എന്താണേലും എന്നോട് പറയ്യ്…..!!””””””””””

 

അവളുടെ മടിയിലേക്ക് തല വച്ച് താടിയിൽ പിടിച്ച് കൊഞ്ചിച്ച് ഞാൻ തിരക്കി.

 

“”””””””””പറയാനല്ല ചോദിക്കാനാ ഉള്ളേ….!!””””””””””

 

“””””””””ഹാവൂ ഭാഗ്യം, നാക്ക് എങ്ങും പോയിട്ടില്ല. നിനക്കെന്താ ചോദിക്കാനുള്ള…..??””””””””””

 

“”””””””ഏതാ മനുഷ്യാ അവള്….??””””””””

 

ഉണ്ടകണ്ണും തറപ്പിച്ച് എന്നെയൊന്ന് നോക്കി ദഹിപ്പിച്ചിട്ടാണ് അവളത് ചോദിക്കുന്നത്….!!

 

 

“”””””””””എവള്…..??””””””””””

 

സംഗതി ഏകദേശം പിടി കിട്ടിയെങ്കിലും നിഷ്‌കുവായി തന്നെ ഞാൻ തിരിച്ച് ചോദിച്ചു. അതുമൊരു കുറുമ്പോടെ.

 

“”””””””ഓഹോ എന്താ അഭിനയം ഒന്നും അറിയാത്തൊരു ഇള്ള കുഞ്ഞ് വന്നേക്കുന്നു.”””””””””””

 

“”””””””””നീ ഇങ്ങനെ തറപ്പിച്ച് നോക്കല്ലേ പെണ്ണേ ആ കണ്ണ് പുറത്ത് ചാടും….!!””””””””””

1 Comment

  1. Man With Two Hearts

    ബാക്കി ഉണ്ടാവില്ലേ

Comments are closed.